പെണ്‍കുഞ്ഞ് വിധിച്ചിട്ടില്ലായിരുന്നു! പ്രാര്‍ത്ഥനയിലൂടെ കിട്ടിയത് അതുപോലെ പോയി! മോനിഷയെക്കുറിച്ച് അമ്മ
വിടര്‍ന്ന കണ്ണുകളും, നീണ്ട മുടിയുമൊക്കെയായി മലയാളികളുടെ മനസില്‍ ഇടം നേടിയതാണ് മോനിഷ. അമ്മയും മകളും എന്നതിലുപരി അടുത്ത സുഹൃത്തുക്കളായിരുന്നു ഞങ്ങള്‍. അങ്ങനെയായിരുന്നു ഞങ്ങളും ഇടപെട്ടിരുന്നത്. അമ്മ കുറച്ച് വിട്ടുനിന്നാല്‍ മതി, അമ്മയാണ് ഹീറോയിന്‍ എന്ന് വിചാരിക്കും ആളുകള്‍. അങ്ങനെയൊക്കെ പറഞ്ഞിട്ടുണ്ട്. മൂവി വേള്‍ഡ് മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ശ്രീദേവി ഉണ്ണി വിശേഷങ്ങള്‍ പങ്കുവെച്ചത്. 'കമലദള'ത്തിന്റെ കഥ മുഴുവനായി അറിയാതെയാണ് അഭിനയിച്ചത്. ഡയറക്ടറടക്കം എല്ലാവരോടും ബഹുമാനത്തോടെയാണ് ഇടപെട്ടിരുന്നത്. അതൊക്കെ ഇന്‍ബോണ്‍ ആണെന്ന് തോന്നിയിട്ടുണ്ട്.
അഭിനയം വിലയിരുത്താനൊന്നും എനിക്ക് തോന്നാറില്ല. അതേക്കുറിച്ചൊന്നും പറയാറില്ല. എന്നാല്‍ അമ്മ അഭിനയിച്ചോളൂ എന്നൊക്കെ പറഞ്ഞ് കളയും. അതൊരു പാവം സ്ത്രീ എങ്ങനെയെങ്കിലും ജീവിച്ച് പൊക്കോട്ടെ എന്നാണ് എന്നെക്കുറിച്ച്, ആരെങ്കിലും എന്തെങ്കിലും പറഞ്ഞാല്‍ അവള്‍ പറയാറുള്ളത്. സ്മിത പാട്ടീലിന്റെ സിനിമകളൊക്കെ മോനിഷ ഇരുന്ന് കാണാറുണ്ടായിരുന്നു. ടിവിയില്‍ വരുന്ന സമയത്താണ് കണ്ടത്. ഇതാണ് ശരിയായ കലാകാരി എന്നൊക്കെ ഞാന്‍ പറഞ്ഞിട്ടുണ്ട്. ഒരിക്കലൊരു ലഞ്ചില്‍ വെച്ച് അവരെ കണ്ടിരുന്നു. മോനിഷയ്ക്ക് അവാര്‍ഡ് ലഭിച്ചപ്പോള്‍ സീനിയറായൊരു നടി ആരാണ് മോനിഷ, അവരെന്താണ് ചെയ്തത് എന്നൊക്കെ ചോദിച്ചിരുന്നു. അത് കേട്ടപ്പോള്‍ എനിക്ക് നല്ല വിഷമമായിരുന്നു.

അമ്മയ്ക്കുള്ളത് അമ്മയ്ക്ക്, എനിക്കുള്ളത് എനിക്ക്. അതായിരുന്നു മോനിഷയുടെ പ്രതികരണം. അവരെന്തെങ്കിലും പറഞ്ഞോട്ടോ, അമ്മ മൈന്‍ഡ് ചെയ്യണ്ട. ഏഴ് ജൂറി ഇരുന്നിട്ടല്ലേ അതൊക്കെ കാണുന്നതും, അവാര്‍ഡ് നിര്‍ണയിക്കുന്നതും. പിന്നെന്തിനാണ് അമ്മ അതൊക്കെ ചിന്തിക്കുന്നത്. ഞങ്ങള്‍ തമ്മില്‍ പറയാത്ത വിഷയങ്ങളൊന്നുമില്ല. ഗോസിപ്പൊക്കെ കേട്ടാല്‍ അവള്‍ ചിരിക്കും. ആരോ പടച്ച് വിടുന്നതല്ലേ. അവള്‍ നല്ല കൂളായിരുന്നു. അത്രയും അടുപ്പമായിരുന്നു എന്നോട്. ക്യാമറയും, സിനിമാട്ടോഗ്രാഫിയുമൊക്കെ ഇഷ്ടമായിരുന്നു അവള്‍ക്ക്. അഞ്ചേക്കര്‍ സ്ഥലം മേടിച്ച് അവിടെ പട്ടികളെ വളര്‍ത്തണമെന്നൊക്കെ എംടി സാറിനോട് പറഞ്ഞിരുന്നു.
അവര്‍ പ്ലാന്‍ ചെയ്തിരുന്ന കാര്യമായിരുന്നു. പട്ടികളെ അത്രയും ഇഷ്ടമാണ്. ഒരു സിനിമ എടുക്കാനും മാത്രമുള്ള കാര്യങ്ങളുണ്ടാവും ഒരു ദിവസം. ദേഷ്യവും, വാശിയും, പിണക്കങ്ങളും, അങ്ങനെ എല്ലാം ഉണ്ടാവാറുണ്ട്്. ഭക്ഷണ കാര്യങ്ങളിലെല്ലാം കൃത്യമായ ധാരണയുണ്ട്. സാലഡൊക്കെ കൂടുതല്‍ കഴിക്കാറുണ്ടായിരുന്നു. പുറത്തൊന്നും പോയി വര്‍ക്കൗട്ട് ചെയ്യില്ല. വീട്ടിനകത്ത് തന്നെ നടത്തവും, ചാട്ടവുമൊക്കെയുണ്ടായിരുന്നു. ഡ്രസിംഗിലും, മേക്കപ്പിലുമൊക്കെ കൃത്യമായ ധാരണകളുണ്ടായിരുന്നു. മോനിഷ പോയതിന് ശേഷം സിനിമകളൊന്നും കാണാന്‍ ധൈര്യമുണ്ടായിരുന്നില്ല.
നടന്ന കാര്യങ്ങളെക്കുറിച്ചൊക്കെ എനിക്ക് വ്യക്തമായ ധാരണയുണ്ട്. ആ പുസ്തകത്തില്‍ ഞാന്‍ കുറേയൊക്കെ എഴുതിയിട്ടുണ്ട്. ഇവര്‍ക്കൊരു പെണ്‍കുഞ്ഞ് വിധിച്ചിട്ടില്ലായിരുന്നു എന്നൊരാള്‍ എന്നോട് പറഞ്ഞിരുന്നു. ഗുജറാത്തിയായിരുന്നു അയാള്‍. ഇവര് അര്‍ഹിക്കാത്തതായിരുന്നു പെണ്‍കുഞ്ഞ്. നൊന്തുപെറ്റപ്പോള്‍ അറിഞ്ഞില്ല, ഇവരുടെ പ്രാര്‍ത്ഥന സഹിക്കാന്‍ വയ്യാതെ ദൈവം കൊടുത്തതാണ്. അത് ദേവിയുടെ ഒരു രശ്മിയായി അത് പോയി. ആണ്‍കുട്ടിയായിരുന്നുവെങ്കില്‍ ചിത കത്തിക്കാന്‍ വരെ കൂടെക്കാണുമായിരുന്നു. പക്ഷേ, ഇവര്‍ അത്രയും കഠിനമായാണ് പെണ്‍കുഞ്ഞിന് വേണ്ടി പ്രാര്‍ത്ഥിച്ചത്. ഇതൊരു ഡിവൈന്‍ പവറാണെന്ന് വിശ്വസിക്കാതെയിരിക്കാന്‍ എനിക്ക് പറ്റുമോ.ഞാന്‍ അങ്ങനെയാണ് വിശ്വസിക്കുന്നതെന്നുമായിരുന്നു അവര്‍ പറഞ്ഞത്.


Click it and Unblock the Notifications