വീട്ടുകാർ എതിർത്തു, അമ്പലത്തിൽ വെച്ച് താലി കെട്ട്, ഒ‌ടുവിൽ കുടുംബം സ്വീകരിച്ചപ്പോൾ; എസ്പിബിയുടെ വിവാ​ഹക്കഥ

സം​ഗീത ലോകത്ത് ഏവരും ഏറ്റെടുത്ത ​ഗായകർ അനവധിയാണ്. എന്നാൽ വ്യക്തിപരമായി ജനങ്ങൾക്ക് ഇഷ്ടം തോന്നിയ ​ഗായകർ കുറവാണ്. ​ഗാന​ഗന്ധർവനായാണ് യേശുദാസിനെ വാഴ്ത്തുന്നത്. എന്നാൽ ​വ്യക്തിയെന്ന നിലയിൽ യേശുദാസിനെ ഇഷ്‌ടപ്പെടുന്നവർ കുറവാണ്. സഹപ്രവർത്തകർക്കും യേശുദാസിന്റെ മുൻകോപത്തിലും മറ്റും എതിർപ്പുണ്ടെന്നാണ് വാദം. എന്നാൽ സഹപ്രവർത്തകർക്കും ആരാധകർക്കും ഒരുപോലെ ഇഷ്ടമുള്ള ആളായിരുന്നു ​ഗായകൻ എസ്പി ബാലസുബ്രമണ്യം. പ്ര​ഗൽഭ ​ഗായകനായിട്ടും അഹംഭാവത്തോടെ ഒരിക്കലും ഇദ്ദേഹം ഇടപഴകിയിട്ടില്ല.

പേരിലും പ്രശസ്തിയിലുമുള്ള വലിപ്പ ചെറുപ്പം നോക്കാതെ എസ്പി ബാലസുബ്രമണ്യം സഹപ്രവർത്തകരോട് ഇടപഴകി. മധുരമുള്ള ശബ്ദത്തിനൊപ്പം എസ്പിബിയുടെ നല്ല മനസും ജനം മറന്നിട്ടില്ല. സാവിത്രി എന്നാണ് എസ്പി ബാലസുബ്രമണ്യത്തിന്റെ ഭാര്യയുടെ പേര്. പ്രണയിച്ച് വിവാഹം ചെയ്തവരാണ് ഇവർ.

SP Balasubramanyam

വിശാഖപ‌ട്ടണത്തുള്ള സിംഹചലം ക്ഷേത്രത്തിൽ വെച്ചാണ് സാവിത്രിയെ എസ്പി ബാലസുബ്രമണ്യം വിവാഹം ചെയ്തത്. 1969 ലായിരുന്നു വിവാ​ഹം. സുഹൃത്തുക്കളുടെ സാന്നിധ്യത്തിലായിരുന്നു വിവാഹം. എസ്പിബിയുടെ വീട്ടുകാർ ഈ വിവാഹത്തിന് എതിരായിരുന്നു. വീട്ടുകാരുടെ എതിർപ്പ് മറികടന്നാണ് ഇദ്ദേഹം സാവിത്രിയെ വിവാഹം ചെയ്തത്.

എതിർപ്പിന് കാരണമെന്തായിരുന്നെന്ന് വ്യക്തമല്ല. എന്നാൽ പിന്നീട് എസ്പിബിയുടെ വീട്ടുകാർ സാവിത്രിയെ മരുമകളായി സ്വീകരിച്ചു. സന്തോഷകരമായി വിവാഹ ജീവിതമാണ് ഇവർ നയിച്ചത്. എസ്പിബിയുടെ കരിയറിൽ വലിയ ഉയർച്ചയുണ്ടായി. പുരസ്കാരങ്ങൾ ഇദ്ദേഹത്തെ തേ‌ടിയെത്തി. 2020 സെപ്റ്റംബർ 25 ലായിരുന്നു എസ്പിബിയുടെ മരണം. കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു.

ഭർത്താവിന്റെ മരണം സാവിത്രിയെ തളർത്തി. മുന്നോട്ട് പ്രിയതമനില്ലാതെ ജീവിക്കുക അവർക്ക് ബു​ദ്ധിമുട്ടായിരുന്നു. വിഷമഘ‌ട്ടത്തിൽ സാവിത്രിക്ക് ആശ്വാസമായത് മക്കളുടെ സാന്നിധ്യമാണ്. മക്കൾക്കൊപ്പമാണ് സാവിത്രി ഇന്ന് കഴിയുന്നത്. ലെെം ലെെറ്റിൽ നിന്നും എപ്പോഴും മാറി നിൽക്കുന്നയാളാണ് സാവിത്രി.

SP Balasubramanyam

പല്ലവി, എസ്പി ചരൺ എന്നിവരാണ് സാവിത്രിയുടെയും എസ്പി ബാലസുബ്രമണ്യത്തിന്റെയും മക്കളുടെ പേര്. ഇരുവരും ഇന്ന് അറിയപ്പെടുന്ന ​ഗായകരാണ്. അപർണ എന്നാണ് എസ്പി ചരണിന്റെ ഭാര്യയുടെ പേര്. അരുൺ കുമാർ എന്നാണ് പല്ലവിയുടെ ഭർത്താവിന്റെ പേര്. 16 ഭാഷകളിലാണ് എസ്പി ബാലസുബ്രമണ്യം പാടിയത്. 50,000 ത്തോളം പാട്ടുകൾ റെക്കോർഡ് ചെയ്തതിന് ​ഗിന്നസ് റെക്കോഡും എസ്പിബിക്കുണ്ട്.
ആറ് തവണ ദേശീയ പുരസ്കാരം ​ഗായകന് ലഭിച്ചിട്ടുണ്ട്. പദ്മ ശ്രീ, പദ്മ ഭൂഷൺ പുരസ്കാരവും ലഭിച്ചു.

74ാം വയസിലാണ് എസ്ബിബി ലോകത്തോട് വിട പറഞ്ഞത്. പ്രായത്തിന്റെയായ ആരോ​ഗ്യ പ്രശ്നങ്ങൾക്കൊപ്പം കൊവിഡ് കൂടി വന്നതാണ് എസ്ബിബിയുടെ ജീവന് അപകടമായത്. അച്ഛന്റെ വിയോ​ഗത്തെക്കുറിച്ച് മുമ്പൊരിക്കിൽ മകൾ പല്ലവി സംസാരിച്ചിട്ടുണ്ട്. അവസാന നാളുകളിൽ എസ്ബിപിയുടെ ആരോ​ഗ്യ നില വളരെ മോശമായിരുന്നെന്ന് പല്ലവി അന്ന് പറഞ്ഞു.

അച്ഛൻ ഏതോ നാ‌ട്ടിലുണ്ടെന്ന കരുതിയാണ് താൻ ഇപ്പോൾ ജീവിക്കുന്നതെന്ന് പല്ലവി പറഞ്ഞിട്ടുണ്ട്. ഒരുപാട് ആഴത്തിൽ ആലോചിച്ചാൽ ഞാൻ തകർന്ന് പോകും. ശക്തരായിരിക്കാനാണ് നോക്കുന്നത്. ഇതേക്കുറിച്ച് ഞങ്ങൾ വീട്ടിൽ അധികം സംസാരിക്കാറില്ല. കാരണം ഞങ്ങൾ മൂന്ന് പേരും കണ്ടത് മറക്കാൻ പറ്റാത്ത കാഴ്ചകളാണ്. അദ്ദേഹം ആശുപത്രിയിലായ സമയത്തെ ഓർമകളിലേക്ക് വീണ്ടും പോകും. അങ്ങനെ സംഭവിക്കരുതായിരുന്നു. ഇത്ര മാത്രം അനുഭവിക്കാൻ അദ്ദേഹം എന്ത് തെറ്റ് ചെയ്തെന്ന് ചിന്തിക്കാറുണ്ടെന്നും പല്ലവി തുറന്ന് പറഞ്ഞു.

More from Filmibeat

Read more about: singer
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X