മൂന്ന് വിശേഷങ്ങള്‍! പ്രിയദര്‍ശനും സംഘവും ആഘോഷമാക്കി മാറ്റി! മരക്കാര്‍ സെറ്റിലെ ചിത്രങ്ങള്‍ വൈറല്‍!
മലയാളത്തിന്റെ അഭിമാനം വാനോളമുയര്‍ത്തിയ കലാകാരന്‍, മലയാളികളുടെ സ്വകാര്യ അഹങ്കാരം, കംപ്ലീറ്റ് ആക്ടര്‍, മോഹന്‍ലാലിന് വിശേഷണങ്ങളേറെയാണ്. ഇവയെല്ലാം അന്വര്‍ത്ഥമാക്കുന്ന തരത്തിലാണ് അദ്ദേഹത്തിന്റെ യാത്ര. പ്രിയദര്‍ശന്‍ ചിത്രമായ മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തില്‍ അഭിനയിച്ച് വരികയാണ് താരമിപ്പോള്‍. അതിനിടയിലാണ് പുരസ്‌കാര വാര്‍ത്തയെത്തിയത്. ഇത്തവണത്തെ പത്മഭൂഷണ്‍ ജേതാക്കളുടെ ലിസ്റ്റില്‍ മോഹന്‍ലാലുമുണ്ട്. സിനിമാലോകവും ആരാധകരും ഇതാഘോഷമാക്കി മാറ്റുകയായിരുന്നു. താരത്തെ അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. സോഷ്യല്‍ മീഡിയയിലെങ്ങും ആശംസാപ്രവാഹമായിരുന്നു.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് പ്രിയദര്‍ശനൊപ്പം കാക്കക്കുയില്‍ ഷൂട്ടിങ്ങിലുള്ളപ്പോഴാണ് പത്മശ്രീ പുരസ്‌കാരത്തെക്കുറിച്ചുള്ള വാര്‍ത്തയെത്തിയത്. ഇന്നിപ്പോള്‍ വീണ്ടും അതേ ലൊക്കേഷനില്‍ വെച്ച് അദ്ദേഹത്തിന് പത്മഭൂഷണ്‍ ലഭിച്ചുവെന്ന സന്തോഷം പങ്കുവെച്ച് പ്രിയദര്‍ശനും രംഗത്തെത്തിയിരുന്നു. മോഹന്‍ലാലിന്റെ ആത്മസുഹൃത്തുക്കളിലൊരാള്‍ കൂടിയാണ് അദ്ദേഹം. ബാല്യകാല സുഹൃത്തുക്കളായ ഇരുവരും സിനിമയിലേക്കെത്തിയപ്പോഴും സൗഹൃദം അതേ പോലെ തുടര്‍ന്നിരുന്നു. ഇരുവരും ഒരുമിച്ചെത്തിയ ചിത്രങ്ങളും ഇവരുടെ കൂട്ടുകെട്ടും എന്നും മലയാളികള്‍ക്ക് പ്രിയപ്പെട്ടതാണ്. മരക്കാര്‍ അറബിക്കടലിന്റെ സെറ്റില്‍ നടന്ന ആഘോഷത്തിനിടയിലെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. ഒന്നല്ല കാരണങ്ങള്‍ മൂന്നായിരുന്നു ആഘോഷത്തിന്.

മരക്കാര്‍ സെറ്റിലെ ആഘോഷം
ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയില്‍ വെച്ചാണ് മരക്കാര്‍ അറബിക്കടലിന്‍രെ സിംഹത്തിന്റെ ചിത്രീകറണം നടക്കുന്നത്. ബോളിവുഡ് താരങ്ങളുള്‍പ്പടെ വന്‍താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. സെറ്റിലേക്ക് താരങ്ങള്‍ ഓരോരുത്തരായി എത്തുമ്പോഴും ചിത്രങ്ങള്‍ പുറത്തുവിടാറുണ്ട്. ഇപ്പോഴിതാ സെറ്റില്‍ നടന്ന ആഘോഷത്തിനിടയിലെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുന്നത്. കീര്‍ത്തി സുരേഷ്, ആന്റണി പെരുമ്പാവൂര്‍, സിദ്ദിഖ്, പ്രിയദര്‍ശന്‍, മോഹന്‍ലാല്‍, പ്രഭുവും ഭാര്യയും, മറ്റ് സാങ്കേതിക പ്രവര്‍ത്തകര്‍ തുടങ്ങി നിരവധി പേരാണ് ആഘോഷത്തില്‍ പങ്കെടുത്തത്.

കാരണങ്ങളേറെ
നാളുകള്‍ നീണ്ട ഇടവേള അവസാനിപ്പിച്ച് മോഹന്‍ലാലും പ്രിയദര്‍ശനും ഒരുമിച്ചെത്തുന്നുവെന്ന് കേട്ടതും മലയാളത്തിലെ ചെലവേറിയ ചിത്രങ്ങളിലൊന്നായാണ് മരക്കാര്‍ എത്തുന്നതെന്ന റിപ്പോര്‍ട്ടും പുറത്തുവന്നിരുന്നു. സിനിമയുടെ വിശേഷങ്ങളെല്ലാം സോഷ്യല്‍ മീഡിയയും ആഘോഷിക്കാറുണ്ട്. അത്തരത്തില്‍ ഗംഭീര ആഘോഷമാണ് കഴിഞ്ഞ ദിവസം സെറ്റില്‍ അരങ്ങേറിയത്. മോഹന്‍ലാലിന്‍രെ പത്മഭൂഷണ്‍ മാത്രമായിരുന്നില്ല ഇതിന് കാരണം. തെന്നിന്ത്യന്‍ സിനിമയുടെ സ്വന്തം താരങ്ങളിലൊരാളായ പ്രഭുവിന്റെയും ഭാര്യയുടെയും വിവാഹ വാര്‍ഷികവും ഇതോടൊപ്പം ആഘോഷിച്ചിരുന്നു. ആശീര്‍വാദ് സിനിമാസിന്റെ വാര്‍ഷികമായിരുന്നു മൂന്നാമത്തെ കാരണം.

ചിത്രങ്ങള്‍ വൈറലായി
സോഷ്യല്‍ മീഡിയയിലൂടെ നിമിഷനേരം കൊണ്ടാണ് ചിത്രത്തെക്കുറിച്ചുള്ള വിശേഷങ്ങള്‍ വൈറലായി മാറുന്നത്. താരപുത്രന്‍മാരുടെയും താരപുത്രികളുടെയും സംഗമത്തിന് കൂടിയാണ് ചിത്രം സാക്ഷ്യം വഹിക്കുന്നത്. പ്രണവ് മോഹന്‍ലാലും കല്യാണി പ്രിയദര്‍ശനും ഇതിനോടകം തന്നെ അവരവരുടെ ഭാഗം പൂര്‍ത്തിയാക്കിയിരുന്നു. കീര്‍ത്തി സുരേഷ് ഉള്‍പ്പെടുന്ന ഭാഗങ്ങളുടെ ചിത്രീകരണമാണ് ഇപ്പോള്‍ നടക്കുന്നത്. അതിനിടയിലാണ് ആ ആഘോഷം. കേക്ക് മുറിച്ചാഘോഷിക്കുന്ന മരക്കാര്‍ സംഘത്തിന്‍രെ ചിത്രം ഇതിനോടകം തന്നെ വൈറലായിരുന്നു.

ആശീര്‍വാദിന്റെ വാര്‍ഷികം
ജനുവരി 26ന് ആശീര്‍വാദ് സിനിമാസ് പിറവിയെടുത്തിട്ട് 19 വര്‍ഷം പൂര്‍ത്തിയായിരിക്കുകയാണ്. ഈ സന്തോഷം കൂടിയാണ് അണിയറപ്രവര്‍ത്തകര്‍ ആഘോഷിച്ചത്. സന്തോഷ് കുരുവിള, സി ജെ റോയ്, ആന്റണി പെരുമ്പാവൂര്‍ എന്നിവര്‍ ചേര്‍ന്നാണ് മരക്കാര്‍ നിര്‍മ്മിക്കുന്നത്. ആശീര്‍വാദ് സിനിമാസിന്റെ 25ാമത്തെ ചിത്രം കൂടിയാണ് മരക്കാര്‍. ആദ്യ സിനിമയായ നരസിംഹം 2000ലായിരുന്നു റിലീസ് ചെയ്തത്. അതുവരെയുണ്ടായിരുന്ന റെക്കോര്‍ഡുകളെയെല്ലാം പിന്തള്ളിയായിരുന്നു ഈ സിനിമ കുതിച്ചത്. മറ്റ് നിര്‍മ്മാണ കമ്പനികളെ പിന്തള്ളി ആശീര്‍വാദ് സിനിമാസും കുതിക്കുകയായിരുന്നു അപ്പോള്‍. ഇവരുടെ മിക്ക ചിത്രങ്ങളും വന്‍വിജയമായിരുന്നു.

പ്രഭുവിന്റെ വെഡ്ഡിങ് ആനിവേഴ്സറി
തെന്നിന്ത്യന്‍ സിനിമയുടെ പ്രിയതാരങ്ങളിലൊരാളായ നടന്‍ പ്രഭുവിന്‍രെ വിവാഹവാര്‍ഷികമായിരുന്നു ആഘോഷത്തിലെ മറ്റൊരു വ്യത്യസ്തത. ഭാര്യയ്‌ക്കൊപ്പം കേക്ക് മുറിച്ചാണ് അദ്ദേഹം ആഘോഷിച്ചത്. കേക്ക് മുറിക്കുന്നതിന്റെ ചിത്രങ്ങളും പുറത്തുവിട്ടിരുന്നു. വര്‍ഷങ്ങള്‍ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് പ്രഭു മലയാളത്തിലേക്ക് എത്തിയത്. തിരിച്ചുവരവ് മോഹന്‍ലാലിനും പ്രിയദര്‍ശനുമൊപ്പമായതിനാല്‍ സന്തോഷമുണ്ടെന്ന് താരം പറഞ്ഞിരുന്നു.
ചിത്രങ്ങള്‍ കാണാം
ആഘോഷത്തിനിടയിലെ ചിത്രങ്ങള്‍ കാണാം.


Click it and Unblock the Notifications