മമ്മൂട്ടി മനസ് അറിഞ്ഞ് ചിരിച്ചതാണ്! മെഗാസ്റ്റാറിനൊപ്പം സെല്‍ഫി എടുത്തതിനെ കുറിച്ച് ശ്രീജ രവി
മെഗാസ്റ്റാര്‍ മമ്മൂട്ടിയെ ഒന്ന് കാണാന്‍ ആഗ്രഹിക്കുന്നവരാണ് മലയാളികളെല്ലാവരും. അദ്ദേഹത്തിനൊപ്പം നിന്ന് ഒരു ഫോട്ടോ എടുക്കണമെന്ന് ആഗ്രഹിക്കാത്തവരും കുറവാണ്. ഇപ്പോഴിതാ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ശ്രീജ രവി മമ്മൂട്ടിയെ കണ്ടതിന്റെ സന്തോഷം പങ്കുവെച്ചിരിക്കുകയാണ്. ഫേസ്ബുക്കിലൂടെ പുറത്ത് വിട്ട കുറിപ്പിലാണ് ശ്രീജ മനസ് തുറന്നത്.
'ഞാന്‍ വളരെയധികം ത്രില്ലടിച്ചതും ആശ്ചര്യപ്പെട്ടതുമായ നിമിഷമാണ് സൂപ്പര്‍സ്റ്റാര്‍ മമ്മൂട്ടിയെ കണ്ടപ്പോള്‍. മെഗാസ്റ്റാര്‍ മമ്മൂട്ടി വിസ്മയ സ്റ്റുഡിയോയില്‍ വന്നതായിരുന്നു. ഇടവേള സമയത്ത് പരിപ്പ് വട ആസ്വദിച്ച് കഴിച്ച് കൊണ്ടിരിക്കുകയായിരുന്ന അദ്ദേഹത്തോട് എന്റെ കൂടെ ഒരു ഫോട്ടോ എടുക്കാമോ എന്ന് ചോദിച്ചു. അപ്പോള്‍ തന്നെ അദ്ദേഹം അതിന് തയ്യാറായിട്ടെത്തി.

എന്നാല്‍ അതിലും രസകരമായ കാര്യം അദ്ദേഹത്തോട് ഒന്ന് ചിരിക്കാമോ എന്ന് ഞാന്‍ ചോദിച്ചപ്പോള്‍ മമ്മൂക്ക ചിരിച്ചതാണ്. ഞാന്‍ ഫോട്ടോ എടുക്കുമ്പോള്‍ എപ്പോഴും വിചാരിക്കുന്നത് ചിരിച്ച് കൊണ്ടാണ് ഇരിക്കുന്നതെന്നാണ്. എന്നാല്‍ ഒരിക്കലും അങ്ങനെ സംഭവിക്കാറില്ലെന്ന് മമ്മൂക്ക പറയുന്നു. അങ്ങനെ അദ്ദേഹത്തിന്റെ ചിരിക്കുന്ന മുഖം കണ്ടു.
അദ്ദേഹമൊരു നിഷ്‌കളങ്ക കുട്ടിയെ പോലെയാണ് ചിരിച്ചത്. ആ ചിരി ആത്മാവില്‍ നിന്നോ ഹൃദയത്തില്‍ നിന്നോ വന്നതാണ്. മമ്മൂട്ടി ഇത്രയധികം ലളിതമായിട്ടും ഭൂമിയിലേക്ക് ഇറങ്ങി ജീവിക്കുന്ന ആളുമാണെന്ന് നിങ്ങള്‍ ചിന്തിക്കാന്‍ കഴിയുന്നുണ്ടോ? അക്കൂട്ടത്തില്‍ മമ്മൂട്ടി വളരെ വ്യത്യസ്തനാണ്. ഞാന്‍ ഇങ്ങനെ ഒരു സെല്‍ഫി എടുക്കാന്‍ കഴിഞ്ഞതില്‍ അതീവ സന്തോഷവതിയാണ്. അദ്ദേഹത്തിന്റെ ജീവിതകാലം മുഴുവന്‍ സന്തോഷത്തോടെ ജീവിക്കാന്‍ ഞാന്‍ ദൈവത്തോട് പ്രാര്‍ഥിക്കുകയാണ്. ഈ ചിരി ഒരിക്കലും മായാതിരിക്കട്ടെ'... എന്നും ശ്രീജ രവി പറയുന്നു.


Click it and Unblock the Notifications











