For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അമ്മയുടെ സന്തോഷത്തിനായി വീണ്ടും നവവധുവായി സൗഭാ​​ഗ്യ വെങ്കിടേഷ്, സർജറിക്ക് മുമ്പ് താര കല്യാൺ ചെയ്തത്!

  |

  സിനിമ, സീരിയൽ എന്നിവയിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ താരമാണ് താര കല്യാൺ. ഇതിനോടകം ഒട്ടനവധി സീരിയലുകളിലും സിനിമകളിലും ഭാ​ഗമായി കഴിഞ്ഞു താര കല്യാൺ. കൂടാതെ ഒരു ഡാൻസ് സ്കൂളും താര കല്യാൺ നടത്തുന്നുണ്ട്. താരയിലൂടെയാണ് താരയുടെ മകൾ സൗഭാ​ഗ്യ വെങ്കിടേഷ് പ്രേക്ഷകർക്ക് സുപരിചിതയായത്.

  ടിക്ക് ടോക്ക്, റീൽസ് എന്നിവയിലൂടെ ഒട്ടനവധി ആരാധകരുള്ള താരം കൂടിയാണ് സൗഭാ​ഗ്യ വെങ്കിടേഷ്. സീരിയൽ താരം അർ‌ജുൻ സോമശേഖറാണ് സൗഭാ​ഗ്യയെ വിവാഹം ചെയ്തത്. അർജുനൊപ്പം സൗഭാ​ഗ്യ ഉരുളക്ക് ഉപ്പേരി എന്നൊരു സീരിയൽ അമൃത ടിവിയിൽ ചെയ്യുന്നുണ്ട്.

  Also Read: ഭര്‍ത്താവിന്റെ പോക്കറ്റില്‍ നിന്നും ഇപ്പോഴും പൈസ അടിച്ചു മാറ്റാറുണ്ട്; യുഎസില്‍ വച്ച് ഫുഡിന് തല്ലുണ്ടാക്കി

  സൗഭാ​ഗ്യയും താര കല്യാണും സോഷ്യൽമീഡിയകളിലും യുട്യൂബിലും സജീവമാണ്. ഇരുവർക്കും പ്രത്യേകം യുട്യൂബ് ചാനലുമുണ്ട്. അതുകൊണ്ട് തന്നെ പ്രേക്ഷകർ ഇവരുടെ വിശേഷങ്ങൾ അറിയുന്നത് ആ യുട്യൂബ് ചാനൽ വഴിയാണ്.

  ഇപ്പോഴിത താര കല്യാൺ പങ്കുവെച്ച പുതിയ വീഡിയോയാണ് വൈറലാകുന്നത്. മകൾ സൗഭാ​ഗ്യയെ ഒരു ആ​ഗ്രഹത്തിന്റെ പുറത്ത് തന്റെ വിവാഹ ഫോട്ടോയിലേത് പോലെ അണിയിച്ചൊരുക്കിയിരിക്കുകയാണ് താര കല്യാൺ.

  Also Read: നാളെ ഇവരും പഴയ തലമുറയാവും, യുവ സംവിധായകരുടെ മനോഭാവം വേദനിപ്പിക്കുന്നു; സിദ്ദിഖ്

  'എന്റെ വിവാഹ ഫോട്ടോയിലെ എന്നെപ്പോലെ സൗഭാ​ഗ്യയെ ഒന്ന് ഒരുക്കിയെടുത്ത് ചിത്രങ്ങൾ റിക്രിയേറ്റ് ചെയ്യണമെന്ന് ആ​ഗ്രഹം തോന്നിയിരുന്നു. അതിന്റെ പേരിലാണ് ഇപ്പോൾ വീഡിയോ ചെയ്യുന്നത്.'

  'അന്ന് ഞാൻ ധരിച്ച ആഭരണങ്ങളോടും സാരിയോടും സാദൃശ്യമുള്ള കാര്യങ്ങൾ ഞാൻ സംഘടിപ്പിച്ച് വെച്ചിട്ടുണ്ട്. അന്ന് ഞാൻ സെറ്റ് സാരിയായിരുന്നു ധരിച്ചിരുന്നത്.'

  'ഏകദേശം സാദൃശ്യം പുലർത്തുന്ന തരത്തിൽ സാധനങ്ങൾ സംഘടിപ്പിച്ചിട്ടുണ്ട്. എന്റെ മകളിൽ എന്റെ വിവാഹ ലുക്ക് റിക്രിയേറ്റ് ചെയ്താൽ അവൾ എന്നെക്കാൾ സുന്ദരിയായിരിക്കും.'

  'ഞാൻ പറഞ്ഞത് പോലെ തന്നെ ഒരുങ്ങിയപ്പോഴേക്കും സൗഭാ​ഗ്യ എന്നേക്കാൾ സുന്ദരിയാണ്. എന്റെ പഴയ ഫോട്ടോയും ഒരുങ്ങിയ സൗഭാ​ഗ്യയേയും നോക്കുമ്പോൾ ഒരുപോലെയുണ്ട്. എന്റെ വിവാഹ ലുക്ക് സൗഭാ​ഗ്യയിൽ റിക്രിയേറ്റ് ചെയ്തത് എനിക്ക് ഒരുപാട് ഇഷ്ടമായി.'

  'വിവാഹ ചിത്രം എനിക്കെപ്പോഴും ഒരു നല്ല ഓർമയാണ് താര കല്യാൺ പറഞ്ഞു. വീഡിയോ നിമിഷ നേരം കൊണ്ട് വൈറലായി. സൗഭാ​ഗ്യയെ കാണാൻ താര കല്യാണിന്റെ നല്ല ഛായയുണ്ടെന്നാണ് വീഡിയോ കണ്ടവരെല്ലാം അഭിപ്രായപ്പെട്ടത്. 'ശരിക്കും അമ്മയെ പോലെ തന്നെയുണ്ട് സൗഭാ​ഗ്യ. ഓർമ്മകൾ ഒരിക്കലും മായുന്നില്ല.'

  'അമ്മയുടെ ആഗ്രഹമൊക്കെ മകളിലൂടെ സാധിക്കുന്നു. അമ്മയുടെ മുഖത്തെ സന്തോഷം കാണാൻ നല്ല രസം, അന്നും ഇന്നും താര ചേച്ചി അതേപോലെ തന്നെ, അമ്മയുടെ സന്തോഷത്തിനും മോളും മോളുടെ സന്തോഷത്തിനും അമ്മയും, പൂര്‍ണ ആരോഗ്യവതിയായി അടുത്ത വീഡിയോയില്‍ തിരിച്ച് വരണേ, എപ്പോഴും സന്തോഷത്തോടെ ഇങ്ങനെ കഴിയാനാവട്ടെ, കണ്ണും മനസും നിറച്ച വീഡിയോ' എന്നൊക്കെയുള്ള കമന്റുകളാണ് വരുന്നത്.

  സൗഭാഗ്യയുടെ ഒരു സൈഡ് ഡാഡിയെപ്പോലെയും മറ്റേത് അമ്മയെപ്പോലെയാണെന്നും താര കല്യാൺ പറയുന്നുണ്ട്. അതേസമയം താര കല്യാണിപ്പോൾ തൊണ്ടയ്ക്ക് സർജറി കഴിഞ്ഞ് വിശ്രമത്തിലാണ്.

  Also Read: നാഗചൈതന്യയുമായി വേർപിരിഞ്ഞിട്ട് ഒരു വർഷം!, രണ്ടാം വിവാഹത്തിന് ഒരുങ്ങി സാമന്ത?; റിപ്പോർട്ടുകളിങ്ങനെ

  മണിക്കൂറുകളോളം നീണ്ടുനിന്ന സര്‍ജറി വിജയകരമായിരുന്നുവെന്നും അമ്മയ്ക്ക് ഇപ്പോള്‍ സംസാരിക്കാനാവില്ലെന്നും സൗഭാഗ്യ അടുത്തിടെ പങ്കുവെച്ച വീഡിയോയിൽ പറഞ്ഞിരുന്നു. ആശുപത്രിയിലേയും വീട്ടിലെത്തിയതിന് ശേഷവുമുള്ള കാര്യങ്ങളുമെല്ലാം ഇരുവരും പങ്കുവെച്ചിരുന്നു.

  തൊണ്ടയിൽ നിന്നും തൈറോയിഡ് നീക്കം ചെയ്യുന്ന ശസ്ത്രക്രിയയ്ക്ക് വേണ്ടിയാണ് താര കല്യാണിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സംസാരിക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെട്ടപ്പോഴാണ് തൈറോയിഡാണെന്ന് തിരിച്ചറിഞ്ഞതെന്നും താരയുടെ അമ്മ സുബലക്ഷ്മിയമ്മ വീഡിയോയിൽ പറഞ്ഞിരുന്നു.

  സാധാരണ തൈറോയ്ഡ് മുഴകൾ ശസ്ത്രക്രിയ വഴി നീക്കം ചെയ്യേണ്ടതായി വരുന്നത് മുഴകൾ കാരണം ശ്വാസതടസം, ശബ്ദത്തിന് വ്യതിയാനം, ഭക്ഷണം ഇറക്കാനുള്ള ബുദ്ധിമുട്ട് എന്നിവയൊക്കെ അനുഭവപ്പെടുന്ന സാഹചര്യത്തിലാണ്.

  Read more about: sowbhagya venkitesh
  English summary
  Sowbhagya Venkitesh's makeover as bride again for her mother happiness, latest video goes viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X