For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'അവരിൽ ഞാൻ ദേവിയെ കാണുന്നു, ഒരുമിച്ച് നിൽക്കുമ്പോൾ ശക്തി കൂടും'; വിജയദശമി ദിനത്തിൽ സൗഭാ​ഗ്യയുടെ കുറിപ്പ്!

  |

  നര്‍ത്തകിയും ടിക് ടോക്, റീൽസ് താരവുമായ സൗഭാഗ്യ വെങ്കിടേഷ് പ്രേക്ഷകര്‍ക്ക് പരിചിതയാണ്. അമ്മൂമ്മയ്ക്കും അമ്മയ്ക്കും പിന്നാലെയായി സൗഭാഗ്യയും കലാരംഗത്ത് സജീവമാവുകയായിരുന്നു. സിനിമയില്‍ നിന്നും നിരവധി അവസരങ്ങള്‍ ലഭിച്ചിരുന്നുവെങ്കിലും അത് താന്‍ സ്വീകരിച്ചിരുന്നില്ലെന്ന് താരം നേരത്തെ പറഞ്ഞിരുന്നു.

  സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം പങ്കുവെക്കുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. സൗഭാഗ്യയുടെ അമ്മയായ താരകല്യാണിന്റെ വിദ്യാര്‍ത്ഥിയായിരുന്നു അര്‍ജുന്‍.

  Also Read: 'വെറുതെ ഒച്ച വെക്കല്ലേ!' അജിത്ത് ആരാധകരോട് ദേഷ്യപ്പെട്ട് വിജയ് സേതുപതി; വീഡിയോ വൈറൽ

  അമ്മയ്ക്ക് ഏറ്റവും പ്രിയപ്പെട്ട ശിഷ്യന്‍ പിന്നീട് മരുമകനായി എത്തുകയായിരുന്നു. ചക്കപ്പഴമെന്ന ഹാസ്യ പരമ്പരയില്‍ ശിവന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് അര്‍ജുനായിരുന്നു. തിരുവനന്തപുരം ശൈലിയിലുള്ള തന്റെ സംസാരമാണ് സംവിധായകനെ ആകര്‍ഷിച്ചതെന്നായിരുന്നു അര്‍ജുന്‍ പറഞ്ഞത്.

  സൗഭാ​ഗ്യയ്ക്കൊപ്പം പലപ്പോഴും ഡാൻസ് വീഡിയോകളിൽ അർജുനും പ്രത്യക്ഷപ്പെടാറുണ്ടായിരുന്നു. അങ്ങനെയാണ് അർജുൻ പ്രേക്ഷകർക്ക് സുപരിചിതനായത്. ചക്കപ്പഴത്തിൽ എത്തിയതോടെ അർജുന് ഫാൻസ് കൂടി.

  Also Read: പരദൂഷണം പറയാനും ചിഴേസ് അടിക്കാനും ഒരു കൂട്ട് നല്ലതല്ലേ? വീണ്ടുമൊരു പങ്കാളിയെ കുറിച്ചുള്ള ചോദ്യത്തിന് ആര്യ

  അർജുന്റേയും സൗഭാ​ഗ്യയുടേയും വിവാഹം സോഷ്യൽമീഡിയ ആഘോഷമാക്കിയ ഒന്നായിരുന്നു. ഡബ്സ് സ്മാഷ് വീഡിയോകൾ ആദ്യം സൗഭാ​ഗ്യ പങ്കുവെച്ചപ്പോൾ ആർക്കും അറിയില്ലായിരുന്നു സൗഭാ​ഗ്യ താരയുടെ മകളാണെന്നത്. പിന്നീടാണ് അമ്മയും മകളും ഒരുമിച്ച് വീഡിയോകളിൽ പ്രത്യക്ഷപ്പെട്ട് തുടങ്ങിയത്.

  നിരവധി സീരിയലുകളിലും സിനിമകളിലും അഭിനയിച്ച് വർ‌ഷങ്ങളായി താര കല്യാൺ മലയാളികൾക്ക് സുപരിചിതമായ മുഖമായി മാറിയിരുന്നു. അമ്മയിൽ താരയിൽ നിന്നുമാണ് സൗഭാ​ഗ്യയ്ക്ക് നൃത്തത്തോടുള്ള കമ്പം വരുന്നത്. ഇപ്പോൾ താര കല്യാണിന്റെ ഡാൻസ് കമ്പനി സൗഭാ​ഗ്യയും അർജുനും ചേർ‌ന്നാണ് നോക്കി നടത്തുന്നത്.

  Also Read: മകളെ നഷ്ടപ്പെട്ട വേദനയിലാണ് സുരേഷ് ഗോപി ആ സിനിമ ചെയ്തത്; ആകെ തകർന്ന അവസ്ഥ; നിർമാതാവ്

  മാത്രമല്ല അർജുനു സൗഭാ​ഗ്യയും ഒരുമിച്ച് ഉരുളയ്ക്ക് ഉപ്പേരിയെന്ന സീരിയൽ അമൃത ടിവിയിൽ ചെയ്യുന്നുമുണ്ട്. ഇരുവർക്കും സുദർശനയെന്നൊരു മകളുണ്ട്. സൗഭാ​ഗ്യയ്ക്കും താര കല്യാണിനും യുട്യൂബ് ചാനലുകളുമുണ്ട്. ഇരുവരുടേയും വിശേഷങ്ങൾ പ്രേക്ഷകർ അറിയുന്നതും ഈ യുട്യൂബ് ചാനൽ വഴിയാണ്.

  ഇപ്പോഴിത വിജയദശമി ദിനത്തിൽ വളരെ മനോഹരമായ കുറിപ്പുമായി എത്തിയിരിക്കുകയാണ് സൗഭാ​ഗ്യ വെങ്കിടേഷ്. 'എല്ലാവർക്കും ഞങ്ങളുടെ ഭാ​ഗത്ത് നിന്നുള്ള വിജയദശമി ആശംസകൾ നേരുന്നു.... നാല് തലമുറകൾ... അവരിൽ ഞാൻ ദേവിയെ കാണുന്നു. ഒരുമിച്ചിരിക്കുമ്പോൾ തീർച്ചയായും ശക്തി ലഭിക്കും', വിജയദശമി സ്പെഷ്യൽ ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവെച്ച് സൗഭാ​ഗ്യ കുറിച്ചു.

  ക്രീമും മെറൂണും കലർന്ന സാരികൾ ധരിച്ച് ആടയാഭരണങ്ങൾ അണിഞ്ഞ് റോയൽ ലുക്കിലാണ് സൗഭാ​ഗ്യയും കുടുംബവും ഫോട്ടോഷൂട്ടിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. സൗഭാ​ഗ്യയുടെ അമ്മ താര കല്യാൺ, മുത്തശ്ശി സുബ്ബലക്ഷ്മി, മകൾ സുദർശന, കസിൻ എന്നിവരാണ് ഫോട്ടോയിലുണ്ടായിരുന്നത്.

  ഇത്തരത്തിൽ വിശേഷ ദിവസങ്ങളിൽ മനോഹരമായ ഫോട്ടോഷൂട്ടുകൾ സൗഭാ​ഗ്യയും കുടുംബവും ചെയ്യാറുണ്ട്. നവരാത്രിയോട് അനുബന്ധിച്ച് പ്രത്യേക പരിപാടികളും കൂട്ടുകാർക്കും ബന്ധുക്കൾക്കുമായി സൗഭാ​ഗ്യയും കുടുംബവും ഒരുക്കിയിരുന്നു. ബൊമ്മക്കുലു ഒരുക്കുന്നതിന്റേയും മറ്റും വീഡിയോകൾ കഴിഞ്ഞ ദിവസം സൗഭാ​ഗ്യ പങ്കുവെച്ചിരുന്നു.

  താര കല്യാൺ അടുത്തിടെയാണ് ​ഗോയിറ്ററിന് സർജറി നടത്തിയത്. ​ഗോയിറ്റർ വളർന്ന് ശബ്ദം അടയുകയും ശ്വാസ തടസം നേരിടുകയും ചെയ്തതോടെയാണ് താര കല്യാൺ ഡോക്ടറുടെ നിർദേശ പ്രകാരം സർജറിക്ക് വിധേയയായത്.

  സർജറിയുടെ മുറിവുകൾ ഉണങ്ങി തുടങ്ങിയിട്ടുണ്ടെന്നും പഴയ ബുദ്ധിമുട്ടുകൾ ഇപ്പോഴില്ലെന്നും എല്ലാവരുടേയും പ്രാർഥനകൾ തുടർന്നും വേണമെന്നും താര കല്യാൺ യുട്യൂബിൽ പങ്കുവെച്ച വീഡിയോയിൽ പറഞ്ഞിരുന്നു. സൗഭാ​ഗ്യ താര കല്യാണിന്റെ ഏക മകളാണ്.

  സൗഭാ​ഗ്യയുടെ വിവാഹം കഴിഞ്ഞ സമയത്ത് വലിയ രീതിയിൽ താര കല്യാൺ സൗബർ അറ്റാക്ക് നേരിട്ടിരുന്നു. ആളുകളുടെ പരിഹാസം അതിര് കടന്നപ്പോൾ താര പ്രതികരിച്ചതും വൈറലായിരുന്നു.

  Read more about: sowbhagya venkitesh
  English summary
  Sowbhagya Venkitesh Shared Write Up About Her Family, Vijayadashami Special Photoshoot Goes Viral -Read In Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X