സൗഭാഗ്യയുടെ കവിളിൽ ഉമ്മ നൽകി അർജ്ജുൻ! തീവ്രമായ ആ പ്രണയത്തെ കുറിച്ച് താരപുത്രി

സമൂഹമാധ്യമങ്ങളിലെ താരങ്ങളാണ് സൗഭാഗ്യ വെങ്കിടേഷും അർജ്ജുൻ സോമശേഖരനും. നടിയും നർത്തകിയുമായി താരകല്യാണിന്റെ മകളാണ് സൗഭാഗ്യ അതുപോലെ തന്നെ താരകല്യാണിന്റെ ഏറ്റവും പ്രിയപ്പെട്ട ശിഷ്യനാണ് അർജ്ജുൻ. ഈ കഴിഞ്ഞു പോയ ഫെബ്രുവരിയിലായിരുന്നു ഇരുവരുടേയും വിവാഹം. സോഷ്യൽ മീഡിയ താരങ്ങളാക്കിയ ഇവരുടെ വിവാഹം പ്രേക്ഷകർ ആഘോഷമാക്കുകയായിരുന്നു. സോഷ്യൽ മീഡിയയിൽ സജീവമായ ഇവർ തങ്ങളുടെ ജീവിതത്തിലെ രസകരവും സന്തോഷവുമായ നിമിഷങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കാറുണ്ട്.

sowbhagya venkitesh

സാധാരണ രസകരമായ വീഡിയോകളിൽ പ്രത്യക്ഷപ്പെടുന്ന ഇവരുടെ റൊമാന്റിക് ചിത്രമാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. സൗഭാഗ്യ തന്നെയാണ് ഇൻസ്റ്റഗ്രാമിലൂടെ ആ ചിത്രം പങ്കുവെച്ചത്. അർജുൻ കവിളിൽ ചുംബിക്കുന്ന ചിത്രമായിരുന്നു സൗഭാഗ്യ ഇൻസ്റ്റഗ്രാം പേജിൽ പങ്കവെച്ചത്. ചില ചുംബനങ്ങൾ വീഞ്ഞ് പോലെയാണ് ... വർഷങ്ങൾ കടന്നുപോകുമ്പോൾ അവയുടെ തീവ്രത കൂടുന്നു... എന്ന് കുറിച്ച് കൊണ്ടാണ് ചിത്രം പങ്കുവെച്ചത്. സൗഭാഗ്യയുടേയും അർജ്ജുന്റേയും ചിത്രങ്ങൾ പ്രേക്ഷകർ ഏറ്റെടുത്തിട്ടുണ്ട്. മികച്ച അഭിപ്രായമാണ് റൊമാന്റെിക് പോസ്റ്റിന് ലഭിച്ചിരിക്കുന്നത്.

ചിത്രത്തിലെ സൗഭാഗ്യയുടെ മേക്കാവർ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. മെലിഞ്ഞ് കൂടുതൽ സുന്ദരിയായ സൗഭാഗ്യയെ ആയിരുന്നു ചിത്രത്തിൽ കണ്ടത്. . ശരീരഭാരം കുറച്ചതിനെ പറ്റിയും പ്രേക്ഷകർ ചോദിക്കുന്നുണ്ട്. മെലിഞ്ഞതിന് ശേഷമുളള നിരവധി ചിത്രങ്ങൾ നടി പങ്കുവെച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയിലെ മാത്രമല്ല മിനി സ്ക്രീൻ പ്രേക്ഷകരുടേയും പ്രിയപ്പെട്ട താരമാണ് അർജുൻ. ഫ്ലവേഴ്സ് ടിവി സംപ്രേക്ഷണം ചെയ്യുന്ന ചക്കപ്പഴത്തിലൂടെയാണ് അർജ്ജുന്റെ മിനി സ്ക്രീൻ അരങ്ങേറ്റം. മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ചക്കപ്പഴത്തിൽ കലക്കുന്നുണ്ടെന്നും പ്രേക്ഷകർ പറയുന്നുണ്ട്.

പ്രണയ വിവാഹമായിരുന്നു ഇവരുടേത്. പ്രണയത്തെ കുറിച്ചും വിവാഹത്തെ കുറിച്ചും സൗഭാഗ്യ മുൻപ് ഒരിക്കൽ നൽകിയ അഭിമുഖതത്തിൽ പറഞ്ഞിരുന്നു. വളരെ ചെറുപ്പം മുതലെ അർജജുനോട് ഒരു ക്രഷ് ഉണ്ടായിരുന്നു. എന്നാൽ അമ്മയോട് പറയാൻ ധൈര്യമില്ലായിരുന്നു. അമ്മ സമ്മതിക്കില്ലെന്ന് തോന്നി. അർജുൻ ചേട്ടനോട് അമ്മയ്ക്ക് ഒരു പ്രത്യേക ഇഷ്ടമുണ്ട്, അമ്മയുടെ ഏറ്റവും പ്രിയപ്പെട്ട വിദ്യാർത്ഥിയാണ് അർജുൻ. ആ വിദ്യാർത്ഥി മകളുടെ ഭർത്താവായി വരുന്നത് അമ്മയ്ക്ക് ഇഷ്ടമാവുമോ എന്നായിരുന്നു ആശങ്ക. അർജുൻ ചേട്ടൻ അമ്മയോട് പറയാം എന്നു പറഞ്ഞപ്പോഴും ഞാനാണ് നീട്ടി കൊണ്ടുപോയത്. എന്നാൽ ഒടുവിൽ അമ്മ തന്നെ കയ്യോടെ പൊക്കി. എല്ലാം അമ്മ മനസ്സിലാക്കിയ ദിവസം ഒരു മണിക്കൂറോളം അമ്മ എന്നോട് വഴക്കായി. പിന്നെ എല്ലാം ശരിയായി. ഇത്രയും ട്രസ്റ്റ് തന്നിട്ട് എന്തുകൊണ്ട് പറഞ്ഞില്ല എന്നതായിരുന്നു അമ്മയുടെ വിഷമം. അമ്മയുടെ ആ വിഷമം ജെനുവിനായിരുന്നു. അമ്മ അറിഞ്ഞതോടെ പിന്നെ എല്ലാം വേഗത്തിലായി, ഒരു മാസം കൊണ്ടാണ് വിവാഹം ഫിക്സ് ചെയ്തത്- സൗഭാഗ്യ നേരത്തെ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു

സൗഭാഗ്യയുടെ ഇൻസ്റ്റഗ്രാം പോസ്റ്റ്

Read more about: sowbhagya venkitesh
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X