'അമ്മ ഒറ്റയ്ക്ക് ജീവിക്കുന്നത് എനിക്ക് വിഷമമാണ്, വീണ്ടും വിവാഹം കഴിപ്പിക്കണമെന്ന് ആ​ഗ്രഹമുണ്ട്'; സൗഭാ​ഗ്യ

നൃത്തം, അഭിനയം തുടങ്ങി വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച് മുന്നേറുന്ന പ്രതിഭയാണ് താര കല്യാൺ. ഇപ്പോൾ അഭിനയത്തിൽ സജീവമല്ല. ഡാൻസ് സ്കൂളും യുട്യൂബ് വ്ലോ​ഗിങുമൊക്കെയാണ് ഇപ്പോൾ താരയുടെ പ്രധാന പ്രവർത്തന മേഖല.

യുട്യൂബിൽ സജീവമായതോടെ ആരാധകരുടെ സ്നേഹവും ഇരട്ടിയായി താര കല്യാണിന് ലഭിക്കുന്നുണ്ട്. താരയെപ്പോലെ തന്നെ മകൾ സൗഭാ​ഗ്യയും സോഷ്യൽമീഡിയ വഴി ആരാധകർക്ക് സുപരിചിതയാണ്.

കഴിഞ്ഞ ദിവസമായിരുന്നു താരയുടെ ഇരുപത്തിയാറാം വിവാഹ വാർഷികം. രാജറാമുമായുള്ള വിവാഹം കഴിഞ്ഞ് ഒപ്പം ജീവിച്ചത് 26 വർഷമാണെന്ന് കഴിഞ്ഞ ദിവസം താര കുറിച്ചിരുന്നു. 2017ലാണ് താരയുടെ ഭർത്താവ് മരിച്ചത്. അഭിനേതാവ് കൂടിയായ രാജാറാം പ്രേക്ഷകര്‍ക്ക് പരിചിതനായിരുന്നു.

സീരിയലുകളിലും അദ്ദേഹം സാന്നിധ്യം അറിയിച്ചിരുന്നു. പനി ബാധിച്ചതിനെ തുടര്‍ന്നായിരുന്നു അദ്ദേഹം ആശുപത്രിയില്‍ അഡ്മിറ്റായത്. അസുഖം കൂടിയതോടെയായിരുന്നു വിയോഗം.

അമ്മ ഒറ്റയ്ക്ക് ജീവിക്കുന്നത് എനിക്ക് വിഷമമാണ്

ആ ശൂന്യത ഇപ്പോഴും അലട്ടാറുണ്ടെന്നും താര മുമ്പ് പറഞ്ഞിരുന്നു. അച്ഛന്റെ മരണത്തോടെ അമ്മ ഒറ്റപ്പെട്ട് പോയിയെന്നും അതൊന്ന് മാറാൻ അമ്മ വീണ്ടും വിവാഹം കഴിക്കണമെന്നത് തന്നെയാണ് തന്റെ ആ​ഗ്രഹമെന്ന് പറയുകയാണ് ഇപ്പോൾ സൗഭാ​ഗ്യ.

ജിഞ്ചർ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് അമ്മയെ കുറിച്ച് ഓർക്കുമ്പോൾ തനിക്കുള്ള വിഷമങ്ങളെ കുറിച്ച് സൗഭാ​ഗ്യ പറഞ്ഞത്. 'അമ്മയെ വീണ്ടുമൊരു വിവാഹം കഴിപ്പിക്കണമെന്ന് എനിക്ക് ശരിക്കും ആ​ഗ്രഹമുണ്ട്. പക്ഷെ അതൊരു റിയാലിറ്റി ആകുന്നില്ല.'

വീണ്ടുമൊരു വിവാഹം കഴിപ്പിക്കണമെന്ന് ശരിക്കും ആ​ഗ്രഹമുണ്ട്

'അമ്മ ഒറ്റയ്ക്കിരിക്കുന്നത് എനിക്ക് ഭയങ്കര വിഷമമുള്ള കാര്യമാണ്. പാട്നർ ഒരു സംഭവമാണ്. അതൊരു അത്യാവശ്യ ഘടകമാണ്. ഒരു പക്ഷിക്ക് പോലും പാർട്നറുണ്ടല്ലോ. അമ്മയ്ക്ക് അമ്മയുടെ ശീലങ്ങൾ വിട്ട് എന്നോടൊപ്പം നിൽക്കുന്നത് താൽപര്യമില്ല.'

'നമ്മൾ അവിടെ പോയി നിന്നാലും അതിന് ഒരു പരിതിയുണ്ട്. അമ്മ വീണ്ടും വിവാഹം കഴിക്കുന്നത് എനിക്ക് സന്തോഷമാണ്. എനിക്ക് മാത്രമല്ല ഇപ്പോഴത്തെ ജനറേഷനിലെ പലർക്കും അത്തരത്തിൽ ചിന്ത വരുന്നുണ്ട്.'

അമ്മയുടെ ശീലങ്ങൾ വിട്ട് എന്നോടൊപ്പം നിൽക്കുന്നത് താൽപര്യമില്ല

'പാട്നർ മരിച്ചോ അല്ലാതെയോ ഒറ്റപ്പെട്ട് പോകുന്ന തങ്ങളുടെ മാതാപിതാക്കൾക്ക് വീണ്ടുമൊരു കൂട്ട് കണ്ടെത്തി കൊടുക്കണമെന്ന്. സ്വന്തം അമ്മ നന്നായി ഒരുങ്ങി നടന്നാൽ പോലും അനിഷ്ടം പ്രകടിപ്പിക്കുന്ന മക്കളെ ഞാൻ തന്നെ മുമ്പ് കണ്ടിട്ടുണ്ട്. ഇപ്പോൾ അതെല്ലാം മാറി' സൗഭാ​ഗ്യ പറഞ്ഞു.

സൗഭാ​ഗ്യയുടെ ഭർത്താവും നടനുമായ അർജുനും ഇതേ അഭിപ്രായമാണുള്ളത്. 'നമ്മൾ ഭാര്യയും കുഞ്ഞുമൊക്കയായി ജീവിക്കുന്ന സമയത്ത് അച്ഛനും അമ്മയ്ക്കും ഒപ്പം അധികം സമയം ചിലവഴിക്കാൻ പറ്റിയെന്ന് വരില്ല.'

ആദ്യം ഞാൻ ഡാൻസ് ക്ലാസാണ് ഏറ്റെടുത്തത്

'പാട്നറില്ലാതെ ഒറ്റയ്ക്ക് ജീവിക്കുന്ന ആളുകളോട് ചോദിച്ചാൽ നാളെ എന്ത് എന്നതിന് ഒറ്റയ്ക്ക് ജീവിക്കുന്നവർക്ക് പറയാനൊന്നും ഉണ്ടാകില്ല. സഹായിക്കാൻ ചെന്നാലും ഒരു ബുദ്ധിമുട്ടായിരിക്കില്ലേ ഞങ്ങൾക്ക് എന്ന ചിന്തയാണ് അവർക്ക് വരുന്നത്.'

'താര ടീച്ചർ ഡാൻസ് ക്ലാസ് എന്നെയാണ് നോക്കി നടത്താൻ ഏൽപ്പിച്ചിരിക്കുന്നത്. ആദ്യം ഞാൻ ഡാൻസ് ക്ലാസാണ് ഏറ്റെടുത്തത്. ശേഷമാണ് ഞങ്ങളുടെ വിവാഹം നടന്നത്. താര ടീച്ചറുടെ സ്നേഹമാണ് ആ സ്കൂൾ എന്നെ നോക്കാൻ ഏൽ‌പ്പിച്ചത്.'

എപ്പോഴും മോട്ടിവേറ്റ് ചെയ്യുന്നതും താര ടീച്ചറാണ്

'ആ സ്ഥാപനം ഏറ്റെടുത്ത് നടത്തുന്നതിലും എനിക്ക് സന്തോഷമാണ്. സൗഭാ​ഗ്യയുടെ അച്ഛനാണ് മുമ്പ് ആ സ്ഥാപനം ഏറ്റെടുത്ത് നടത്തിയിരുന്നത്. എന്നെ എപ്പോഴും മോട്ടിവേറ്റ് ചെയ്യുന്നതും താര ടീച്ചറാണ്' അർജുൻ പറഞ്ഞു.

ഗുരുവായൂരമ്പലത്തില്‍ വെച്ചായിരുന്നു സൗഭാഗ്യയും അര്‍ജുനും വിവാഹിതരായത്. താര കല്യാണിന്റെ വിദ്യാര്‍ത്ഥിയായിരുന്നു അര്‍ജുന്‍. അടുത്ത സുഹൃത്തായ അര്‍ജുനെ വിവാഹം ചെയ്യാന്‍ ആഗ്രഹമുണ്ടെന്ന് സൗഭാഗ്യ പറഞ്ഞപ്പോള്‍ ആ തീരുമാനത്തിന് ഒപ്പം നിന്നു താര കല്യാൺ.

Read more about: sowbhagya venkitesh
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X