ഗള്‍ഫില്‍ പോവുന്നതിന് മുന്‍പേ കല്യാണം കഴിച്ചു, 5 മക്കളും ഉണ്ട്; സിനിമാ ജീവിതത്തെ കുറിച്ച് നടന്‍ സ്ഫടികം ജോർജ്
മലയാള സിനിമയിലെ ലക്ഷണമൊത്തെ വില്ലനാണ് നടന്‍ സ്ഫടികം ജോര്‍ജ്. പേര് സൂചിപ്പിക്കുന്നത് പോലെ ഭദ്രന്റെ സ്ഫടികം സിനിമയില്‍ അഭിനയിച്ചതോട് കൂടിയാണ് താരത്തിന് ഈ പേര് ലഭിക്കുന്നത്. പില്‍ക്കാലത്ത് നിരവധി വില്ലന്‍ കഥാപാത്രങ്ങളിലൂടെ പ്രേക്ഷക പ്രശംസ നേടി എടുത്ത താരം ഇപ്പോഴിതാ തന്റെ വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവെക്കുകയാണ്. ബിഹൈന്‍ഡ്‌വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലൂടെ നടന്‍ മണിയന്‍പിള്ള രാജുവിനൊപ്പം സംസാരിക്കുകയായിരുന്നു താരം.
മണിയന്‍പിള്ള രാജുവിന്റെ ചോദ്യങ്ങള്‍ക്കാണ് വിവാഹത്തെ കുറിച്ചും സിനിമാ ജീവിതത്തെ കുറിച്ചുമൊക്കെ സ്ഫടികം ജോര്‍ജ് സംസാരിച്ചത്. 'ഗള്‍ഫില്‍ പോവുന്നതിന് മുന്‍പാണ് താന്‍ കല്യാണം കഴിച്ചത്. ഇരുപത്തിയേഴാം വയസിലായിരുന്നു വിവാഹം. ശേഷം ഗള്‍ഫില്‍ പോയി, തിരിച്ച് വന്നു. എന്നിട്ടാണ് അഭിനയത്തിലേക്ക് വരുന്നത്. അഞ്ച് മക്കളാണ് തനിക്കുള്ളത്. നാല് പെണ്‍മക്കളും ഒരു ആണ്‍കുട്ടിയും. സിനിമയിലെത്തിയിട്ട് മുപ്പത് വര്‍ഷത്തിന്റെ അടുത്തായി. ഇത്രയും കാലത്തിന് ഇടയ്ക്ക് മോശം അനുഭവങ്ങളും വിഷമം തോന്നിയ സാഹചര്യങ്ങളും കുറവാണ്. എന്നാല്‍ അമ്മ സംഘടനയില്‍ നിന്നും രണ്ടര വര്‍ഷത്തോളം മാറ്റി നിര്‍ത്തിയതാണ് മനസിന് വിഷമം തോന്നിയത്.

വിനയന്റെ സിനിമയില്‍ അഭിനയിച്ചതിന് എന്നെയും തിലകന്‍ ചേട്ടനെയും അടക്കം മാറ്റി നിര്‍ത്തിയിട്ടുണ്ട്. അതൊരു വിഷമം ആയിരുന്നു. അന്ന് താന്‍ ബംഗ്ലൂര്‍ ആണ് താമസിക്കുന്നത്. പ്രധാനപ്പെട്ടൊരു ഇടത്ത് നിന്ന് മാറ്റി നിര്‍ത്തുമ്പോള്‍ ഉണ്ടാകുന്ന വേദന ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ അങ്ങനെ ഇല്ല. ഇപ്പോഴും അമ്മയുടെ മെമ്പറാണ് താനെന്നും സ്ഫടികം ജോര്‍ജ് പറയുന്നത്.

സ്ഫടികത്തിന് ശേഷമാണ് ലേലം എന്ന സിനിമയില്‍ അഭിനയിക്കുന്നത്. അതില്‍ കടയാടി ബേബി എന്ന പ്രധാനപ്പെട്ട കഥാപാത്രത്തെയാണ് ചെയ്തത്. ആദ്യം സ്ഫടികം വന്നത് നന്നായി. അല്ലെങ്കില്‍ കടയാടി ബേബി എന്ന് വന്നേനെ എന്ന് മണിയന്‍പിള്ള രാജു സൂചിപ്പിച്ചിരുന്നു. ആ പേരാണെങ്കിലും വലിയ കുഴപ്പമില്ലായിരുന്നു. അതിന് പകരം വല്ലോ പിച്ചാത്തി കുട്ടപ്പന്‍ എന്നോ മറ്റോ വന്നിരുന്നങ്കില്‍ മോശമായി പോയെനേ. അങ്ങനൊരു സിനിമയില്‍ അഭിനയിക്കാത്തതും നന്നായി. നല്ല പേരാണ് എനിക്ക് കിട്ടിയതെന്നാണ് നടന്‍ പറയുന്നത്.

അതേ സമയം മലയാളത്തിലെ യുവതാരങ്ങളുടെ കൂടെ അഭിനയിച്ചതിനെ കുറിച്ചും ജോര്‍ജ് വ്യക്തമാക്കി. കാര്‍ബണ്‍ എന്ന സിനിമയിലൂടെ ഫഹദ് ഫാസിലിന്റെ കൂടെ അഭിനയിച്ചു. ന്യൂജനറേഷന്‍ ആയത് കൊണ്ട് വലിയ ജാഡ ആയിരിക്കുമെന്ന് ഒക്കെയാണ് ഞാന്‍ കരുതിയത്. പക്ഷേ ഫഹദ് ഫാസിലൊക്കെ നമ്മളോട് ഇങ്ങോട്ട് വന്ന് വര്‍ത്തമാനം പറയും. വളരെ ഈസിയായിട്ടാണ് പോവുന്നത്. അല്ലാതെ വലിയ ജാഡ ഒന്നുമില്ല. പൃഥ്വിരാജ്, കുഞ്ചാക്കോ ബോബന്‍, എന്നിങ്ങനെയുള്ള നടന്മാരുടെ ഒക്കെ കൂടെ അഭിനയിച്ചിട്ടുണ്ട്. എല്ലാം നല്ല അനുഭവങ്ങള്‍ തന്നെയാണെന്നാണ് സ്ഫടികം ജോര്‍ജ് പറയുന്നത്.

സ്ഫടികത്തിനെ കുറിച്ച് പറയുന്നത് കേള്‍ക്കുമ്പോള്‍ തന്നെ രോമാഞ്ചം വരികയാണ്. രണ്ടു പേരും ഭാഗ്യവാന്‍ന്മാര്‍. കാരണം മലയാളത്തിലെ ഏറ്റവും മികച്ച ചിത്രത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞല്ലോ. ഇതുപോലെയുള്ള താരങ്ങളുടെ അഭിമുഖം കാണാനാണ് ഞങ്ങള്‍ കാത്തിരിക്കുന്നത്. എന്ന് തുടങ്ങി താരത്തിന്റെ വീഡിയോയ്ക്ക് താഴെ നിരവധി കമന്റുകളാണ് വരുന്നത്.
അഭിമുഖത്തിൻ്റെ പൂർണരൂപം കാണാം


Click it and Unblock the Notifications











