'അവൾ പത്ത് മണിപ്പൂവുപോലെയെയുള്ളു, എന്റെ കുഞ്ഞായതുകൊണ്ട് ജനിക്കുമ്പോൾ 5 കിലോയെങ്കിലും കാണുമെന്ന് കരുതി'
സോഷ്യൽമീഡിയയിൽ ഒട്ടേറെ ആരാധകരുള്ള കുടുംബമാണ് സൗഭാഗ്യ വെങ്കിടേഷിന്റേത്. ടിക്ക് ടോക്ക് വീഡിയോകളിലൂടെയാണ് സൗഭാഗ്യ ശ്രദ്ധേയയായത്. സൗഭാഗ്യക്കും അർജുൻ സോമശേഖറിനും രണ്ട് വയസുകാരിയായ ഒരു മകളുണ്ട്. സൗഭാഗ്യയും അർജുനും സോഷ്യൽമീഡിയയിൽ സജീവമായതുകൊണ്ട് തന്നെ സുദർശനയും ആരാധകർക്ക് സുപരിചിതയാണ്. ഗർഭകാലം മുതൽ ഇതുവരെയുള്ള കുഞ്ഞുമായി ബന്ധപ്പെട്ട എല്ലാ വിശേഷങ്ങളും സൗഭാഗ്യയും അർജനും സോഷ്യൽമീഡിയ വഴി പങ്കുവെക്കാറുണ്ട്.
അമ്മയെപ്പോലെ തന്നെ ചെറുപ്പം മുതൽ നൃത്തത്തോട് കമ്പമുള്ളയാളാണ് സുദർശനയും. അമ്മയുടെ ഡാൻസ് ക്ലാസിലെ സ്ഥിരം സന്ദർശകയാണ് സുദർശന. നർത്തകി കൂടിയായ സൗഭാഗ്യ ഗർഭിണിയായ നാളുകളിലും ഡാൻസ് പഠിപ്പിച്ചിരുന്നു. ചില വീഡിയോകൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിട്ടുമുണ്ട്. അമ്മ താരാ കല്യാണാണ് അക്കാര്യത്തിൽ തന്റെ പ്രചോദനമെന്നും സൗഭാഗ്യ പറഞ്ഞിട്ടുണ്ട്.

താര കല്യാൺ സുദർശനയെ സുദാപ്പൂ എന്ന ഓമനപ്പേരിട്ടാണ് വിളിക്കുന്നത്. ഏക കൊച്ചുമകളായതുകൊണ്ട് തന്നെ സുദാപ്പൂവിനെ ചുറ്റിപ്പറ്റിയാണ് താര കല്യാണിന്റെയും ജീവിതം. ഇപ്പോഴിതാ മകളെ കുറിച്ച് വീണ മുകുന്ദന്റെ അഭിമുഖത്തിൽ അർജുനു സൗഭാഗ്യയും പറഞ്ഞ കാര്യങ്ങളാണ് വൈറലാകുന്നത്.
കുഞ്ഞിന് പിറന്നപ്പോൾ വലിയ തൂക്ക ഒന്നും ഉണ്ടായിരുന്നില്ലെന്നും കയ്യിൽ കിട്ടിയപ്പോൾ ഇത്തിരിയെ ഉണ്ടായിരുന്നുള്ളു എന്നുമാണ് സൗഭാഗ്യയും അർജുനും പറയുന്നത്. മകളുടെ വസ്ത്രത്തിന്റെ സൈസ് എത്രയാണെന്ന് ചോദിച്ചപ്പോഴാണ് രണ്ട് വയസുകാരി സുദാപ്പൂവിനെ കുറിച്ച് ഇരുവരും വാചാലരായത്.
'രണ്ട് വയസുള്ള കൊച്ചാണ് സുദർശനയെങ്കിലും നമ്മൾ ആറ് മാസം മുതൽ എട്ട് മാസം വരെ പ്രായമുള്ള കുഞ്ഞുങ്ങൾ ധരിക്കുന്ന വസ്ത്രങ്ങളാണ് അവൾക്കായി വാങ്ങുന്നത്. അവൾ ഇപ്പോഴും ചെറിയ ബേബിയാണ്. സുദയെന്ന് മാത്രമെ വിളിക്കാവൂ കായും പൂവും ഒന്നും പേരിനൊപ്പം ചേർക്കരുതെന്ന് ഇവരോടെല്ലാം ഞാൻ പലപ്പോഴായി പറഞ്ഞതാണ്.'
'കാരണം അവൾ പത്ത് മണിപ്പൂവുപോലെയെയുള്ളു. എനിക്ക് പിറക്കുന്ന കുഞ്ഞായതുകൊണ്ട് ജനിക്കുമ്പോൾ 5 കിലോയെങ്കിലും കാണുമെന്ന് കരുതി. പക്ഷെ കയ്യിൽ കിട്ടിയപ്പോൾ വളരെ കുഞ്ഞായിരുന്നു. സൗഭാഗ്യയുടെ കൊച്ചായതുകൊണ്ട് കുറച്ചുകൂടി ഞങ്ങൾ പ്രതീക്ഷിച്ചുവെന്ന് ആശുപത്രിയിൽ എല്ലാവരും പറഞ്ഞു. ഇതെന്താ സൗഭാഗ്യ തക്കാളി കുഞ്ഞുപോലുണ്ടല്ലോ എന്നാണ് അവർ ചോദിച്ചത്.'

'ഞാൻ തന്നെ ചോദിച്ചു ഇത്രയെയുള്ളോ ഞാൻ ഇതിനെ എങ്ങനെ എടുക്കുമെന്ന്. പിന്നെ അതൊന്നും സാരമില്ല ഉള്ളതിൽ ഏറ്റവും പവറുള്ള മുളക് കാന്താരി മുളകാണ്', എന്നാണ് ഇരുവരും പറഞ്ഞത്. മകൾ മീനാക്ഷിയെന്ന് പേരിടാനാണ് പ്രണയിച്ച് നടന്ന കാലത്ത് അർജുനും സൗഭാഗ്യയും തീരുമാനിച്ചിരുന്നത്. പിന്നീടത് മാറ്റി. കുഞ്ഞ് പിറക്കുന്നതിന് ഒരാഴ്ച മുമ്പാണ് പേര് മാറ്റിയത്. അമ്മൂമ്മ പറഞ്ഞതുകൊണ്ടാത്രെ പേര് മാറ്റിയത്.
എസ് വെച്ചുള്ള പേര് മകൾക്കിട്ടാൽ ലക്കിയായിരിക്കുമെന്ന് അമ്മൂമ്മ പറഞ്ഞത്രെ. അമ്മൂമ്മ ജ്യോത്സ്യം നോക്കിയാണത്രെ ഇക്കാര്യങ്ങളെല്ലാം പറഞ്ഞത്. തനിക്ക് ശുക്രദശയാണെന്ന് അമ്മൂമ്മ പറഞ്ഞതായും അർജുൻ പറയുന്നു. സിറ്റ്കോമിൽ അഭിനയിച്ച് തുടങ്ങിയശേഷം അർജുനാണ് ആരാധകർ കൂടുതൽ.


Click it and Unblock the Notifications