മോനിഷ നാല് വയസില്‍ അത്ഭുതപ്പെടുത്തിയ പ്രകടനം കാഴ്ച വെച്ചു; അന്ന് നടന്ന സംഭവത്തെ കുറിച്ച് ശ്രീദേവി ഉണ്ണി
മലയാള സിനിമയ്ക്ക് സംഭവിച്ച ഏറ്റവും വലിയ നഷ്ടമാണ് നടി മോനിഷ. ചെറിയ പ്രായത്തില്‍ തന്നെ അഭിനയിച്ച് തുടങ്ങി നാഷണല്‍ അവാര്‍ഡ് വരെ നേടി എടുത്ത മോനിഷ ഒരു വാഹനാപകടത്തിലാണ് അന്തരിച്ചത്. കുറഞ്ഞ കാലം കൊണ്ട് തെന്നിന്ത്യന്‍ സിനിമാലോകത്ത് അത്ഭുതകരമായ നേട്ടങ്ങളാണ് നടിയ്ക്ക് ലഭിച്ചത്. മോനിഷയുടെ കൂടെ അഭിനയിക്കാനെത്തി അമ്മ ശ്രീദേവി ഉണ്ണി പില്‍ക്കാലത്ത് ഒരു നടിയായി.
ഇപ്പോഴും അഭിനയത്തില്‍ സജീവമായ ശ്രീദേവി എല്ലാ അഭിമുഖങ്ങളിലും മകളെ കുറിച്ച് സംസാരിക്കാറുണ്ട്. ഇപ്പോഴിതാ സ്വാസിക വിജയ് അവതരാകയായിട്ടെത്തുന്ന റെഡ് കാര്‍പെറ്റ് എന്ന പരിപാടിയില്‍ പങ്കെടുക്കവേ മോനിഷയ്ക്ക് ദേശീയ പുരസ്‌കാരം കിട്ടിയതിനെ പറ്റി സംസാരിച്ചിരിക്കുയാണ്.

മോനിഷയുടെ കൂടെ ആദ്യമായി അഭിനയിച്ച് തുടങ്ങിയതിനെ പറ്റി ശ്രീദേവി ഉണ്ണി..
മോള്‍ ആദ്യമായി അഭിനയിച്ച നഖക്ഷതങ്ങള്‍ എന്ന ചിത്രത്തില്‍ അവളുടെ പുറകില്‍ ഇരുന്ന് കൊണ്ടാണ് ഞാനും അഭിനയിച്ച് തുടങ്ങുന്നത്. ചെറുപ്പത്തിലേ അഭിനയിക്കാന്‍ ഇഷ്ടമുണ്ടായിരുന്നു. മോളുടെ കൂടെ സെറ്റിലെത്തിയ ശേഷം അവിടെ ആരുമില്ലാത്ത സാഹചര്യത്തിലാണ് ഓരോ വേഷത്തിലേക്ക് ഞാനും അഭിനയിച്ച് തുടങ്ങിയത്. അങ്ങളുടെ മകളുടെ പിന്നിലിരുന്ന് കൊണ്ട് ആദ്യമായി ക്യാമറയ്ക്ക് മുന്നിലെത്തി.

മോനിഷയ്ക്ക് നാഷണല്‍ അവാര്‍ഡ് കിട്ടിയത് പതിനാല് വയസില്‍
പതിനാല് വയസിലാണ് മോനിഷയ്ക്ക് ദേശീയ പുരസ്‌കാരം ലഭിക്കുന്നത്. അവള്‍ക്കാണ് അത് കിട്ടിയതെങ്കിലും അതിന്റെ ആഹ്ലാദവും സംതൃപ്തിയും എനിക്കായിരുന്നു. ആ പുരസ്‌കാരം കിട്ടിയത് എനിക്ക് പോലെയാണ് തോന്നിയതെന്നും ശ്രീദേവി ഉണ്ണി പറയുന്നു. ചെറിയ പ്രായത്തില്‍ മോനിഷ തനിക്കൊപ്പം ഡാന്‍സ് കളിച്ചതിനെ പറ്റിയും നടി പറഞ്ഞു. കേവലം നാല് വയസുള്ളപ്പോഴാണ് തന്നെ പോലും അത്ഭുതപ്പെടുത്തുന്ന പ്രകടനം അവള്‍ കാണിച്ചതെന്നാണ് ശ്രീദേവി പറയുന്നത്.

ഞാന്‍ ഒരു വേദിയില്‍ ഡാന്‍സ് ചെയ്ത് കൊണ്ടിരിക്കുകയാണ്. പെട്ടെന്ന് ആള്‍ക്കൂട്ടത്തിനിടയില്‍ നിന്നും ഒരു ആരവം കൂടുതല്‍. എന്റെ ഡാന്‍സ് കണ്ടിട്ട് ഇവര് ബഹളം ഉണ്ടാക്കുന്നതാണോ എന്ന് കരുതി എനിക്ക് വിഷമമായി തുടങ്ങി. സന്തോഷത്തിലുള്ള ആരവം ആയത് കൊണ്ട് ഇവളെന്തോ ഒപ്പിച്ചിട്ടുണ്ടെന്ന് എനിക്ക് തോന്നി. തിരിഞ്ഞ് നോക്കിയപ്പോള്‍ മോനിഷ ഭയങ്കര ഡാന്‍സ്. ആളുകള്‍ എന്നെയല്ല, അവളയൊണ് നോക്കുന്നതെന്ന് അന്നേരമാണ് മനസിലാവുന്നത്.
Recommended Video

അവളുടെ ഡാന്‍സ് കഴിയാതെ കൊണ്ട് പോകാന്‍ സാധിക്കില്ല. അങ്ങനെ ഡാന്‍സ് കഴിഞ്ഞതും ഉണ്ണിയേട്ടന്‍ എടുത്ത് കൊണ്ട് പോയി. അതെനിക്ക് മറക്കാന്‍ പറ്റാത്ത അനുഭവമാണ്. മോനിഷ സ്‌റ്റേജില്‍ കയറണമെന്നും അഭിനയിക്കണമെന്നുള്ളതും എന്റെ ആഗ്രഹമായിരുന്നെന്നാണ് ശ്രീദേവി പറയുന്നത്.


Click it and Unblock the Notifications











