'എന്റെ സപ്പോര്‍ട്ട് സിസ്റ്റവും ബാക്കപ്പ് പ്ലാനും... ഇദ്ദേഹത്തെ എനിക്ക് തന്നതിന് പ്രപഞ്ചത്തിന് നന്ദി'; സൗഭാ​ഗ്യ

നര്‍ത്തകിയും നടി താര കല്യാണിന്റെ മകളുമായ സൗഭാഗ്യ വെങ്കിടേഷ് സോഷ്യല്‍മീഡിയയില്‍ സജീവമാണ്. ഡാന്‍സില്‍ സജീവമായ സൗഭാഗ്യ ഭർത്താവ് അര്‍ജുനൊപ്പം റീല്‍സ് വീഡിയോയും ചെയ്യാറുണ്ട്. അഭിനയിക്കാന്‍ അവസരം ലഭിച്ചെങ്കിലും അതിന് താല്‍പര്യമില്ലെന്നായിരുന്നു സൗഭാഗ്യ പറഞ്ഞത്. പേടി കാരണമാണ് ഞാന്‍ ചെയ്താല്‍ ശരിയാവുമോ എനിക്ക് അഭിനയിക്കാന്‍ പറ്റുമോ എന്നൊക്കെയുള്ള ആശങ്കയാണ് എന്നാണ് സൗഭാ​ഗ്യ പറഞ്ഞത്.

കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും അടുത്തിടെ അമൃത ടിവിയിലെ ഉരുളക്ക് ഉപ്പേരി സിറ്റ്കോമിൽ സൗഭാ​ഗ്യ ഒരു ചെറിയ വേഷം ഭർത്താവ് അർജുനൊപ്പം ചെയ്തിരുന്നു. സൗഭാ​ഗ്യയ്ക്ക് അഭിനയം പേടിയാണെങ്കിൽ അർ‌ജുൻ അനായാസമായാണ് അഭിയനം കാഴ്ചവെക്കുന്നത്. ചക്കപ്പഴത്തിലെ ശിവന് ലഭിച്ച ജനപ്രീതി തന്നെയാണ് അർജുൻ എത്രത്തോളം മികച്ച നടനാണ് എന്നതിന്റെ തെളിവ്.

Sowbhagya Venkitesh

സോഷ്യല്‍മീഡിയയിലൂടെ സൗഭാഗ്യ പങ്കിടുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ ശ്രദ്ധിക്കപ്പെടാറുണ്ട്. കൂടുതലായും തന്റെ യുട്യൂബ് ചാനൽ വഴി വ്ലോ​ഗുകളാണ് സൗഭാ​ഗ്യ പങ്കിടാറുള്ളത്. യുട്യൂബറാണെന്ന് കരുതി പതിവായി വ്ലോ​ഗേഴ്സ് കാണിക്കാറുള്ള നാട്യങ്ങളും സൗഭാ​ഗ്യ ചെയ്യാറില്ല. വീഡിയോയ്ക്ക് വേ‍ണ്ടി മേക്കപ്പോ ലിപ്സ്റ്റിക്കോ പോലും ഉപയോ​ഗിക്കാറില്ല സൗഭാ​ഗ്യ.

താരപുത്രിയുടെ കൊച്ചു കുടുംബം പ്രേക്ഷകർക്ക് ഏറെ പരിചിതമാണ്. ഇപ്പോഴിതാ ഭർത്താവ് അർജുനെ കുറിച്ചും അദ്ദേഹത്തോട് തനിക്കുള്ള അളവില്ലാത്ത സ്നേഹത്തെ കുറിച്ചും സൗഭാ​ഗ്യ പങ്കിട്ട കുറിപ്പാണ് ശ്രദ്ധിക്കപ്പടുന്നത്. അർജുനെപ്പോലൊരാളെ തനിക്ക് തന്നതിന് പ്രപഞ്ചത്തിന് നന്ദി പറഞ്ഞുകൊണ്ടുള്ളതാണ് സൗഭാ​ഗ്യയുടെ കുറിപ്പ്.

'വിവാഹം കഴിഞ്ഞ മാസമാണ് ഫെബ്രുവരി. അതുകൊണ്ടാണ് ഇങ്ങനെ ഒരു പോസ്റ്റ്. ഞാന്‍ എന്റെ വിവാഹം കഴിഞ്ഞ മാസത്തിലേക്ക് കടക്കുമ്പോള്‍ ഈ മനുഷ്യനെ എന്റെ ജീവിതത്തിലേക്ക് കൊണ്ടുവന്നതിന് പ്രപഞ്ചത്തോടുള്ള അപാരമായ നന്ദി മാത്രമാണ് എനിക്ക്. ഇദ്ദേഹമാണ് എന്റെ സപ്പോര്‍ട്ട് സിസ്റ്റം, എന്റെ ബാക്കപ്പ് പ്ലാന്‍, ജീവിത യാത്ര മുഴുവൻ ഇദ്ദേഹമാണ്, എന്റെ സ്വകാര്യ ഡയറിയാണ്, എന്റെ കൂട്ടുകാരന്‍, എന്റെ തെറാപ്പിസ്റ്റാണ്, എന്റെ പ്രചോദനമാണ്, ഉപദേശകനാണ്...'

'പഴയ എന്നെ രൂപപ്പെടുത്തി നിലവിലെ എന്നെ പൂര്‍ത്തിയാക്കുന്നു. ഇദ്ദേഹം പുതിയ എന്നെ വാര്‍ത്തെടുക്കുന്നു. ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു', എന്നാണ് സൗഭാഗ്യ അർജുനെ കുറിച്ച് എഴുതിയത്. ഒപ്പം അർജുനൊപ്പമുള്ള പ്രണയാർദ്രമായ ചില ചിത്രങ്ങളും സൗഭാ​ഗ്യ പങ്കിട്ടു.

Sowbhagya Venkitesh

കുട്ടിക്കാലം മുതൽ അർജുനും സൗഭാ​ഗ്യയും സുഹൃത്തുക്കളാണ്. താര കല്യാണിന്റെ കീഴിലാണ് അർജുൻ നൃത്തം പഠിച്ചത്. ഇപ്പോഴും തനിക്ക് ഏറ്റവും പ്രിയപ്പെട്ട ശിഷ്യൻ അർജുനാണെന്ന് താര കല്യാൺ പറയാറുണ്ട്. താര കല്യാണിന്റെ ഡാൻസ് അക്കാദമി ഏറ്റെടുത്ത് നടത്തുന്നത് അർജുനും സൗഭാ​ഗ്യയുമാണ്. അടുത്തിടെ 21 കുട്ടികൾക്ക് സീറോ കോസ്റ്റിൽ അരങ്ങേറ്റം സാധ്യമാക്കി കൊടുത്തിരുന്നു സൗഭാ​ഗ്യ.

അതിന് തനിക്ക് എല്ലാവിധ പിന്തുണയും നൽകി ഒപ്പമുണ്ടായിരുന്നത് ഭർത്താവ് അർജുനാണെന്ന് സൗഭാ​ഗ്യ പറഞ്ഞിരുന്നു. ഇരുവർക്കും സുദർശന എന്നൊരു മകളാണുള്ളത്. അടുത്തിടെയായിരുന്നു സൗഭാ​ഗ്യയുടെ മുത്തശ്ശിയു നടിയുമായ സുബ്ബലക്ഷ്മി അസുഖം മൂലം അന്തരിച്ചത്.

Read more about: sowbhagya venkitesh
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X