ക്രിക്കറ്റ് ടീമിന്റെ ലക്കി ഗേളായി സോനം! ബോളിവുഡിന്റെ ലക്കി സ്റ്റാറായത് ദുൽഖർ
തെന്നിന്ത്യയിലും ബോളിവുഡിലും ഒരു പോലെ ആരാധകരുള്ള താരമാണ് ദുൽഖർ സൽമാൻ. എല്ലാ സിനിമ താരങ്ങളുടേയും സ്വപ്നം ബോളിവുഡാണ്. മലയാളത്തിൽ നിന്ന് വിരലിൽ എണ്ണാവുന്ന ആളുകൾ മാത്രമാണ് ബോളിവുഡിൽ എത്തുക. ആദ്യ സിനിമ കൊണ്ട് തന്നെ ബോളിവുഡിൽ തന്റേതായ സ്ഥാനം കണ്ടെത്തിയ താരമാണ് ദുൽഖർ സൽമാൻ. കർവാനിലൂടെ ബോളിവുഡിൽ എത്തിയ താരത്തിന്റെ രണ്ടാമത്തെ ചിത്രമാണ് സോയാ ഫാക്ടർ.

ദുൽഖർ സൽമാൻ ബോളിവുഡ് സുന്ദരി സോനം കപൂർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന സോയാ ഫാക്ടറി ഇന്ന് തിയേറ്ററുകളിൽ. ക്രിക്കറ്റ് പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റനായിട്ടാണ് ദുൽഖർ എത്തുന്നത്. ക്രിക്കറ്റിന്റെ ലക്കി ഗേളായ സോയ സോളാങ്കി എന്ന പെൺകുട്ടിയായിട്ടാണ് സോനം എത്തുന്നത്.

ചിത്രത്തിൽ സോയ സോളങ്കി എന്ന കഥപാത്രത്തെയാണ് സോനം കപൂർ അവതരിപ്പിക്കുന്നത്. 983ല്‍ ഇന്ത്യ ലോകകപ്പ് നേടിയ ദിവസം ജനിച്ച പെൺകുട്ടിയാണ് സോയ. പിന്നീട് ഈ പെൺകുട്ടി ഇന്ത്യന്‍ ടീമിന്റെ ഭാഗ്യമായി അറിയപ്പെടുന്നത്. ചിത്രത്തിൽ ഇന്ത്യൻ ടീം ക്യാപ്നായിട്ടാണ് ദുൽഖർ എത്തുന്നത്.സോയ സോളങ്കി എന്ന പെണ്‍കുട്ടിയും ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ ക്യാപ്റ്റനും തമ്മിലുള്ള പ്രണയവും തുടര്‍ന്നുള്ള സംഭവവികാസങ്ങളും കൂട്ടിയിണക്കിയാണ് ചിത്രം മുന്നോട്ട് പോകുന്നത്. ഒരു സ്പോർട്സ് പശ്ചാത്തലത്തിൽ ഇറങ്ങുന്ന പ്രണയകഥയാണ് ചിത്രം.

പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയിലറിന് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചിരുന്നത്. സോനം- ദുൽഖർ ജോഡികൾക്ക് മികച്ച പ്രേക്ഷക സ്വീകാര്യത ലഭിച്ചിരുന്നു. ആദ്യമായിട്ടാണ് ഇരുവരും ഒന്നിക്കുന്നത്. ട്രെയിലർ മാത്രമല്ല പുറത്തു വന്ന ഗാനത്തിനും മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്. ദുൽഖറിന്റേയും സോനത്തിന്റേയും പ്രകടനം ശ്രദ്ധിക്കപ്പെട്ടിരുന്നു.

ചിത്രത്തിൽ ഇന്ത്യൻ ടീം ക്യാപ്റ്റൻ നിഖിൽ ഘോടയെയാണ് ദുൽഖർ അവതരിപ്പിച്ചത് . ക്രിക്കറ്റ് പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രത്തിലേയ്ക്ക് മാസങ്ങൾ നീണ്ടു നിന്ന പരിശീലമാണ് ദുൽഖർ നടത്തിയത് ക്രിക്കറ്റ് പരിശീലനം നേടുന്നതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു. ചിത്രത്തിന്റെ ട്രെയിലർ പുറത്തു വന്നതിനു പിന്നാലെ ദുൽഖറിനും സോനം കപൂറിനും ആശംസകൾ നേർന്ന് സച്ചിൻ രംഗത്തെത്തിയിരുന്നു.

റൊമാന്റിക് ചിത്രം
പരസ്യ ഏജൻസിയിലെ ജൂനിയർ കോപ്പി എഡിറ്ററാണ് സോയാ സോളങ്കി. ഇന്ത്യൻ ടീം അംഗങ്ങളുടെ ഫോട്ടോ ഷൂട്ടിനിടെയാണ് സോയയും ക്രിക്കറ്റ് ടീം ക്യാപറ്റൻ നിഖിലും (ദുൽഖർ സൽമാൻ) തമ്മിലപ്‍ കണ്ട് മുട്ടുന്നത്. തുടർന്ന് ഇരുവരും പ്രണയത്തിലാവുന്നു. ഹാർഡ് വർക്കാറായ ക്രിക്കറ്റ് പ്ലേയറാണ് നിഖിൽ. സോയ തന്റെ ജന്മ രഹസ്യം പുറത്തു പറയുന്നതോടെ സോനം കപൂർ ഇന്ത്യൻ ടീമിന്റെ ലക്കി ഗേളായി മാറുന്നത്.
Recommended Video

2008ല്‍ പുറത്തിറങ്ങിയ അനുജ ചൗഹാന്റെ ദ സോയ ഫാക്ടര്‍ എന്ന നോവലിനെ ആസപദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. കർവാന് ശേഷം ദുൽഖർ നായകനായി എത്തുന്ന ചിത്രംഒരുക്കിയിരിക്കുന്നത് അഭിഷേക ശര്‍മയാണ്. സോയയുടെ ഭാഗ്യത്തിലൂടെ വീണ്ടും ലോകകപ്പ് നേടാനുള്ള ടീമിന്റെ ശ്രമങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. സോനം, ദുൽഖർ, അനിൽ കപൂർ ഉൾപ്പെടെ വൻ താരങ്ങളാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.


Click it and Unblock the Notifications











