For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഭാഗ്യം കൊണ്ട് മാത്രമല്ല മമ്മൂട്ടി നടനായത്, പ്രലോഭനങ്ങൾക്ക് വഴങ്ങാത്ത തന്റേടി, സംവിധായകൻ പറയുന്നു

  |

  മലയാളി പ്രേക്ഷകർക്ക് മികച്ച ഒരുപിടി ചിത്രങ്ങൾ നൽകിയ സംവിധായകനാണ് ഭദ്രൻ. 1974 ൽ പുറത്തിറങ്ങിയ രാജഹംസം എന്ന ചിത്രത്തിലൂടെ സഹസംവിധായകനായി സിനിമയിൽ എത്തിയ ഭഭ്രൻ, പിന്നീട് മലയാള സിനിമയുടേയും പ്രേക്ഷകരുടേയും പ്രിയപ്പെട്ട സംവിധായകനായി മാറുകയായിരുന്നു. ഹിറ്റ് ചിത്രങ്ങളാണ് ഇദ്ദേഹം പ്രേക്ഷകർക്കായി നൽകിയ‍ത്. ഇന്നും മമ്മൂട്ടിയുടെ അയ്യർ ദ ഗ്രേറ്റും മോഹൻലാലിന്റെ സ്ഫടികവും പ്രേക്ഷകരുടെ ഇടയിൽ ഇന്നും ചർച്ചാ വിഷയമാണ്. ഇന്നും ഈ ചിത്രങ്ങൾക്ക് മികച്ച കാഴ്ചക്കാരുണ്ട്.

  ജനന സർട്ടിഫിക്കറ്റിൽ നമിതയ്ക്ക് പകരം മമിതയായി, പേരിന് പിന്നിലെ രസകരമായ കഥ വെളിപ്പെടുത്തി നടി

  ഓരോ ദിവസവും പ്രായം കുറയുവാണോ? മഞ്ജു വാര്യരുടെ പുത്തൻ ലുക്ക്

  ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് സംവിധായകൻ ഭഭ്രന്റെ ഫേസ്ബുക്ക് പോസ്റ്റാണ്. മമ്മൂട്ടിയെ കുറിച്ചായിരുന്നു സംവിധായകന്റെ തുറന്നെഴുത്ത്. പ്രലോഭനങ്ങൾക്ക് വഴങ്ങാത്ത തന്റേടിയാണ് മമ്മൂട്ടി എന്നാണ് സംവിധായകൻ പറയുന്നത്. അയ്യർ ദി ഗ്രേറ്റ് എന്ന സിനിമ ചെയ്യുമ്പോഴുണ്ടായ സംഭവവും സംവിധായക പങ്കുവെയ്ക്കുന്നുണ്ട്.,മമ്മൂട്ടിയുടെ വളർച്ചയ്ക്ക് പിന്നിൽ ഭാഗ്യം മാത്രമല്ല കഠിനാദ്ധ്വാനവും, ആത്മാർപ്പണവും, ചെയ്യുന്ന തൊഴിലിനോടുള്ള അത്യപൂർവമായ സമർപ്പണവും ആണെന്നും സംവിധായകൻ ഭഭ്രൻ കുറിക്കുന്നു.

  ജീവിതത്തിലേക്ക് പുതിയ വർണ്ണം,മെഹന്ദി- ഹൽദി ചിത്രങ്ങളുമായി പ്രേക്ഷകരുടെ പ്രിയപ്പെട്ട നീനു

  അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം ചുവടെ...അല്പം വൈകിപ്പോയെങ്കിലും പറയാതിരിക്കാൻ വയ്യ. അട്ടപ്പാടിയിലെ കൊടും തണുപ്പും, മഴയും ഒന്നിനും പ്രചോദനമായില്ല... മലയാള സിനിമയുടെ തുടക്കം മുതൽ ഇന്നുവരെ എത്രയോ നടീനടന്മാർ വന്നു പോകുന്നു. ചിലർ മാത്രം പതിരില്ലാത്ത ആൽമരങ്ങൾ ആയി ശേഷിക്കുന്നു. മലയാളത്തിന്റെ ഒരു ആൽമരമായി ശ്രീ മമ്മൂട്ടി ഇന്നും വേറിട്ട് നിൽക്കുന്നു.

  അത് ഭാഗ്യം കൊണ്ടാണെന്ന് ഞാൻ കരുതുന്നില്ല. അതിന്റെ പുറകിൽ കഠിനാദ്ധ്വാനവും, ആത്മാർപ്പണവും, ചെയ്യുന്ന തൊഴിലിനോടുള്ള അത്യപൂർവമായ സമർപ്പണവും ആണ് ഇന്നും ഈ നടനെ കരുത്തുള്ളവനാക്കുന്നത്. അദ്ദേഹത്തിന്റെ കരിയറിലെ 50 വർഷം തികഞ്ഞിട്ടും ഇപ്പോഴും പൊടി പറ്റാതെ, ചെളി പുരളാതെ, യൗവനം മങ്ങാതെ നിൽക്കുന്നതിന്റെ പുറകിൽ മുക്കൂട്ടുമരുന്നുകളുടെയോ, ഉഴിച്ചിലുകളുടെയോ, പിൻബലം കൊണ്ടല്ല.

  മറിച്ച് കൃത്യതയോടെയുള്ള തന്റെ ശീലങ്ങളും, ശരീര ശുദ്ധിയുമാണ്. പ്രലോഭനങ്ങൾക്ക് വഴങ്ങാത്ത തന്റേടിയാണ് മമ്മൂട്ടി. എന്റെ അയ്യർ ദി ഗ്രേറ്റ് -ലെ സൂര്യനാരായണനെ അവതരിപ്പിക്കാൻ മമ്മൂട്ടിക്ക് പകരം ഇനിയൊരു കൊടിമരമില്ല. അന്ന് മലയാളത്തിലെ ഒരു പ്രഗത്ഭ നടൻ എന്നോട് പറയുകയുണ്ടായി. "അയ്യർ ദി ഗ്രേറ്റ് -ലെ പ്രെഡിക്ഷനുകളിലും അതിലെ ഹാപ്പനിംഗുകളും ആണ് അതിലെ ഹീറോ. എന്തുകൊണ്ട് മമ്മൂട്ടി, എന്ത് കൊണ്ട് നെടുമുടി ആയില്ല.

  ഞാൻ അദ്ദേഹത്തോട് ചിരിച്ചു കൊണ്ട് പറഞ്ഞു. ഞാൻ അദ്ദേഹത്തോട് ചിരിച്ചു കൊണ്ട് പറഞ്ഞു. വൈകുണ്ഠം സൂര്യനാരായണനെ കവടിക്ക് പുറകിൽ ഇരിക്കുന്ന ഒരു കണിയാൻ ലെവലിൽ കാണരുത് ". പിന്നീട് ഗുഡ് ലക്കിലെ പ്രിവ്യു കണ്ടതിനു ശേഷം അദ്ദേഹം തന്നെ പറയുകയുണ്ടായി...മമ്മൂട്ടി ഗംഭീരമായിരിക്കുന്നു" എന്ന്.അദ്ദേഹം ഇന്ന് ജീവിച്ചിരിക്കുന്നില്ലാത്തത്കൊണ്ട് പേര് വെളിപ്പെടുത്തുന്നില്ല, സംവിധായകൻ ഭഭ്രൻ കുറിച്ചു. അയ്യർ ദി ഗ്രേറ്റിലെ ചിത്രം പങ്കുവെച്ച് കൊണ്ടാണ് സംവിധായകൻ മമ്മൂട്ടിയെ കുറിച്ച് വാചാലനായത്.

  സംവിധായകൻ ഭഭ്രന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലായിട്ടുണ്ട്. കമന്റുമായി ആരാധകർ രംഗത്ത് എത്തിയിട്ടുണ്ട്.രു സംവിധായകൻ്റെ കണ്ണിലൂടെയുള്ള ഗംഭീര വാക് സമർപ്പണം....the great mammookka...n the great badhran sir..,മമ്മൂട്ടിയെക്കുറിച്ച് താങ്കളുടെ അഭിപ്രായം വളരെ ശരിയാണ്. ഇവിടെ ഞാന്‍ ഓർക്കുന്നത് താങ്കളുടെ - ചരിത്രം എന്നിലൂടെ എന്ന പിരിപാടിയില്‍ ( ഇന്നലെയാണ് അതു കണ്ടത് ) പരാമർശിച്ച കാര്യമാണ്. കേരളത്തിലെ ചില പ്രഗത്ഭ നടന്മാർ, സിനിമ എന്ന ആർഭാടത്തില്‍ യധേഷ്ടം ലഭ്യമായ അനേകം കൊള്ളരുതായ്മകള്‍ക്ക്, സ്വന്തം ശരീരം വിട്ടു കൊടുത്ത് അകാല ചരമം ഏറ്റുവാങ്ങി എന്ന തുറന്നു പറച്ചിലാണ്. ആരുടെയും പേര് എടുത്തു പറയുന്നില്ല എന്നുകൂടി താങ്കള്‍ പറയുകയുണ്ടായി. എന്നാലും അനുഗ്രഹീത നടന്മാരായ മുരളി, വേണു നാഗവള്ളി, കലാഭവന്‍ മണി എന്നിവരെ ഞാന്‍ എന്‍റെ മനസില്‍ കണ്ടു. അതില്‍നിന്ന് വേറിട്ടു നില്‍ക്കുന്നു മമ്മൂട്ടി - ഡോ. ഭാസ്കരന്‍, ഇടമറ്റം, പാല കമന്റായി കുറിച്ചു. ആ കമന്റ് പറഞ്ഞ നടൻ ഭരത് ഗോപിയാണോ? എന്നും ഒരു ആരാധകൻ ചോദിക്കുന്നുണ്ട്.

  Recommended Video

  50 Years Of Mammoottysm: Interesting facts about the Megastar| FilmiBeat Malayalam

  സംവിധായകൻ ഭഭ്രന്റെ ഫേസ്ബുക്ക് പോസ്റ്റ്

  Read more about: bhadran mammooty
  English summary
  Spadikam Movie Directer Bhadran Opens Up About Mammooty's Good Qulities
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X