ശരിയ്ക്കും ചങ്കിൽ തന്നെ കൊത്തി!! ഇതാണോ തോമാച്ചായന്റെ മകൻ ഇരുമ്പൻ സണ്ണി , ലാലേട്ടനോട് കളി വേണ്ട

മലയാളത്തിലെ എവർഗ്രീൻ സൂപ്പർ ഹിറ്റ് ചിത്രമാണ് സ്ഫടികം. 1995 ലാണ് സിനിമ പുറത്തിറങ്ങിയതെങ്കിലും ഇപ്പോഴും ആട് തോമയും ആ ചെകുത്താൻ വണ്ടിയും റെയ്ബാൻ ഗ്ലാസും മലയാളി സിനിമ പ്രേമികളുടെ മനസ്സിൽ നിൽക്കുന്നുണ്ട്. രണ്ട് തലമുറകൾ ഒരുപോലെ ചർച്ച ചെയ്യുന്ന വിരലിൽ എണ്ണാവുന്ന ചിത്രങ്ങൾ മാത്രമാണ് മലയാള സിനിമയിലുളളത്. അതിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന ചിത്രമാണ് ഭഭ്രൻ സംവിധാനം ചെയ്ത സ്ഫടികം.

ഇത്രയും സൂപ്പർ ഹിറ്റായ ചിത്രത്തിന്റെ രണ്ടാം ഭാഗം വരുന്നത് പ്രേക്ഷകർക്കിടയിൽ സന്തോഷം ജനിപ്പിക്കുന്ന സംഗതിയാണ്. എന്നാൽ സ്ഫടികം 2 വിന്റെ കാര്യത്തിൽ അത്ര സന്തോഷമല്ല പ്രേക്ഷകർക്കുളളത്. സ്ഫടികം 2 വിന്റെ രണ്ടാം ഭാഗത്തിന്റെ ടീസർ പുറത്തു വന്നിട്ടുണ്ട് . സ്ഫടികത്തിന് രണ്ടാം ഭാഗം വേണ്ടന്നുള്ള പ്രതികരണമായിരുന്നു പ്രേക്ഷകരുടെ ഭാഗത്ത് നിന്ന് ഉയർന്നത്. വിവാദങ്ങൾക്കും വിമർശനങ്ങൾക്കുമൊടുവിൽ ടീസർ റിലീസ് ചെയ്തിരിക്കുകയാണ്. അത്ര നല്ല പ്രതികരണമല്ല ചിത്രത്തിന് ലഭിക്കുന്നത്. ഇതാണോ ആട് തോമയുടെ മകൻ ഇരുമ്പൻ സണ്ണിയെന്നാണ് പ്രേക്ഷകർ ചോദിക്കുന്നത്.

24  വർഷത്തിനു  ശേഷം

24 വർഷത്തിനു ശേഷം

1995 ൽ സംവിധായകൻ ഭഭ്രൻ സംവിധാനം ചെയ്ത സൂപ്പർ ഡ്യൂപ്പർ ഹിറ്റ് ചിത്രമാണ് സ്ഫടികം. 24 വർഷങ്ങൾക്ക് ശേഷമാണ് ചിത്രത്തിന്റെ രണ്ടാം ഭാഗം പുറത്തു വരുന്നത്. സംവിധായകൻ ബിജു കട്ടക്കലാണ് ഈ ചിത്ര സംവിധാനം ചെയ്യുന്നത്. ആദ്യ ഭാഗത്തിൽ ആട് തോമയുടെ കഥയാണെങ്കിൽ രണ്ടാം ഭാഗത്തിൽ മകൻ ഇരുമ്പൻ സണ്ണിയുടെ കഥയാണ് പറയുന്നത്. സ്ഫടികം പുറത്തു വന്നി്ട് ഇന്ന് 24 വർഷം തികയുകയാണ്. ഈ ദിനത്തിലാണ് സ്ഫടികം 2 വിന്റെ ടീസർ പുറത്തു വരുന്നത്.

ഇതാണോ ആട് തോമയുടെ മകൻ

ഇതാണോ ആട് തോമയുടെ മകൻ

രൂക്ഷ വിമർശനമാണ് ടീസറിന് ലഭിച്ചിരിക്കുന്നത്. തുടക്കത്തിൽ തന്നെ രണ്ടാം ഭാഗത്തിന് രൂക്ഷ വിമർശനമായിരുന്നു ലഭിച്ചിരുന്നത്. ടീസർ വന്നതോടെ സംവിധായകനെതിരെ വ്യാപക ആക്രമാണ് ഉണ്ടായിരിക്കുന്നത്. ഇതാണോ ആട് തോമയുടെ മകൻ ഇരുമ്പൻ സണ്ണി. പരമ്പരകൾക്ക് ഇതിലും നല്ല നിലവാരമുണ്ടെന്നും പ്രേക്ഷകർ പറയുന്നു. മോഹൻലാൽ ഫാൻസും മമ്മൂട്ടി ഫാൻസും ഒരുപോലെ വിമർശനവുമായി എത്തിയിരിക്കുകയാണ്. ചിത്രത്തിന്റെ പേര് മാറ്റണമെന്നുള്ള ആവശ്യവും ഉയരുന്നുണ്ട്.

ഡിസ് ലൈക്ക്

ഡിസ് ലൈക്ക്

ടീസറിനു ലൈക്കുകളെക്കാലും ഡിസ് ലൈക്കുകളാണ് ലഭിക്കുന്നത്. റിലീസ് ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ തന്നെ ഡിസ് ലൈക്കുകൾ കുന്നു കൂടുകയായിരുന്നു. ടീസർ മികച്ചതാണെന്നും എന്നാൽ സ്ഫടികത്തിന് ഇത് ചേരില്ലെന്നും പേര് മാറ്റുന്നതായിരിക്കും നല്ലതെന്നും പ്രേക്ഷകർ പറയുന്നു. ഭഭ്രന്റെ ആട് തോമയ്ക്ക് പകരം വയ്ക്കാൻ ഇരുമ്പൻ സണ്ണി വളർന്നിട്ടില്ലെന്നും ആരാധകർ പറയുന്നു. സോഷ്യ ൽ മീഡിയയിൽ ചിത്രത്തിനെതിരെ ഡിസ് ലൈക്ക് ക്യാപെയ്ൻ ഉയരുകയാണ്.

 നാല് വർഷത്തെ ഗവേഷണം

നാല് വർഷത്തെ ഗവേഷണം

നാല് വർഷത്തെ ഗവേഷണത്തിനു ശേഷമാണ് സ്ഫടികം 2 വിന്റെ പ്രഖ്യാപനം നടത്തിയത്. ഒരു കാരണവശാലും ചിത്രവുമായി പിന്നോട്ടില്ലെന്ന് സംവിധായകൻ ബിജു കട്ടക്കൽ പറഞ്ഞിരുന്നു. ചിത്രത്തിന്റെ മറ്റൊരു ഹൈലൈറ്റ് സണ്ണി ലിയോണാണ്. സിൽക്കിന്റെ മകളായിട്ടാണ് സണ്ണി എത്തുന്നത്. എന്നാൽ ചിത്രത്തിൽ ഐപിഎസ് ഉദ്യോഗസ്ഥയായിട്ടായിരിക്കും താരത്തിന്റെ എൻട്രിയെന്ന് ബിജു നേരത്തെ നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X