'സുധാപ്പൂവിന് എന്തുപറ്റി..? മോൾ അതിവേ​ഗത്തിൽ സുഖം പ്രാപിക്കട്ടെ'; മകൾ ആശുപത്രിയിലാണെന്ന് സൗഭാ​ഗ്യ വെങ്കിടേഷ്!

നടിയും നർത്തകിയുമായ താര കല്യാണിന്റെ മകളും നർത്തകിയും അഭിനേത്രിയുമായ താരമാണ് സൗഭാ​ഗ്യ വെങ്കിടേഷ്. ചക്കപ്പഴം എന്ന സീരിയലിലൂടെ പ്രേക്ഷകർക്ക് സുപരിചിതനായ അർജുനാണ് സൗഭാ​ഗ്യയുടെ ഭർത്താവ്. ടിക്ക് ടോക്ക് ഉണ്ടായിരുന്ന സമയത്ത് മനോഹരമായി കൽപ്പനയുടെ അടക്കം കോമഡി സീനുകൾ റീക്രിയേറ്റ് ചെയ്ത് അവതരിപ്പിക്കുമായിരുന്നു സൗഭാ​ഗ്യ. അങ്ങനെയാണ് സൗഭാ​ഗ്യയെ മലയാളികൾ ശ്രദ്ധിച്ച് തുടങ്ങിയത്. ഡബ്സ്മാഷ് വീഡിയോ മാത്രമല്ല. ഇടയ്ക്ക് അർജുനൊപ്പം നൃത്തം വീഡിയോ ചെയ്തും സൗഭാ​ഗ്യ എത്താറുണ്ടായിരുന്നു.

പിന്നീട് ടിക്ക് ടോക്ക് നിരോധിച്ചപ്പോൾ അർജുനും സൗഭാ​ഗ്യയും ഇൻസ്റ്റ​ഗ്രാമിലേക്കും യുട്യൂബിലേക്കും തിരിഞ്ഞു. ​ഗർഭിണിയായിരുന്നപ്പോൾ പോലും നിറവയറിൽ നൃത്തം ചെയ്ത് വീഡിയോകൾ പങ്കിടാറുണ്ടായിരുന്നു സൗഭാ​​ഗ്യ. അന്നും ഇന്നും എല്ലാത്തിനും പിന്തുണയുമായി അർജുനുമുണ്ട്. ഇരുവരും പ്രണയിച്ച് വിവാ​ഹിതരായവരാണ്.

Sowbhagya Venkitesh

ഇപ്പോൾ താര കല്യാണിന്റെ ഡാൻസ് സ്കൂൾ നോക്കി നടത്തുന്നത് അർജുനും സൗഭാ​ഗ്യയും ചേർന്നാണ്. തന്റേയും കുടുംബത്തിന്റേയും വിവരങ്ങളെല്ലാം സോഷ്യൽമീഡിയയിൽ നിരന്തരം പങ്കുവെക്കാറുള്ള സൗഭാ​ഗ്യ പങ്കുവെച്ച ഏറ്റവും പുതിയ ഇൻസ്റ്റ​​ഗ്രാം പോസ്റ്റാണ് വൈറലാകുന്നത്. മകൾ സുദർശന കയ്യിൽ കനുലയുമായി നിൽക്കുന്ന ചിത്രമാണ് സോഷ്യൽമീഡിയയിൽ സൗഭാ​ഗ്യ പങ്കുവെച്ചത്.

ആരാണ് ഈ മിസ് ഹാപ്പി ഫെയ്സ്..? ആശുപത്രിയിൽ പ്രവേശിപ്പിച്ചതിൽ വളരെ സന്തോഷവതിയായിരിക്കുന്നു... എന്നാണ് മകളുടെ ആശുപത്രിയിൽ നിന്നുള്ള ചിത്രം പങ്കിട്ട് സൗഭാ​ഗ്യ കുറിച്ചത്. സൗഭാ​ഗ്യയുടെ ഭർത്താവ് അർജുനാണ് ചിത്രം പകർത്തിയത്. സുദർശനയുടെ ചിത്രം വൈറലായതോടെ മകൾക്ക് എന്തുപറ്റിയെന്ന് അന്വേഷിച്ച് നിരവധി പേരാണ് കമന്റുകൾ കുറിക്കുന്നത്. സുധാപ്പൂവിന് എന്തുപറ്റി..? എന്നാണ് ഏറെയും കമന്റുകൾ.

മകളെ സുദാപ്പൂ എന്നാണ് സൗഭാ​ഗ്യയും കുടുംബാം​ഗങ്ങളും വിളിക്കുന്നത്. എന്നാൽ ആരാധകരുടെ ചോദ്യങ്ങളോടൊന്നും സൗഭാ​ഗ്യ പ്രതികരിച്ചിട്ടില്ല. മകൾ അതിവേ​ഗത്തിൽ സുഖം പ്രാപിക്കാൻ തങ്ങൾ പ്രാർത്ഥിക്കുമെന്നും നിരവധി പേർ സൗഭാ​ഗ്യയെ ആശ്വസിപ്പിച്ച് കുറിച്ചിട്ടുണ്ട്. സുദർശനയും അമ്മയേയും അച്ഛനേയും അമ്മമ്മയേയും പോലെ ഒരു കൊച്ചുസെലിബ്രിറ്റിയാണ്.

എവിടെ പോയാലും ആളുകൾ ഓടി കൂടുന്നത് സുദർശനയെ കാണാനാണെന്ന് പലപ്പോഴായി താര കല്യാൺ തന്നെ പറയാറുണ്ട്. സുദർശനയും നൃത്തം പഠിച്ച് തുടങ്ങിയിട്ടുണ്ട്. അതേസമയം അടുത്തിടെയായിരുന്നു നിലച്ചുപോയ ശബ്ദത്തിന്റെ തിരിച്ചുവരവിനായി നടി താര കല്യാൺ ഒരു സർജറിക്ക് വിധേയയായത്. ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമത്തിലായിരുന്ന താരയ്ക്ക് അടുത്തിടെയാണ് ശബ്ദം തിരികെ കിട്ടിയത്.

Sowbhagya Venkitesh

ഇപ്പോൾ വ്യക്തമായി ശബ്ദത്തിൽ സംസാരിക്കാൻ താരയ്ക്ക് സാധിക്കുന്നുണ്ട്. മാത്രമല്ല സീരിയൽ അഭിനയത്തിൽ സജീവവുമാണ് താര. മാനസിക സമ്മർദം ഉണ്ടാകുമ്പോഴും ഉറക്കെ ശബ്ദിക്കുമ്പോഴുമൊക്കെ ശബ്ദം പൂർണമായും അടയുന്ന അവസ്ഥയായിരുന്നു താരയ്ക്ക്. കഴിഞ്ഞ വർഷം താരയ്ക്ക് തൈറോയ്ഡിന്റെ ശസ്ത്രക്രിയ നടത്തി. എന്നിട്ടും ശബ്ദത്തിന് മാറ്റമുണ്ടായില്ല.

തുടർന്ന് നടത്തിയ പരിശോധനയിലാണ് സ്പാസ്മോഡിക് ഡിസ്ഫോണിയ എന്ന രോഗം സ്ഥിരീകരിച്ചത്. തലച്ചോറിൽ നിന്ന് ശബ്ദപേടകത്തിലേക്ക് നൽകുന്ന നിർദേശങ്ങൾക്ക് ഏറ്റക്കുറച്ചിൽ ഉണ്ടാകുമ്പോൾ സംഭവിക്കുന്നതാണിത്.

Read more about: sowbhagya venkitesh
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X