'സിൽക് സ്മിത വിഷമത്തിലായിരുന്നു, സ്ഫടികം കഴിഞ്ഞ് താമസിയാതെ അവർ ആത്മഹത്യ ചെയ്തു; സെറ്റിലെ പെരുമാറ്റം'

തെന്നിന്ത്യൻ സിനിമാ ലോകത്തെ ദുരന്ത നായികയായാണ് സിൽക് സ്മിത അറിയപ്പെടുന്നത്. മാദക വേഷങ്ങളിൽ വന്ന് ഹരം കൊള്ളിച്ച സിൽക് സ്മിതയുടെ ജീവിതത്തിൽ കയ്പ്പേറിയ അനുഭവങ്ങൾ ഏറെയായിരുന്നു. വീട്ടിൽ നിന്നും ഓടിപ്പോയി മേക്ക് അപ്പ് സഹായിയായി സിനിമാ ലോകത്തേക്ക് കടന്ന് വന്ന സിൽക് സ്മിത പിന്നീട് സൂപ്പർ താരമായി. സോഫ്റ്റ് പോൺ ചുവയുള്ള സിനിമകളിലാണ് സിൽക് സ്മിതയെ കൂടുതലും കണ്ടത്.

നടിയെ തേടി കൈ നിറയെ അവസരങ്ങളെത്തി

സിൽക് സ്മിതയെ കാണാൻ വൻ ജനാവലി അക്കാലത്ത് തിയറ്ററുകളിലെത്തി. നിറഞ്ഞ സദസ്സിൽ പ്രദർശിപ്പിച്ച സിൽക് സ്മിതയുടെ സിനിമകൾ സാമ്പത്തിക വിജയമായതോടെ നടിയെ തേടി കൈ നിറയെ അവസരങ്ങളെത്തി.

എന്നാൽ കരിയറിലെ ഉയർച്ച പോലെ തന്നെ താഴ്ചയും സ്മിതയ്ക്കുണ്ടായി. അവസരങ്ങൾ കുറയാൻ തുടങ്ങിയ സ്മിതയ്ക്ക് ഡാൻസ് നമ്പറുകളിലും മറ്റും ഒതുങ്ങേണ്ടി വന്നു. അന്നും ഇന്നും സിൽക് സ്മിതയുടെ ജീവിതം പരിശോധിക്കുമ്പോൾ ദുരൂഹതകൾ ഏറെയാണ്.

 ഡേർട്ടി പിക്ചർ യഥാർത്ഥത്തിൽ നടിയുടെ ജീവിതവുമായി യാതൊരു സാമ്യവുമില്ലാത്തതാണെന്നും

തന്റെ വ്യക്തിപരമായ കാര്യങ്ങളൊന്നും സിൽക് സ്മിത എവിടെയും തുറന്ന് പറഞ്ഞിട്ടില്ല. അതിനാൽ തന്നെ നടിയെക്കുറിച്ചുള്ള വിവരങ്ങളിൽ പോലും വ്യക്തതക്കുറവുണ്ട്. സിൽക് സ്മിതയുടെ ജീവിതത്തെ ആസ്പദമാക്കി എടുത്ത സിനിമയെന്ന് അവകാശപ്പെടുന്ന ഡേർട്ടി പിക്ചർ യഥാർത്ഥത്തിൽ നടിയുടെ ജീവിതവുമായി യാതൊരു സാമ്യവുമില്ലാത്തതാണെന്നും പറയപ്പെടുന്നു.

സിനിമയെക്കുറിച്ചും സിൽക് സ്മിതയെക്കുറിച്ചും സംസാരിച്ചിരിക്കുകയാണ് നടൻ സ്ഫടികം ജോർജ്

മലയാളത്തിൽ അഥർവം എന്ന സിനിമയിലാണ് സിൽക് സ്മിത ശ്രദ്ധേയ വേഷം ചെയ്തത്. നടിക്ക് വൻ ജനപ്രീതി നേടിക്കൊടുത്ത മറ്റൊരു മലയാള ചിത്രം സ്ഫടികമാണ്. ലൈല എന്ന കഥാപാത്രത്തെ മികച്ച രീതിയിൽ സ്മിത അവതരിപ്പിച്ചു.

സ്ഫടികം റീ റിലീസ് ചെയ്യാൻ പോവുന്ന ഘട്ടത്തിൽ സിനിമയിൽ അഭിനയിച്ചവരൊക്കെ ഈ ചിത്രത്തിന്റെ ഓർമ്മകൾ പങ്കുവെക്കുന്നുണ്ട്. ഇപ്പോഴിതാ സിനിമയെക്കുറിച്ചും സിൽക് സ്മിതയെക്കുറിച്ചും സംസാരിച്ചിരിക്കുകയാണ് നടൻ സ്ഫടികം ജോർജ്. മൈൽസ്റ്റോൺ മേക്കേർസിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.

ഓക്കെ സർ എന്ന് പറഞ്ഞ് അഭിനയിച്ചങ്ങ് പോവും

'അവർ ഭയങ്കര സീരിയസായിരുന്നു. ആരോടും മിണ്ടില്ല. പുള്ളിക്കാരിക്ക് ഒരു മൂഡ് ഓഫ് പോലെയാണ് എനിക്ക് തോന്നിയത്. ഞാൻ പോലും സംസാരിച്ചിട്ടില്ല. അവർ അവരുടെ സീനുകളൊക്കെ അഭിനയിക്കും'

'പിന്നെ പോയിരിക്കും. സംവിധായകൻ പറഞ്ഞ് കൊടുക്കുന്ന കാര്യങ്ങളൊക്കെ ജസ്റ്റ് കേട്ട് ഓക്കെ സർ എന്ന് പറഞ്ഞ് അഭിനയിച്ചങ്ങ് പോവും'

'അല്ലാതെ ആരുമായും ഫ്രണ്ട്ലിയായി ഞാൻ കണ്ടിട്ടില്ല. ഒരു പ്രത്യേക സ്വഭാവമായിരുന്നു. അവർക്ക് ഏതോയൊരു മൂഡ് ഓഫ് ആയിരുന്നു. സ്ഫടികം കഴിഞ്ഞ് അധികം താമസിയാതെ ഒന്നോ രണ്ടോ വർഷം കഴിഞ്ഞപ്പോൾ അവർ ആത്മഹത്യ ചെയ്തു. എന്തോ ഒരു ഡിപ്രഷനിലൂടെ കടന്ന് പോവുകയായിരുന്നു'

ഷൂട്ടിം​ഗ് നടക്കുമ്പോൾ സിൽക് സ്മിതയെ കാണാൻ വേണ്ടി വലിയ ജനം

'ഷൂട്ടിം​ഗ് നടക്കുമ്പോൾ സിൽക് സ്മിതയെ കാണാൻ വേണ്ടി വലിയ ജനം ഉണ്ടായിരുന്നു. സിൽക് സ്മിതയുടെ ഒരുപാട് ഫാൻസ് അന്ന് കേരളത്തിലുണ്ടായിരുന്നു' സ്ഫടികം ജോർജ് പറഞ്ഞു.

1996 ലാണ് സിൽക് സ്മിത ആത്മഹത്യ ചെയ്യുന്നത്. ചെന്നെെയിലെ വാടക വീട്ടിൽ വെച്ചാണ് നടി മരിച്ചത്. ഇന്നും ഈ മരണത്തിൽ ദുരൂഹതയുണ്ടെന്ന് പറയപ്പെടുന്നു. സിൽക് സ്മിത ആത്മഹത്യ ചെയ്തതിന്റെ കാരണം ഇന്നും വ്യക്തമായറിയില്ല.

സാമ്പത്തിക ബുദ്ധിമുട്ടുകൾ നടിക്കുണ്ടായിരുന്നു. സ്ഫടികം റിലീസ് ചെയ്ത് ഒരു വർഷത്തിനുള്ളിലാണ് സിൽക് സ്മിത മരിക്കുന്നത്. 1995 ലാണ് സ്ഫടികം റിലീസ് ചെയ്തത്.

Read more about: silk smitha
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X