യാദൃശ്ചികമായി വന്ന ചോദ്യം! ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ കഴിയാത്ത അത്ഭുതം! ആ നിമിഷങ്ങളെക്കുറിച്ച് സൗഭാഗ്യ
വ്‌ളോഗിലൂടെയായി ജീവിത വിശേഷങ്ങള്‍ പങ്കുവെക്കാറുണ്ട് സൗഭാഗ്യ വെങ്കിടേഷ്. അമ്മയ്ക്കും കൊച്ചുബേബിക്കുമൊപ്പമായി തിരുനെല്‍വേലിയിലേക്ക് പോയ വിശേഷങ്ങളായിരുന്നു പുതിയ വീഡിയോയില്‍ കാണിച്ചത്. ഷൂട്ടിന്റെ തിരക്കിനിടയില്‍ അര്‍ജുന്‍ ചേട്ടന് ജോയിന്‍ ചെയ്യാന്‍ പറ്റിയിരുന്നില്ല. കാലങ്ങള്‍ക്ക് ശേഷമാണ് അമ്മയ്‌ക്കൊപ്പമായി യാത്ര പോവുന്നത്. ക്ഷേത്രത്തിലേക്കാണ് പോവുന്നത്. അതുകൊണ്ട് ഡേറ്റൊക്കെ നോക്കിയേ പോവാന്‍ പറ്റൂ. അങ്ങനെ ഒരുപാട് വലിയ പ്ലാനിംഗൊന്നുമില്ല, പെട്ടെന്ന് തീരുമാനിച്ചതാണ് ഈ ട്രിപ്പ് എന്നും സൗഭാഗ്യ പറഞ്ഞിരുന്നു. അമ്മയും മകളും വീഡിയോ എടുക്കുന്നുണ്ടായിരുന്നു. അമ്മയും നല്ല ഹാപ്പിയായിരുന്നു. എപ്പോഴും വിളിച്ചാല്‍ വരുന്ന ആളൊന്നുമല്ല. അമ്മയ്ക്കും കൂടി താല്‍പര്യമുള്ള സ്ഥലമാണെങ്കില്‍ അമ്മ വരും.
നേരത്തെ അമ്മ എവിടേക്ക് വിളിച്ചാലും വരുമായിരുന്നു. പ്രായം കൂടുന്നതിന്റെ മാറ്റമാണെന്ന് തോന്നുന്നു. എനിക്ക് തന്നെ എന്തൊക്കെ മാറ്റങ്ങളാണ് വന്നത്. നേരത്തെ ചെയ്തിരുന്ന പല കാര്യങ്ങളിലും ഇപ്പോള്‍ അത്ര താല്‍പര്യമില്ലെന്നായിരുന്നു സൗഭാഗ്യ പറഞ്ഞത്. പക്ഷേ, മാറ്റമില്ലാത്തൊരു കാര്യമുണ്ട് സ്‌നേഹം. അതിലൊരു മാറ്റവുമില്ല. അര്‍ജുന്‍ ചേട്ടനൊപ്പമായി ബൈക്കില്‍ ഇവിടേക്ക് വരണമെന്നായിരുന്നു പോവുന്ന വഴിയില്‍ ഞാന്‍ ആലോചിച്ചത്. കൊച്ചുബേബിയെ അരുണ്‍ ചേട്ടനോ, അമ്മയുടെ അടുത്തോ ആക്കിയിട്ട് വരണം. ഒരുപാട് ദൂരം കാണുമെന്ന് കരുതിയായിരുന്നു നേരത്തെ ഇറങ്ങിയത്. വിചാരിച്ചത്ര ദൂരമില്ലായിരുന്നു. കൊച്ചു ബേബിയാവട്ടെ പെട്ടെന്ന് തന്നെ ഉറങ്ങിപ്പോയിരുന്നു.

കാറില്‍ യാത്ര ചെയ്ത് വന്നപ്പോള്‍ നല്ല ക്ഷീണമായിരുന്നു. അങ്ങനെയാണ് ഞാനും മോളും കിടന്നുറങ്ങിയത്. ഉണര്‍ന്നപ്പോള്‍ അമ്മ ഫുഡൊക്കെ ഓര്‍ഡര്‍ ചെയ്തിരുന്നു. അമ്മയെ കണ്ടാല്‍ എനിക്ക് വാരിക്കഴിക്കാന്‍ മടിയാണ്. അമ്മയാണ് എനിക്ക് ഫുഡ് വാരിത്തന്നത്. ഞാന്‍ കൊച്ചുബേബിക്കും വാരിക്കൊടുത്തു. ഞാന്‍ കൊടുക്കുകയാണെങ്കില്‍ പെട്ടെന്ന് കഴിക്കും, അമ്മയാണെങ്കില്‍ അവള്‍ വട്ടം കറക്കും. കൊച്ചുബേബിയെ ഇങ്ങനെ ഒരുക്കി കൊണ്ട് നടക്കാന്‍ ഇഷ്ടമാണ് എനിക്ക്. ഞാന്‍ ആഗ്രഹിച്ചത് പോലെ തന്നെ എനിക്കൊരു പെണ്‍കുട്ടിയെ കിട്ടി. ദൈവത്തിനോട് ഒരുപാട് താങ്ക്ഫുളാണ് ഞാന്‍. അവള്‍ക്കും ഹെയര്‍ സ്റ്റൈലും, കണ്ണെഴുതാനുമൊക്കെ ഒരുപാടിഷ്ടമാണ്.
നരസിംഹമൂര്‍ത്തിയെ എനിക്കൊരുപാടിഷ്ടമാണ്. ഞാന്‍ വിളിച്ചാല്‍ എന്നും വിളിപ്പുറത്താണ്. അമ്മൂമ്മയെ ശരിക്കും മിസ് ചെയ്യുന്നുണ്ടായിരുന്നു. അത് പറഞ്ഞപ്പോഴേക്കും കൊച്ചുബേബിക്ക് ഒരു ചേച്ചി പൂവ് വെച്ച് കൊടുത്തോട്ടെ എന്ന് ചോദിച്ചിരുന്നു. അവരുടെ പേര് ചോദിച്ചപ്പോള്‍ സുബ്ബലക്ഷ്മിയെന്നായിരുന്നു പറഞ്ഞത്. ഇടയ്‌ക്കൊന്ന് പോത്തീസില്‍ പോയപ്പോള്‍ ഒരു ആള്‍ വന്ന് എന്നോട് നരസിംഹമൂര്‍ത്തിയെ ഇഷ്ടമാണോയെന്ന് ചോദിച്ചത്. അതെ, ഞാന്‍ വലിയ ഭക്തയാണെന്ന് പറഞ്ഞിരുന്നു. എങ്ങനെയാണ് മനസിലായതെന്ന് ചോദിച്ചപ്പോള്‍ എന്റെയൊരു കുടുംബക്ഷേത്രമുണ്ട്, അവിടെ വന്ന് തൊഴണേ എന്ന് പറഞ്ഞിരുന്നു. അങ്ങനെയാണ് ഞങ്ങള്‍ തിരുനെല്‍വേലിയിലേക്ക് വരുന്നത്.
അമ്പലവും, കുളവും, പശുക്കളുമൊക്കെ ഇഷ്ടപ്പെടുന്ന ആളാണ് അര്‍ജുന്‍ ചേട്ടന്‍. ഇടയ്ക്ക് വീഡിയോ കോളിലൂടെയായി ഇതെല്ലാം കാണിച്ച് കൊടുത്തിരുന്നു. ഇനി വ്‌ളോഗ് വരുമ്പോഴായിരിക്കും വിശദമായി കാണുന്നത്. എന്നെ സംബന്ധിച്ച് വലിയൊരു അനുഗ്രഹവും, സന്തോഷവുമായിരുന്നു ഈ വരവ്. സന്തോഷവുമായിരുന്നു ഈ വരവ്. എന്റെ അമ്മ എന്നെ വരച്ച വരയില്‍ നിര്‍ത്തിയതാണ്. എന്നാല്‍ കൊച്ചുബേബി എന്ത് പറഞ്ഞാലും സമ്മതിച്ച് കൊടുക്കും. അരുണ്‍ ചേട്ടനും അങ്ങനെയാണ്. ഞാനും അര്‍ജുന്‍ ചേട്ടനും കുറച്ച് സ്ട്രിക്ടാണ് അവളുടെ കാര്യത്തില്‍.


Click it and Unblock the Notifications