അര്‍ജുനെ വിമര്‍ശിച്ചയാള്‍ക്ക് സൗഭാഗ്യയുടെ മാസ് മറുപടി, നിന്‍റെ പ്രസവം കഴിഞ്ഞോയെന്ന് താരപത്നി
സൗഭാഗ്യയേയും അര്‍ജുനേയും അറിയാത്തവര്‍ വിരളമാണ്. ടിക് ടോക്കില്‍ സജീവമായ ഇവര്‍ ഡാന്‍സ് പ്രകടനങ്ങളുമായും എത്താറുണ്ട്. ചക്കപ്പഴത്തിലൂടെയായിരുന്നു അര്‍ജുന്‍ അഭിനയ രംഗത്ത് തുടക്കം കുറിച്ചത്. ശിവനെന്ന കഥാപാത്രത്തിന് മികച്ച പിന്തുണയായിരുന്നു ലഭിച്ചിരുന്നത്. ഈ പരമ്പരയില്‍ നിന്നും പിന്‍വാങ്ങുകയാണെന്നറിയിച്ചായിരുന്നു താരമെത്തിയത്.
ഡാന്‍സ് ക്ലാസിലെ തിരക്കിനിടയില്‍ അഭിനയവും കൊണ്ടുപോവാനാവില്ലെന്നും താന്‍ പിന്‍മാറുകയാണെന്നുമായിരുന്നു അര്‍ജുന്‍ പറഞ്ഞത്. ഇടയ്‌ക്കെങ്കിലും പരമ്പരയിലേക്ക് വരണമെന്നായിരുന്നു ആരാധകര്‍ താരത്തോട് പറഞ്ഞത്. സൗഭാഗ്യയ്ക്കൊപ്പമുള്ള പുതിയ ഫോട്ടോ പങ്കുവെച്ചും താരമെത്തിയിരുന്നു. സൗഭാഗ്യയും ലേറ്റസ്റ്റ് ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരുന്നു. വിമര്‍ശനവുമായെത്തിയ ആള്‍ക്ക് ചുട്ടമറുപടി നല്‍കിയിരിക്കുകയാണ് സൗഭാഗ്യ.

അര്‍ജുനും സൗഭാഗ്യയും
സോഷ്യല്‍ മീഡിയയില്‍ സജീവമാണ് അര്‍ജുനും സൗഭാഗ്യയും. ഇരുവരും പങ്കുവെക്കുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുമുണ്ട്. മേക്കോവറിനെക്കുറിച്ചും തങ്ങളുടെ യാത്രകളെക്കുറിച്ചുമൊക്കെ പറഞ്ഞ് ഇവരെത്താറുണ്ട്. പുത്തന്‍ ഫോട്ടോ ഷൂട്ടിനിടയിലെ ചിത്രങ്ങള്‍ പങ്കുവെച്ചും ഇവരെത്തിയിരുന്നു. മുണ്ടണിഞ്ഞ് അര്‍ജുനെത്തിയപ്പോള്‍ പട്ടുസാരിയിലായിരുന്നു സൗഭാഗ്യ. ക്യൂട്ട് കപ്പിള്‍സെന്നായിരുന്നു ആരാധകരുടെ കമന്റുകള്‍.

ബോഡി ഷേമിങ്ങ്
പുത്തന്‍ ലുക്കിലുള്ള ചിത്രങ്ങള്‍ക്ക് കീഴില്‍ കമന്റുകളുമായി ആരാധകര്‍ മാത്രമല്ല വിമര്‍ശകരും എത്തിയിരുന്നു. അര്‍ജുന്റെ ശരീരത്തെക്കുറിച്ചുള്ള വിമര്‍ശനങ്ങളും ഫോട്ടോയ്ക്ക് കീഴിലുണ്ടായിരുന്നു. ഭര്‍ത്താവിന് വിശേഷമുണ്ടോ, എത്ര മാസമായി തുടങ്ങിയ കമന്റുകളിലൂടെയായിരുന്നു ചിലര്‍ അര്‍ജുന് നേരെ ബോഡി ഷേമിങ്ങ് നടത്തിയത്. കമന്റുകളും വിമര്‍ശനങ്ങളും തുടരുന്നതിനിടയിലായിരുന്നു കിടിലന്‍ മറുപടിയുമായി സൗഭാഗ്യയെത്തിയത്. താരപത്‌നിയുടെ മറുപടിക്കാവട്ടെ ഗംഭീര പിന്തുണയായിരുന്നു ലഭിച്ചതും.

സൗഭാഗ്യയുടെ മറുപടി
വിമര്‍ശകരോട് അതേ നാണയത്തില്‍ തന്നെ തിരിച്ചടിക്കുകയായിരുന്നു സൗഭാഗ്യ. നിന്റെ പ്രസവം കഴിഞ്ഞോയെന്നായിരുന്നു സൗഭാഗ്യ മറുപടിയായി ചോദിച്ചത്. കിടിലന്‍ മറുപടിയെന്നായിരുന്നു എല്ലാവരും പറഞ്ഞത്. ഇത്തരത്തിലുള്ളവരോട് അതേ നാണയത്തില്‍ തന്നെ തിരിച്ചടിക്കുന്നതാണ് നല്ലതെന്നായിരുന്നു ആരാധകര്‍ അഭിപ്രായപ്പെട്ടത്. സോഷ്യല്‍ മീഡിയയിലൂടെ വിമര്‍ശനങ്ങളും നെഗറ്റീവ് കമന്റുകളും നേരത്തെയും നേരിട്ടിട്ടുണ്ട് സൗഭാഗ്യയും അര്‍ജുനും.
Recommended Video

കഷ്ടപ്പെട്ട് പഠിച്ചത്
സൗഭാഗ്യയ്‌ക്കൊപ്പം ടിക് ടോക് ചെയ്തപ്പോഴാണ് താന്‍ അഭിനയിക്കാന്‍ തുടങ്ങിയതെന്ന് അര്‍ജുന്‍ പറഞ്ഞിരുന്നു. നമുക്ക് അത് ചെയ്യാമെന്ന് പറഞ്ഞ് ഡയലോഗ് പഠിക്കാന്‍ പറയും. കഷ്ടപ്പെട്ടാണ് തമിഴ് ഡയലോഗുകളെല്ലാം പഠിച്ചതെന്നായിരുന്നു അര്‍ജുന്‍ മുന്‍പ് പറഞ്ഞത്. തിരുവനന്തപുരം ശൈലിയിലുള്ള അര്‍ജുന്റെ സംസാരം ആരാധകര്‍ക്കും ഇഷ്ടമായിരുന്നു. ചക്കപ്പഴത്തിലേക്ക് അവസരം ലഭിക്കാന്‍ കാരണമായതും ആ സംസാരശൈലിയായിരുന്നു. അര്‍ജുന്റെ പിന്‍മാറ്റത്തില്‍ സങ്കടം അറിയിച്ച് ആരാധകരും എത്തിയിരുന്നു.
അത്ഭുതപ്പെടുത്തുന്ന മേക്കോവറുമായി മോഹന്‍ലാലിന്റെ മകള്‍, വിസ്മയയുടെ ലേറ്റസ്റ്റ് ചിത്രങ്ങള്‍ കാണാം


Click it and Unblock the Notifications











