സ്വിം സ്യൂട്ട് ഇടണോ എന്ന് ചോദിച്ച് പൊട്ടിത്തെറിച്ചു! കഥ പറയാന്‍ വന്നവരോട് മോനിഷ പറഞ്ഞ നിബന്ധന

മലയാളികള്‍ വേദനയോടെ ഓര്‍ക്കുന്ന വിയോഗങ്ങളിലൊന്നാണ് മോനിഷയുടേത്. നൃത്തവും അഭിനയവുമൊക്കെയായി പ്രേക്ഷക ഹൃദയത്തില്‍ ഇടം നേടിയതായിരുന്നു അവര്‍. വിനീതുമായി കുട്ടിക്കാലം മുതലേ സൗഹൃദമുണ്ടായിരുന്നു. മോനിഷ എപ്പോഴും വിനീതിനെ വെറുപ്പിച്ച് കൊണ്ടിരിക്കുമായിരുന്നു. അന്നൊക്കെ ഞാന്‍ വിനീതിനെയാണ് സപ്പോര്‍ട്ട് ചെയ്യാറുള്ളത്. അച്ഛന്‍ മോനിഷയുടെ കൂടെ നില്‍ക്കും. മോനിഷയെക്കുറിച്ച് പുസ്തകം എഴുതുമ്പോള്‍ ആദ്യം എനിക്ക് കിട്ടിയ എഴുത്ത് വിനീതിന്റെയാണ്. വോയ്‌സ് മെയിലായിരുന്നു അയച്ചത്. മൂവി വേള്‍ഡ് മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ശ്രീദേവി ഉണ്ണി മകളെക്കുറിച്ച് വാചാലയായത്.

പാര്‍വതിയുടെ കല്യാണത്തിന് പോയപ്പോള്‍ ഒരു പെണ്‍കുട്ടി മോനിഷയെ നുള്ളി. ഞാന്‍ എപ്പോഴും അവളുടെ സുരക്ഷയ്ക്കായി പുറകിലാണ് നില്‍ക്കാറുള്ളത്. നീ മുന്നില്‍ നടന്നോ എന്ന് പറയും. ഒരു പെണ്‍കുട്ടി നുള്ളുന്നത് ഞാന്‍ കണ്ടിരുന്നു. ഉടനെ തിരിച്ച് കൈ പൊങ്ങിയിരുന്നു. ഇംഗ്ലീഷിലായിരുന്നു ചീത്ത വിളിച്ചത്. മലയാളി കുട്ടിയാണെങ്കിലും ഇംഗ്ലീഷിലാണ് ചീത്ത പറയാറുള്ളത്. ആ കുട്ടിക്ക് ഒന്ന് കൊടുക്കണമായിരുന്നു. അങ്ങനെ ഒരാളോടും പെരുമാറരുത്. ഒരു അധ്യാപികയെപ്പോലെയാണ് ചില സമയത്ത് അവള്‍ പെരുമാറിയിരുന്നത്. ഞങ്ങളൊന്നിച്ച് പോയ അവസാനത്തെ കല്യാണമായിരുന്നു അത്. ആര്‍ടിസ്റ്റുകളെ കാണാനൊക്കെയായി ഒത്തിരി പേര്‍ നോക്കിനില്‍ക്കുന്നുണ്ടായിരുന്നു.

Sreedevi Unni about Monisha
Photo Credit: Sreedevi Unni / Page

മോനിഷയ്ക്ക് ഫോട്ടോ ഷൂട്ടൊന്നും അത്ര ഇഷ്ടമുള്ള കാര്യമായിരുന്നില്ല. അമ്മ പോസ് ചെയ്‌തോളൂ എന്ന് പറയും. കുറേ പ്രാവശ്യം പോസ് ചെയ്യുമ്പോള്‍ മടുക്കുമല്ലോ, ക്ഷമ ഒരുപാട് വേണ്ട കാര്യമാണല്ലോ. മഞ്ഞ സാരിയൊക്കെ ഉടുത്തൊരു ഫോട്ടോഷൂട്ടായിരുന്നു. എന്റെ സാരിയായിരുന്നു അത്. അങ്ങനെ ചെയ്യൂ, ഇങ്ങനെ ചെയ്യൂ എന്നൊക്കെ കുറേ പറഞ്ഞു. പിന്നെയും ആവര്‍ത്തിച്ചപ്പോഴാണ് അവള്‍ക്ക് ദേഷ്യം വന്നത്. കുറച്ചുനേരം കൂടി എന്ന് പറഞ്ഞപ്പോള്‍ നിന്നു. സാരി ഒരൊറ്റ വലി വലിച്ച്, യൂ ഡു എന്ന് പറഞ്ഞങ്ങ് പോയി. ക്യാമറയുടെ പിന്നില്‍ നിന്ന് ഞാന്‍ പോസ ിംഗ് കാണിക്കുന്നുണ്ടായിരുന്നു. അത് അവള്‍ക്ക് തീരെ ഇഷ്ടമായിരുന്നില്ല. അമ്മ ഓപ്പണ്‍ ബുക്കാണ്, ആളുകളോടൊന്നും അധികം സംസാരിക്കരുത് എന്ന് പറഞ്ഞിരുന്നു എന്നോട്.

ഗോസിപ്പുകളൊക്കെ വരാതെ നിന്നതാണ്. ഏഴ് കൊല്ലമേ സിനിമയില്‍ നിന്നിട്ടുള്ളത്. കന്നഡ പ്രൊഡ്യൂസര്‍ ഇടയ്ക്ക് മോനിഷയെ കാണാന്‍ വരാറുണ്ടായിരുന്നു. പ്രൊഡക്ഷന്‍ എക്‌സിക്യുട്ടീവൊക്കെയായി കുറേ പേരുണ്ടായിരുന്നു. കോളേജിലും പോവുന്നുണ്ടായിരുന്നതിനാല്‍ അവര്‍ വരുമ്പോഴൊന്നും കാണാന്‍ പറ്റുന്നുണ്ടായിരുന്നില്ല. എനിക്ക് കുറച്ച് കണ്ടീഷന്‍സുണ്ട്. എന്നോട് ഒരുപാട് ഇന്റിമേറ്റായി അഭിനയിക്കാന്‍ പറയരുത്, ഞാന്‍ ചെയ്യില്ല. ഒരു പരിധി വരെ അതിനപ്പുറം ഞാന്‍ ചെയ്യില്ല. അതുപോലെ കുട്ടിയുടുപ്പുകളൊന്നും ഇടില്ല. നാലാമത്തെ പ്രാവശ്യം അഡ്വാന്‍സുമായാണ് അവര്‍ വന്നത്.

കോളേജില്‍ പോവാന്‍ റെഡിയായി നില്‍ക്കുകയായിരുന്നു. ഫസ്റ്റ് ഷോട്ടിനെക്കുറിച്ചായിരുന്നു പറഞ്ഞത്. ഹീറോയിന്‍ ആദ്യം സ്വിമ്മിംഗ് പൂളിലേക്ക് വീഴുന്നു. ഹീറോ വന്ന് വാരിയെടുക്കുന്നു. ഭാവവ്യത്യാസമൊന്നുമില്ലാതെ ഇരിക്കുകയായിരുന്നു അവള്‍. ഞാന്‍ സ്വിം സ്യൂട്ട് ധരിക്കണോ, അതോ വൈറ്റ് സാരിയോ, അവരോടൊന്നും മിണ്ടിയില്ല. നമസ്‌തെ കാണിച്ചു, ഡോര്‍ തുറന്ന് കാണിച്ച് കൊടുത്തു. പോയ്‌ക്കോളാന്‍ പറഞ്ഞതാണ്. എനിക്കൊന്നും പറയാനുണ്ടായിരുന്നില്ല. അവര്‍ ഇറങ്ങിപ്പോയി, സിനിമയും പോയി. നമ്മുടെ സമയം പോയി, അമ്മയെന്തിനാണ് ഇതൊക്കെ എന്റര്‍ടൈന്‍ ചെയ്യുന്നതെന്നായിരുന്നു ചോദിച്ചത്.

Read more about: monisha sreedevi unni
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X