എനിക്ക് മറ്റൊരു വിവാഹം ഉറപ്പിച്ചു; പെണ്ണുകാണൽ ചടങ്ങിന് നടന്നത്; സെന്തിലിന്റെ ചോദ്യം കേട്ട് ഞാൻ കരഞ്ഞു; ശ്രീജ
തമിഴ് സീരിയൽ പ്രേക്ഷകരുടെ പ്രിയ താര ദമ്പതികളാണ് സെന്തിൽ കുമാറും ശ്രീജയും. സീരിയലിലെ ഹിറ്റ് ജോഡി ജീവിതത്തിലും ഒരുമിച്ചപ്പോൾ ആരാധകർ ഏറെ സന്തോഷിച്ചതാണ്. ഒരു മകനും ദമ്പതികൾക്കുണ്ട്. വിവാഹ ശേഷം ശ്രീജ കരിയറിൽ സജീവമായില്ല. മലയാളിയായ ശ്രീജ നേരത്തെ ചില സിനിമകളിലും സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. എന്നാൽ തമിഴ് ടെലിവിഷൻ രംഗത്താണ് ശ്രീജയ്ക്ക് കൂടുതൽ ശ്രദ്ധിക്കപ്പെടാനായത്.
ഇപ്പോഴിതാ വിവാഹിതരായ സാഹചര്യത്തെക്കുറിച്ച് തുറന്ന് സംസാരിക്കുകയാണ് സെന്തിലും ശ്രീജയും. ഞങ്ങൾ പ്രണയത്തിലാണെന്ന് ഗോസിപ്പ് വന്നു. നിങ്ങൾ തമ്മിൽ എന്തെങ്കിലുമുണ്ടോയെന്ന് ഇവളുടെ പെരിയപ്പ ചോദിച്ചു. ഇവൾക്ക് പയ്യനെ ആലോചിക്കാൻ പോകുകയാണ്. അങ്ങനെയെന്തെങ്കിലും ചിന്തയുണ്ടോ എന്നവർ ചോദിച്ചു. ഇല്ല അങ്കിൾ എന്ന് ഞാൻ പറഞ്ഞു. അന്ന് ഞങ്ങൾ സാധാരണ പോലെ സംസാരിക്കുന്നവർ മാത്രമായിരുന്നെന്നും സെന്തിൽ പറയുന്നു.

തനിക്ക് മറ്റൊരു വിവാഹം തീരുമാനിച്ചിരുന്നെന്ന് ശ്രീജയും തുറന്ന് പറഞ്ഞു. എനിക്ക് ഒരു വിവാഹം ഫിക്സ് ചെയ്തിരുന്നു. എനിക്കതിൽ താൽപര്യം ഉണ്ടായിരുന്നില്ല. പെണ്ണ് കാണാൻ വന്നപ്പോൾ നീ ഓക്കെ പറയണം എന്നാലേ പയ്യന്റെ വീട്ടുകാർ ഭക്ഷണം കഴിക്കൂ എന്ന് പറഞ്ഞ് എന്നെ പ്രഷർ ചെയ്തു. ഞാൻ നോ പറഞ്ഞാൽ ഭക്ഷണം കഴിക്കാനിരുന്നവർ കഴിക്കാതെ എഴുന്നേറ്റ് പോകുമോ എന്ന് കരുതി. അതുകൊണ്ട് ഞാൻ ഓക്കെ പറഞ്ഞു.
പക്ഷെ അതിന് ശേഷം എനിക്ക് വിഷമമായി. ഇത് സെറ്റാവുമെന്ന് തോന്നുന്നില്ല. വിവാഹ നിശ്ചയത്തിനുള്ള ഡേറ്റ് വരെ തീരുമാനിച്ചു. എല്ലാവരെയും ഞാൻ ക്ഷണിച്ചു. സെന്തിലിനെ വിളിച്ചില്ലേ എന്ന് ഒരാൾ ചോദിച്ചു. നമ്പർ ഇല്ലെന്ന് ഞാൻ പറഞ്ഞു. അവർ നമ്പർ തന്നപ്പോൾ ഞാൻ വിളിച്ചു. കുറേക്കാലത്തിന് ശേഷമാണ് വിളിക്കുന്നത്. എന്താണ് സന്തോഷമില്ലാത്തത്, ദുഖത്തോടെ സംസാരിക്കുന്നതെന്ന് സെന്തിൽ ചോദിച്ചു.

ഞാൻ അത്രയും പേരോട് സംസാരിച്ചിട്ടും ആരും എന്നോട് ഇക്കാര്യം പറഞ്ഞിരുന്നില്ല. ആരെങ്കിലും ചോദിച്ചിരുന്നെങ്കിൽ എന്നാഗ്രഹിച്ച ചോദ്യം ഇദ്ദേഹം ചോദിച്ചതോടെ ഞാൻ കരഞ്ഞു. ഇഷ്ടപ്പെട്ടില്ലെങ്കിൽ ഇഷ്ടമല്ലെന്ന് ധൈര്യത്തോടെ പറയാൻ സെന്തിൽ പറഞ്ഞു.
പിന്നീട് താൻ അമ്മയോട് ഈ വിവാഹം വേണ്ടെന്ന് പറയുകയായിരുന്നെന്നും ശ്രീജ പറഞ്ഞു. തന്റെ പെരിയപ്പ മരിച്ച ശേഷമാണ് സെന്തിലുമായി അടുക്കുന്നത്. വീട്ടിൽ കല്യാണം കഴിക്കാനുള്ള സമ്മർദ്ദം ഉണ്ടായിരുന്നു. നമ്മളെ അറിയുന്ന ആളെ വിവാഹം ചെയ്താൽ എന്താണെന്ന് തോന്നി. താനാണ് വിവാഹക്കാര്യം സെന്തിലിനോട് സംസാരിക്കുന്നതെന്നും ശ്രീജ തുറന്ന് പറഞ്ഞു.
2014 ലായിരുന്നു വിവാഹം. വിവാഹം കഴിഞ്ഞ് ഒമ്പത് വർഷത്തിന് ശേഷം കഴിഞ്ഞ വർഷമാണ് ദമ്പതികൾക്ക് ആദ്യത്തെ കുഞ്ഞ് പിറന്നത്. ഇതേക്കുറിച്ച് നേരത്തെ ശ്രീജ സംസാരിച്ചിട്ടുണ്ട്. ഒന്നിലേറെ തവണ ഗർഭിണിയായെങ്കിലും അബോർഷൻ സംഭവിക്കുകയായിരുന്നെന്ന് ശ്രീജ തുറന്ന് പറഞ്ഞു. സോഷ്യൽ മീഡിയയിൽ മകന്റെ ഫോട്ടോ സെന്തിലും ശ്രീജയും പങ്കുവെക്കാറുണ്ട്.


Click it and Unblock the Notifications











