For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വിവാഹ വാർഷിക ദിനത്തിൽ മരിച്ചുപോയ ഭർത്താവിന്റെ കത്ത് കിട്ടി, മകളുടെ സർപ്രൈസിൽ കണ്ണീരണിഞ്ഞ് താര കല്യാൺ!

  |

  താര കല്യാണിനെ അറിയാത്ത മലയാളികൾ ചുരുക്കമായിരിക്കും. സിനിമ, സീരിയൽ, നൃത്തം എന്നിവയുമായി വളരെ വർഷങ്ങളായി താര കല്യാൺ ലൈം ലൈറ്റിന് മുമ്പിലുണ്ട്. വളരെ കുറച്ച് നാളുകളെയായിട്ടുള്ളു അഭിനയത്തിൽ നിന്നും താര കല്യാൺ വിട്ടുനിൽക്കാൻ തുടങ്ങിയിട്ട്.

  താര കല്യാണിന്റെ വിവാ​ഹ വാർഷികമായിരുന്നു കഴിഞ്ഞ ദിവസം. നടിയുടെ ഭർത്താവ് രാജാറാം 2017ലാണ് മരിച്ചത്. ആ വേർപാട് അപ്രതീക്ഷിതമായിരുന്നത് കൊണ്ടുതന്നെ കുടുംബാം​ഗങ്ങളെല്ലാം തകർന്നിരുന്നു.

  Also Read: 'ആ ​ഗായകന്റെ പാട്ട് ലഭിക്കാൻ എംജി ശ്രീകുമാർ ശ്രമിച്ചു'; കണ്ണീർ പൂവ് പിറന്നതിന് പിന്നിലെ അറിയാക്കഥ

  അഭിനയിക്കുന്നില്ലെങ്കിലും സോഷ്യൽമീഡിയയിൽ സജീവമാണ് താര കല്യാൺ. മകള്‍ സൗഭാഗ്യ വെങ്കിടേഷിനൊപ്പം താര ചെയ്തിട്ടുള്ള വീഡിയോകളെല്ലാം തന്നെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ ഹിറ്റാണ്. സൗഭാഗ്യയും നല്ലൊരു നര്‍ത്തകിയും കലാകാരിയുമാണ്.

  രാജാറാം പനി ബാധിച്ചാണ് മരിച്ചത്. സീരിയലുകളിലെ നായകവേഷം തന്നെ മതിയായിരുന്നു രാജാറാമിനെ ടെലിവിഷന്‍ പ്രേക്ഷരോട് അടുപ്പിക്കാന്‍. ഇതിന് പുറമെ അവതാരകന്‍ എന്ന നിലയിലും നര്‍ത്തകന്‍ എന്ന നിലയിലുമെല്ലാം രാജാറാം തിളങ്ങിയിരുന്നു.

  എന്നാല്‍ അദ്ദേഹത്തിന് വേണ്ടത്ര ഇടം സിനിമാലോകത്തോ കലാലോകത്തോ കിട്ടിയില്ല എന്ന ദുഖം പിന്നീട് താരയും സൗഭാഗ്യയും പങ്കുവെച്ചിട്ടുണ്ട്.

  'മറക്കുവാന്‍ പറയാന്‍ എന്തെളുപ്പം... നിങ്ങളുടെ ഭൗതികസാന്നിധ്യമില്ലാതെ ഇതാ ഒരു വിവാഹവാര്‍ഷികം കൂടി' എന്ന അടിക്കുറിപ്പോടെ അടുത്തിടെ പങ്കുവെച്ച ഫോട്ടോ വൈറലായിരുന്നു.

  ഭർത്താവ് മരിച്ച ശേഷം താര കല്യാൺ ഒറ്റയ്ക്കാണ് താമസം. ഇടയ്ക്കിടെ മകൾ സൗഭാ​ഗ്യയും ഭർത്താവും മകളുമെല്ലാം താര കല്യാണിനെ സന്ദർശിക്കാൻ ചെല്ലാറുണ്ട്.

  ഇപ്പോഴിത വിവാഹ വാർഷിക ദിനത്തിൽ ഹൃദയ സ്പർശിയായ ഒരു സമ്മാനം മകൾ സൗഭാ​ഗ്യ താര കല്യാണിന് നൽകിയിരിക്കുകയാണ്. സൗഭാ​ഗ്യയാണ് മനോഹരമായ വീഡിയോ സോഷ്യൽമീഡിയ വഴി പങ്കുവെച്ചത്. വർഷങ്ങൾക്ക് മുമ്പ് നടന്ന വിവാഹത്തിന്റെ ചിത്രങ്ങൾ പങ്കുവെച്ച് താര കല്യാണും വിവാഹ വാർഷിക ദിനത്തിൽ കുറിപ്പ് പങ്കുവെച്ചിരുന്നു.

  അമ്മയുടെ സോഷ്യൽമീഡിയ പോസ്റ്റ് രാവിലെ തന്നെ കണ്ടിരുന്നുവെന്നും കുഞ്ഞ് സർപ്രൈസ് കൊടുക്കുന്നതിന്റെ ഭാ​ഗമായി വിഷ് ചെയ്യാതെ ഇരുന്ന താൻ ​ഗിഫ്റ്റ് അമ്മയ്ക്ക് കൊടുത്ത ശേഷമാണ് വിഷ് ചെയ്തതെന്നും സൗഭാ​ഗ്യ വീഡിയോയിൽ പറഞ്ഞു.

  Also Read: ബിഗ് ബോസ് സീസണ്‍ 5 ലോഞ്ച് തിയ്യതി പുറത്ത്; ഇനി കാത്തിരിപ്പിന്റെ നാളുകള്‍; കൂടുതല്‍ അറിയാം

  ഒരു സ്വർണ്ണ വളയാണ് സൗഭാ​ഗ്യ താര കല്യാണിന് വിവാഹ വാർഷിക സമ്മാനമായി നൽകിയത്. ഒപ്പം തന്റെ അച്ഛൻ ജീവിച്ചിരുപ്പുണ്ടായിരുന്നുവെങ്കിൽ എഴുതി കൊടുക്കാൻ സാധ്യതയുള്ള തരത്തിൽ ഒരു കത്തും അമ്മയ്ക്ക് വേണ്ടി സൗഭാ​ഗ്യ തന്നെ എഴുതി സമ്മാനത്തിനൊപ്പം കൊടുത്തിരുന്നു.

  അച്ഛന്റെ വേർപാടിന് ശേഷം അമ്മയോട് അച്ഛൻ പറയുന്നത് പോലെ പല കാര്യങ്ങളും താൻ പറയാറുണ്ടെന്നും അതെല്ലാം കേൾക്കുമ്പോൾ അമ്മയുടെ സന്തോഷം മുഖത്ത് കാണാമെന്നും സൗഭാ​ഗ്യ പറഞ്ഞു.

  സൗഭാ​​ഗ്യ വിവാഹ വാർഷിക ആശംസകൾ പറയാത്തതിന്റെ വിഷമത്തിലായിരുന്നു താര കല്യാൺ. സൗഭാ​ഗ്യയും മകൾ സുദാപ്പൂവും ആശംസകൾ നേരിട്ടെത്തി അറിയിച്ചതോടെ താര കല്യാൺ സന്തോഷവതിയായി.

  ഭർത്താവ് നൽകും പോലെ മകൾ സൗഭാ​ഗ്യ എഴുതി നൽകിയ കത്ത് കണ്ട് താര കല്യാണിന്റെ കണ്ണുകൾ നിറയുന്നതും വീഡിയോയിൽ കാണാമായിരുന്നു. അമ്മ സങ്കടം കൊണ്ട് കരയുന്നതല്ലെന്നും ആ കത്ത് കിട്ടിയ ആഹ്ലാദത്തിലുള്ള കണ്ണീരാണെന്നും സൗഭാ​ഗ്യ വീഡിയോയിൽ പറഞ്ഞു.

  നമുക്ക് പ്രിയപ്പെട്ടവർക്ക് സർപ്രൈസ് കൊടുക്കാനും അവരുടെ സന്തോഷം കാണാനും എപ്പോഴും സമയം കണ്ടെത്തണമെന്നും വീഡിയോ പങ്കുവെച്ച് സൗഭാ​ഗ്യ പറഞ്ഞു. 'ഇരുപത്തിയാറ് വര്‍ഷം ഒരുമിച്ചുള്ള കൂട്ടുകെട്ട് (1991 ജനുവരി 21 മുതല്‍ 2017 ജൂലൈ 30 വരെ). കെല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ വെച്ചാണ് ഞങ്ങള്‍ വിവാഹിതരായത്.'

  'അതില്‍ നിന്നും എനിക്ക് ലഭിച്ച ഏറ്റവും വലിയ സമ്മാനമായിരുന്നു സൗഭാഗ്യ. ഇപ്പോള്‍ അത് സുധാപ്പൂവാണ്. ശ്രീ പത്മനാഭ സ്വാമിയുടെ അനുഗ്രഹത്തിന് നന്ദി. നിങ്ങളുടെ താമര പാദങ്ങളാണ് എപ്പോഴും എന്റെ ശരണാഗതി' എന്നാണ് താരകല്യാണ്‍ വിവാഹ വാർഷിക ദിനത്തിൽ കുറിച്ചത്.

  Read more about: thara kalyan
  English summary
  Sowbhagya Venkitesh Surprised Her Mother Thara Kalyan With A Heart Melting Letter, Video Goes Viral-Read In Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X