twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മറ്റ് ഏതൊരു നടന്‍ വന്നില്ലെങ്കിലും മോഹന്‍ലാല്‍ അതില്‍ പങ്കെടുക്കുമെന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു'

    By Midhun Raj
    |

    മലയാളത്തില്‍ നിരവധി ശ്രദ്ധേയ സിനിമകളിലൂടെ പ്രേക്ഷകരുടെ ഇഷ്ട സംവിധായകനായി മാറിയ ആളാണ് ഭദ്രന്‍. മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങിയ സൂപ്പര്‍താരങ്ങളെ നായകന്മാരാക്കിയെല്ലാം ഭദ്രന്‍ പ്രേക്ഷകര്‍ക്ക് വിജയ ചിത്രങ്ങള്‍ സമ്മാനിച്ചിരുന്നു. മോഹന്‍ലാലിനെ നായകനാക്കിയുളള സ്ഫടികം എന്ന സിനിമയാണ് സംവിധായകന്റെ കരിയറില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടത്. മോഹന്‍ലാല്‍ ആടുതോമയായി മികച്ച പ്രകടനം കാഴ്ചവെച്ച ചിത്രം ഇന്നും പ്രേക്ഷകരുടെ ഇഷ്ട സിനിമകളിലൊന്നാണ്.

    1995ലാണ് മോഹന്‍ലാല്‍-ഭദ്രന്‍ കൂട്ടുകെട്ടില്‍ സ്ഫടികം പുറത്തിറങ്ങിയത്. സ്ഫടികത്തിന് പുറമെ മോഹന്‍ലാലുമൊത്ത് നാലിലധികം സിനിമകള്‍ ഭദ്രന്‍ മലയാളത്തില്‍ ചെയ്തിരുന്നു. സിനിമകള്‍ക്കൊപ്പം തന്നെ വ്യക്തിജീവിതത്തിലും അടുത്ത സൗഹൃദം കാത്തുസൂക്ഷിക്കുന്നവരാണ് ഭദ്രനും മോഹന്‍ലാലും. മുന്‍പ് ഒരു അഭിമുഖത്തില്‍ മോഹന്‍ലാലിനെ കുറിച്ച് ഭദ്രന്‍ പറഞ്ഞ കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വീണ്ടും വൈറലായി മാറിയിരുന്നു.

    തന്റെ നാട്ടിലെ

    തന്റെ നാട്ടിലെ ഒരു പൊതുചടങ്ങ് നടത്തിപ്പുമായി ബന്ധപ്പെട്ട ഒരു കാര്യമാണ് സംവിധായകന്‍ തുറന്നുപറഞ്ഞത്. അയ്യര്‍ ദി ഗ്രേറ്റ് ചെയ്തു കഴിഞ്ഞ സമയത്ത് പാലാ മുന്‍സിപ്പാലിറ്റി എനിക്ക് വലിയ ഒരു സ്വീകരണം നല്‍കാന്‍ താല്‍പര്യം പ്രകടിപ്പിച്ചു. പക്ഷേ ഞാന്‍ അതിനെ എതിര്‍ത്തു, കാരണം നിങ്ങള്‍ക്കായി ഒരു സ്വീകരണം ഒരുക്കുമ്പോള്‍ മമ്മൂട്ടിയും മോഹന്‍ലാലും ആ വേദിയില്‍ കാണണമെന്നായിരുന്നു അവരുടെ ആവശ്യം. ഭദ്രന്‍ പറയുന്നു.

    എന്നാല്‍ ഇത് പറഞ്ഞുതീരുംമുന്‍പ്

    എന്നാല്‍ ഇത് പറഞ്ഞുതീരുംമുന്‍പ് ഞാന്‍ പറഞ്ഞു അങ്ങനെയൊരു സ്വീകരണം എനിക്ക് വേണ്ട. ഞാന്‍ എന്തായാലും എന്റെ റിസ്‌കില്‍ അവരെ കൊണ്ടുവരില്ല. നിങ്ങളാണ് അത് ചെയ്യേണ്ടത് എന്ന് മറുപടി നല്‍കി. എന്നെ അനുമോദിക്കുന്ന ചടങ്ങില്‍ മോഹന്‍ലാലിനെ വിളിച്ചാല്‍ ഉറപ്പായും അദ്ദേഹം വരും.

    പക്ഷേ ഞാനല്ല അത് ചെയ്യേണ്ടത്

    പക്ഷേ ഞാനല്ല അത് ചെയ്യേണ്ടത്. എനിക്ക് സ്വീകരണം തരുന്ന പാലാ മുന്‍സിപ്പാലിറ്റി ചെയ്യേണ്ട കാര്യമാണത് എന്ന് ഞാന്‍ അവരെ അറിയിച്ചു. മോഹന്‍ലാലിനോടും മമ്മൂട്ടിയോടും നിങ്ങള്‍ കാര്യം പറഞ്ഞാല്‍ അവര്‍ എത്തുമല്ലോ. നിങ്ങളുടെ വിജയ സിനിമകളുടെ ഈ സംവിധായകന് ഒരു സ്വീകരണം നല്‍കുന്നുണ്ട് അതില്‍ നിങ്ങളുടെ സാന്നിദ്ധ്യം ആഗ്രഹിക്കുന്നുവെന്നും നിങ്ങള്‍ പറയുന്ന ഡേറ്റിനും സൗകര്യത്തിനും അനുസരിച്ച് കാര്യങ്ങള്‍ ചെയ്യാം എന്നും അവരെ അറിയിച്ചാല്‍ എന്തായാലും അവര്‍ വരുമെന്നും ഞാന്‍ പറഞ്ഞു.

    ലോകത്ത് മറ്റു

    ലോകത്ത് മറ്റു ഏതൊരു നടന്‍ വന്നില്ലെങ്കിലും മോഹന്‍ലാല്‍ അതില്‍ പങ്കെടുക്കുമെന്ന് എനിക്ക് അത്രത്തോളം ഉറപ്പുണ്ടായിരുന്നു. ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ഭദ്രന്‍ പറഞ്ഞു. മോഹന്‍ലാലുമായുളള സൗഹൃദത്തെ കുറിച്ച് മുന്‍പും മനസുതുറന്ന സംവിധായകനാണ് ഭദ്രന്‍. സ്ഫടികത്തില്‍ മോഹന്‍ലാലിനൊപ്പം പ്രവര്‍ത്തിച്ച അനുഭവങ്ങളെല്ലാം മുന്‍പ് പലതവണ സംവിധായകന്‍ തുറന്നുപറഞ്ഞിരുന്നു.

    മോഹന്‍ലാല്‍ ഭദ്രന്‍ കൂട്ടുകെട്ടില്‍

    മോഹന്‍ലാല്‍-ഭദ്രന്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ എവര്‍ഗ്രീന്‍ മാസ് ചിത്രങ്ങളില്‍ ഒന്നായാണ് സ്ഫടികം അറിയപ്പെടുന്നത്. റിലീസ് ചെയ്ത് വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും ഇപ്പോഴും ടെലിവിഷന്‍ ചാനലുകളില്‍ വന്നാല്‍ മികച്ച പ്രേക്ഷക സ്വീകാര്യതയാണ് സിനിമയ്ക്ക് ലഭിക്കാറുളളത്. മലയാളത്തില്‍ വന്‍വിജയമായതിന് പിന്നാലെ മറ്റ് തെന്നിന്ത്യന്‍ ഭാഷകളിലേക്കും സ്ഫടികം റീമേക്ക് ചെയ്യപ്പെട്ടിരുന്നു.

    Read more about: mohanlal bhadran
    English summary
    Spadikam Director Bhadran Revealed An Unique Speciality Of Superstar Mohanlal
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X