'ഒരാൾക്ക് ഇത്രയും ക്യൂട്ടാകാനാകുമോ?'; പതിനേഴാം വയസിലെ ചിപ്പിയെ കണ്ട സന്തോഷത്തിൽ മകൾ അവന്തിക!

മലയാള സിനിമയിലെ എക്കാലത്തേയും മികച്ച ക്ലാസും മാസുമായ കഥാപാത്രമായ ആടുതോമയുടെ സ്ഫടികം 4കെ പതിപ്പിന് തിയേറ്ററുകളിൽ ഗംഭീര വരവേൽപ്പാണ് ലഭിച്ചത്.

ഒരു തലമുറയുടെ തന്നെ ആവേശമായ സിനിമ കൂടുതൽ ദൃശ്യമികവോടെ വീണ്ടും തിയേറ്ററുകളില്‍ എത്തിയത് കാണാൻ ആബാലവൃദ്ധം ജനങ്ങളും തിയേറ്ററുകളിലെത്തുന്ന കാഴ്ചയാണ് ഓരോ തിയേറ്ററുകളിലും കാണാൻ കഴിയുന്നത്. കേരളത്തിൽ വിവിധ തിയേറ്ററുകളിൽ നടന്ന ഫാൻസ് ഷോയ്ക്ക് വൻ വരവേൽപ്പാണ് ലഭിച്ചിരിക്കുന്നത്.

അതിന് പിന്നാലെ നിരവധി തിയേറ്ററുകളിൽ നടക്കുന്ന ഷോകൾക്കെല്ലാം മികച്ച ടിക്കറ്റ് ബുക്കിംഗാണ് ലഭിക്കുന്നത്. സിനിമയുടെ തനിമ നഷ്ടപ്പെടാതെയുള്ള ഹൈ ഡെഫനിഷന്‍ ബാക്കിംഗ് നടത്തി 4കെ ഡോൾബി അറ്റ്‍മോസ് മികവിൽ അണിയിച്ചൊരുക്കിയിരിക്കുന്ന ചിത്രം ഒരു പുതിയ സിനിമ കാണുന്ന അനുഭവത്തോടെ വീക്ഷിക്കാനാവുമെന്നാണ് സിനിമ കണ്ടിറങ്ങുന്നവരുടെ സാക്ഷ്യം.

മുട്ടനാടിന്‍റെ ചോര കുടിക്കുന്ന, മുണ്ടുപറിച്ചടിക്കുന്ന തോമാച്ചായന്‍റെ രണ്ടാം വരവ് തിയേറ്ററുകളിൽ ആഘോഷമാക്കി ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍.

ഒരാൾക്ക് ഇത്രയും ക്യൂട്ടാകാനാകുമോ?

മലയാള സിനിമയ്ക്ക് നഷ്ടമായ ഒട്ടേറെ പ്രമുഖരായ അഭിനേതാക്കളുടെ നീണ്ട നിര തന്നെ സിനിമയിലുണ്ട്. തിലകൻ, കെപിഎസി ലളിത, നെടുമുടി വേണു, എൻ.എഫ് വര്‍​ഗീസ്, സിൽക്ക് സ്മിത, ശങ്കരാടി, പറവൂർ ഭരതൻ അങ്ങനെ നിരവധി അഭിനേതാക്കളുടെ വിസ്മയിപ്പിക്കുന്ന അഭിനയ മുഹൂർത്തങ്ങൾ ബിഗ് സ്ക്രീനിൽ മിഴിവോടെ കാണാനാവുന്നതും സ്ഫടികത്തെ വേറിട്ടൊരു അനുഭവമാക്കുന്നുണ്ട്.

4കെ ഡോൾബി അറ്റ്‍മോസ് ദൃശ്യശ്രവ്യ ചാരുതയോടെ സ്ഫടികം കേരളത്തിൽ 150ൽ പരം തിയേറ്ററുകളിലും ലോകമെമ്പാടും 500ൽ പരം തിയേറ്ററുകളിലുമാണ് റിലീസിനെത്തിയിരിക്കുന്നത്.

പതിനേഴാം വയസിലെ ചിപ്പിയെ കണ്ട സന്തോഷത്തിൽ മകൾ അവന്തിക

സംവിധായകൻ ഭദ്രനും സുഹൃത്തുക്കളും ചേർന്ന് രൂപീകരിച്ച ജ്യോമെട്രിക്സ് എന്ന പുതിയ കമ്പനി വഴിയാണ് സ്ഫടികം സിനിമ റീറിലീസ് ചെയ്തിരിക്കുന്നത്. ചെന്നെ ഫോര്‍ ഫ്രെയിംസ് സ്റ്റുഡിയോയിലാണ് സിനിമയുടെ റീമാസ്റ്ററിംഗ് നടത്തിയത്.

ഇപ്പോഴിത 4കെയിൽ പ്രദർശനത്തിനെത്തിയ സ്ഫടികം കാണാൻ ചിത്രത്തിൽ ഒരു പ്രധാന വേഷം ചെയ്ത നടി ചിപ്പിയുടെ മകളും വന്നിരുന്നു. തോമായുടെ കുഞ്ഞുപെങ്ങൾ ജിൻസി ചാക്കോയായിട്ടാണ് ചിപ്പി അഭിനയിച്ചത്.

സ്വപ്നതുല്യം ആയിരുന്നു

പതിനേഴാം വയസിലാണ് വളരെ പക്വതയോടെ ജിൻസി ചാക്കോയെ ചിപ്പി അഭിനയിച്ച് ഫലിപ്പിച്ചത്. ചിപ്പിയുടെ പ്രകടനത്തെ കുറിച്ച് മകൾ അവന്തിക എഴുതിയത് ഇങ്ങനെയായിരുന്നു.... 'അമ്മയെ ബിഗ് സ്‌ക്രീനിൽ കാണുന്നത് എത്ര സ്വപ്നതുല്യം ആയിരുന്നു എന്നോ... അതും അമ്മ പതിനേഴാം വയസിൽ ചെയ്ത ഒരു സിനിമയിലൂടെ കാണുന്നത്.'

'28 വർഷത്തിന് ശേഷം ഈ സൂപ്പർ ക്ലാസിക് വീണ്ടും റിലീസ് ചെയ്തതിന് ചിത്രത്തിന്റെ നിർമ്മാതാക്കളോട് നന്ദിയുണ്ട്. ബ്രോ... ഒരാൾക്ക് ഇങ്ങനെ ക്യൂട്ട് ആകാൻ കഴിയുമോ' എന്നാണ് ചിപ്പിയെ ടാഗ് ചെയ്തുകൊണ്ട് അവന്തിക കുറിച്ചത്.

നിരവധി അന്യഭാഷാ ചിത്രങ്ങളിലും അഭിനയിച്ചു

ചിപ്പി ഇപ്പോൾ മിനി സ്ക്രീനിലാണ് തിളങ്ങി നിൽക്കുന്നത്. ഒരു കാലത്ത് മലയാള സിനിമയിൽ നായികയായും സഹനടിയായും ചിപ്പി തിരക്കുള്ള താരമായിരുന്നു. പാഥേയം എന്ന ഭരതൻ ചിത്രത്തിൽ മമ്മൂട്ടി അവതരിപ്പിച്ച സാഹിത്യകാരൻ ചന്ദ്രദാസിന്റെ മകളായ ഹരിത മേനോനായിട്ടാണ് ചിപ്പി ചലച്ചിത്രരംഗത്തെത്തിയത്.

ശേഷം താരം നിരവധി അന്യഭാഷാ ചിത്രങ്ങളിലും അഭിനയിച്ചു. സാന്ത്വനമാണ് ചിപ്പി അഭിനയിച്ച് മിനി സ്ക്രീനിൽ സംപ്രേഷണം ചെയ്യുന്ന പരമ്പര.

സാന്ത്വനത്തിലെ ദേവി

തമിഴിൽ ഹിറ്റായ പാണ്ഡ്യൻ സ്റ്റോഴ്സിന്റെ മലയാളം റീമേക്കാണ് സാന്ത്വനം. സാന്ത്വനത്തിൽ ദേവി എന്ന കഥാപാത്രത്തെയാണ് ചിപ്പി അവതരിപ്പിക്കുന്നത്.

ഏഷ്യനെറ്റിൽ റേറ്റിങിൽ മുന്നിൽ‌ നിൽക്കുന്ന പരമ്പര കൂടിയാണ് സാന്ത്വനം. സജിൻ, ​ഗോപിക അനിൽ തുടങ്ങിയവരാണ് സീരിയലിൽ മറ്റ് പ്രധാന വേഷങ്ങൾ ചെയ്യുന്നത്. നിർമാതാവ് രഞ്ജിത്തിനെയാണ് ചിപ്പി വിവാഹം ചെയ്തത്.

More from Filmibeat

Read more about: chippi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X