ആദ്യം ഭര്‍ത്താവ് തന്നെ ചെയ്ത് തന്നു; അമ്മായിയമ്മയ്ക്ക് ലഭിക്കാവുന്നതില്‍ ഏറ്റവും മികച്ച സമ്മാനമെന്ന് സൗഭാഗ്യ

നടി താരകല്യാണിന്റെ മകളായത് കൊണ്ട് തന്നെ സൗഭാഗ്യ നേരത്തെ സെലിബ്രിറ്റി കിഡ് ആയി അറിയപ്പെട്ടിരുന്നു. അമ്മയുടെ കൂടെയുള്ള ഡബ്‌സ്മാഷ് വീഡിയോസിലൂടെ താരപുത്രിയും തിളങ്ങി. ഇപ്പോള്‍ ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് ഏറ്റവും പ്രിയപ്പെട്ട നടിയാണ് സൗഭാഗ്യ. ഭര്‍ത്താവ് അര്‍ജുന്‍ സോമശേഖറിനൊപ്പമാണ് സൗഭാഗ്യ അഭിനയത്തില്‍ തുടക്കം കുറിച്ചത്.

എന്നാല്‍ ഭര്‍ത്താവായി അര്‍ജുന്‍ വന്നതിന് ശേഷം ജീവിതത്തില്‍ സംഭവിച്ച പുതിയ തുടക്കങ്ങളില്‍ ചിലത് മാത്രമായിരുന്നു അതെന്ന് തെളിയിക്കുകയാണ് സൗഭാഗ്യയിപ്പോള്‍. ഇന്‍സ്റ്റാഗ്രാം പേജിലൂടെ തന്റെയൊരു സ്വപ്‌നം സത്യമായതിനെ പറ്റിയുള്ള പോസ്റ്റുമായിട്ടാണ് സൗഭാഗ്യയിപ്പോള്‍ എത്തിയിരിക്കുന്നത്. ഒപ്പം അമ്മ താര കല്യാണിന് മരുമകനായ അർജുൻ നൽകിയ കിടിലൻ സമ്മാനത്തെ കുറിച്ചും പറയുന്നുണ്ട്.

സൗഭാഗ്യയുമായിട്ടുള്ള വിവാഹത്തിന് ശേഷം ജീവിതം വലിയൊരു ആഘോഷമാക്കുകയാണ് താരം

വിവാഹം കഴിഞ്ഞത് മുതല്‍ സൗഭാഗ്യയെ പോലെ അര്‍ജുന്‍ സോമശേഖറും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവനായി. ഇടയ്ക്ക് ചക്കപ്പഴം സീരിയലില്‍ അഭിനയിക്കാന്‍ പോയതോടെ അര്‍ജുന് ഒത്തിരി ആരാധകരെ ലഭിക്കുകയും ചെയ്തു. നടന്‍ എന്നതിലുപരി കിടിലന്‍ നര്‍ത്തകന്‍ കൂടിയാണ് അര്‍ജുന്‍.

താരകല്യാണിന്റെ ശിക്ഷണത്തിലായിരുന്നു അര്‍ജുനും നൃത്തം പഠിച്ചത്. അതേ സമയം സൗഭാഗ്യയുമായിട്ടുള്ള വിവാഹത്തിന് ശേഷം ജീവിതം വലിയൊരു ആഘോഷമാക്കുകയാണ് താരം.

സൗഭാഗ്യയുടെ കൈയ്യില്‍ ഭര്‍ത്താവ് തന്നെ ടാറ്റു പതിപ്പിക്കുന്ന വീഡിയോ

ഏറ്റവും പുതിയതായി സൗഭാഗ്യയുടെ കൈയ്യില്‍ ഭര്‍ത്താവ് തന്നെ ടാറ്റു പതിപ്പിക്കുന്നൊരു വീഡിയോയാണ് നടി പോസ്റ്റ് ചെയ്തിരിക്കുന്നത്. 'എന്റെ ആദ്യത്തെ ടാറ്റൂ ഭര്‍ത്താവ് തന്നെ ചെയ്ത് തന്നു', എന്ന് പറഞ്ഞാണ് വീഡിയോ സൗഭാഗ്യ പങ്കുവെച്ചിരിക്കുന്നത്.

കൈയ്യിലെ മസിലിനോട് ചേര്‍ന്നാണ് കിടിലനൊരു ടാറ്റു നടി പതിപ്പിച്ചിരിക്കുന്നത്. അത്രയധികം ക്ഷമയോടെ അര്‍ജുന്‍ തന്റെ കഴിവ് പൂര്‍ത്തിയാക്കുന്നതും വീഡിയോയില്‍ കാണാം. സൗഭാഗ്യയ്ക്ക് മാത്രമല്ല അമ്മയ്ക്കും ഈ ഭാഗ്യം കിട്ടിയെന്നുള്ളതാണ് ശ്രദ്ധേയമായ മറ്റൊരു കാര്യം.

താരകല്യാണിനും കഴിഞ്ഞ ദിവസം ടാറ്റു അടിച്ചിരുന്നു

അര്‍ജുന്റെ അമ്മായിയമ്മയും നടിയുമായ താരകല്യാണിനും കഴിഞ്ഞ ദിവസം ടാറ്റു അടിച്ചിരുന്നു. 'ഒരു മകന് അവന്റെ അമ്മായിയമ്മയ്ക്ക് നല്‍കാന്‍ പറ്റുന്ന ഏറ്റവും മികച്ച സമ്മാനമാണിത്', എന്നും പറഞ്ഞാണ് സൗഭാഗ്യ അമ്മയുടെ വീഡിയോ പങ്കുവെച്ചത്. താരകല്യാണിന് കൈത്തണ്ടയിലാണ് ശ്രീകൃഷ്ണന്റെ രൂപം ടാറ്റുവായി പതിപ്പിച്ചത്.

ഇതോടെ അര്‍ജുന് അഭിനന്ദനങ്ങളുമായി എത്തിയിരിക്കുകയാണ് ആരാധകര്‍. ഇത്രയും നല്ലൊരു മരുമകനെ കിട്ടിയതില്‍ താരയും നല്ലൊരു ഭര്‍ത്താവിനെ കിട്ടിയതില്‍ സൗഭാഗ്യയ്ക്കും അഭിമാനിക്കാമെന്നാണ് കമന്റുകള്‍.

2020 ലായിരുന്നു അര്‍ജുന്‍ സോമശേഖറും സൗഭാഗ്യയും തമ്മിലുള്ള വിവാഹം

2020 ലായിരുന്നു അര്‍ജുന്‍ സോമശേഖറും സൗഭാഗ്യയും തമ്മിലുള്ള വിവാഹം. ഇരുവര്‍ക്കും ഒരു മകളുണ്ട്. കഴിഞ്ഞ വര്‍ഷമാണ് സുദര്‍ശന എന്ന് പേരിട്ടിരിക്കുന്ന മകളുടെ ജനനം. സൗഭാഗ്യയുമായിട്ടുള്ള വിവാഹം കഴിഞ്ഞതിന് പിന്നാലെ തന്നെ ചക്കപ്പഴം പരമ്പരയിലേക്ക് അര്‍ജുന് അവസരം ലഭിച്ചു.

 നടന്‍ വീണ്ടും ചക്കപ്പഴത്തിലേക്ക് ജോയിന്‍ ചെയ്തിരിക്കുകയാണ്

ചക്കപ്പഴത്തിലെ ശ്രദ്ധേയമായ വേഷം ചെയ്‌തെങ്കിലും ചില പ്രശ്‌നങ്ങള്‍ കാരണം നടന്‍ പിന്മാറുകയായിരുന്നു. ശേഷം സൗഭാഗ്യയുടെ കൂടെ അമൃത ചാനലില്‍ ഉരുളയ്ക്ക് ഉപ്പേരി എന്ന ടെലിവിഷന്‍ പരമ്പരയിലും അഭിനയിച്ചു. എന്നാല്‍ കുറച്ച് കാലത്തെ ഇടവേളയ്ക്ക് ശേഷം നടന്‍ വീണ്ടും ചക്കപ്പഴത്തിലേക്ക് ജോയിന്‍ ചെയ്തിരിക്കുകയാണ്. ഇക്കാര്യം സൗഭാഗ്യ തന്നെയാണ് പുറംലോകത്തെ അറിയിച്ചത്.

Read more about: sowbhagya venkitesh
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X