അന്ന് പട്ടിണി കൊണ്ട് തളര്‍ന്ന് വീണു, ഇത് മോളി ചേച്ചിയുടെ സൗന്ദര്യത്തിന്റെ മറ്റൊരു വേഷം; കുറിപ്പ്

സിനിമാ താരങ്ങളുടെ ഒത്തിരി മേക്കോവര്‍ എല്ലാവരും സ്ഥിരമായി കാണാറുള്ളതാണ്. സിനിമയ്ക്ക് വേണ്ടി ലുക്ക് മാറ്റി എത്തുന്ന താരങ്ങള്‍ ഒരുപാടാണ്. എന്നാല്‍ അടിമുടി ഗെറ്റപ്പ് മാറി ഞെട്ടിച്ചിരിക്കകുയാണ് നടി മോളി കണ്ണമാലി. ഒരു മാഗസിന്റെ കവര്‍പേജില്‍ അച്ചടിച്ച് വന്ന മുഖചിത്രത്തിലാണ് മോളിയുടെ മേക്കോവര്‍ കാണിച്ചിരിക്കുന്നത്.

നിമിഷ നേരം കൊണ്ടാണ് ഈ ചിത്രം വൈറലായത്. മിനിസ്‌ക്രീനില്‍ നിന്നും ബിഗ് സ്‌ക്രീനിലേക്ക് എത്തിയ മോളി കണ്ണമാലി അതിന് മുന്‍പ് മികച്ചൊരു ചവിട്ടുനാടകക്കാരി ആയിരുന്നു. ചെറുപ്പം മുതല്‍ ചവിട്ട് നാടകങ്ങള്‍ അവതരിപ്പിച്ചിരുന്ന മോളിയെ കുറിച്ച് പറയുകയാണ് ശ്രീജിത്ത് ദിവാകരന്‍. നടിയുടെ പുതിയ ലുക്ക് തരംഗമായതോടെയാണ് ഇത് മോളി ചേച്ചിയുടെ സൗന്ദര്യത്തിന്റെ മറ്റൊരു വേഷമാണെന്ന് ശ്രീജിത്ത് പറയുന്നത്.

ശ്രീജീത്ത് ദിവാകരന്റെ കുറിപ്പ് വായിക്കാം

'രണ്ട് പതിറ്റാണ്ട് മുമ്പ്, 1999-ലാണ് മോളി കണ്ണമാലി എന്ന മോളി ചേച്ചിയെ ആദ്യമായി കാണുന്നത്. ഗോപേട്ടന്‍ / ഗോപന്‍ ചിദംബരനാണ്, അസാധ്യ ആക്ടറായ ഒരു ചവിട്ട് നാടകക്കാരി ഉണ്ട് എന്ന് പറയുന്നത്. അതേ തുടര്‍ന്ന് സി.ഡിറ്റില്‍ നിന്ന് കണ്ണന് വേണ്ടി (ത്രിവിക്രമന്‍ കണ്ണന്‍) ഞങ്ങളെല്ലാം ഒരുമിച്ച് പള്ളുരുത്തി വെളിയില്‍ ചവിട്ട് നാടകം ഷൂട്ട് ചെയ്യാന്‍ പോയി. അന്ന് ചവിട്ട് നാടകം പെര്‍ഫോം ചെയ്തു കൊണ്ടിരിക്കേ, ഏതോ രാജാത്തിയുടെ വേഷത്തില്‍ മോളി ചേച്ചി ബോധരഹിതയായി വീണു.

ശ്രീജീത്ത് ദിവാകരന്റെ കുറിപ്പ് വായിക്കാം

ഷൂട്ടും ക്യാമറയുമൊക്കെ ഉപേക്ഷിച്ച് മോളി ചേച്ചിയെ ആസ്പത്രിയിലാക്കാന്‍ ഓടി. ഒരു രോഗവുമില്ല; ഡോക്ടര്‍ പറഞ്ഞു. പക്ഷേ ബോധരഹിതയാകാന്‍ കാരണമുണ്ട്. പ്രാചീനമായ കാരണം - പട്ടിണി. തൊഴിലെടുക്കുന്ന സ്ത്രീകളുടെ ഇരട്ടി അധ്വാനത്തെ കുറിച്ച് നമുക്കറിയാം. സ്വന്തം തൊഴില്‍, പിന്നെ ലോകം അവര്‍ക്ക് മേല്‍ അടിച്ചേല്‍പ്പിച്ച അവസാനിക്കാത്ത, കൂലിയില്ലാത്ത വീട്ടുപണി. ദരിദ്രയും കലാകാരിയുമായ സ്ത്രീ ഇത് രണ്ടിനും ശേഷം മൂന്നാം പണി ചെയ്യുകയാണ്. വലിയ ദേഹാധ്വാനം വേണ്ട, സവിശേഷമായ ഒരു കലാപരിപാടിയില്‍ പങ്കെടുക്കല്‍.

ശ്രീജീത്ത് ദിവാകരന്റെ കുറിപ്പ് വായിക്കാം

റിഹേഴ്‌സലും പണിയും വീട്ടുപണിയുമായി ഉറക്കവും ഭക്ഷണവുമില്ലാതെ അധ്വാനിച്ചതാണ് അന്ന് ഞങ്ങള്‍ കണ്ടത്. പിന്നെ വൈകാതെ, കുഞ്ഞ് റോളുകളിലെങ്കിലും മോളി ചേച്ചിയെ സിനിമകളില്‍ കാണുമ്പോള്‍ അവര്‍ക്കര്‍ഹമായ റോള് കിട്ടുന്നില്ലല്ലോ എന്ന വിഷമമായിരുന്നില്ല, അവര്‍ക്ക് ചെറു വരുമാനത്തിന്റേതായാലും ഒരു മാര്‍ഗ്ഗം തുറക്കുന്നുണ്ടല്ലോ എന്ന സമാധാനമായിരുന്നു മുന്നിട്ട് നിന്നത്. അസാധ്യ നടിയാണല്ലോ; പക്ഷേ, എപ്പഴോ സാധ്യമാകുന്ന ചവിട്ട് നാടകങ്ങള്‍ക്കപ്പുറത്തും അവര്‍ക്ക് ജീവിക്കേണ്ടേ എന്ന് തോന്നും.

ശ്രീജീത്ത് ദിവാകരന്റെ കുറിപ്പ് വായിക്കാം

അസാധ്യ നടിയും അസാധ്യ സുന്ദരിയുമാണ്. ഈ മേക്ക് ഓവര്‍ കാണുമ്പോള്‍ പരിചയമില്ലാത്തവര്‍ക്ക് അത്ഭുതം തോന്നും. പക്ഷേ, കാറള്‍സ്മാന്‍ ചരിതവും നെപ്പോളിയന്‍ ചരിത്രവും കത്രീനാ നാടകവും ബൃശീനാ ചരിതവും ചവിട്ടിയ ശരീരമാണ്. ബൃശീനയും ബെട്തയും ആഞ്ചലിക്കയുമൊക്കെയായി ആടാനും ചവിട്ടാനും ചെറുപ്പത്തിലേ തുടങ്ങിയ നടി. ഇത് മോളി ചേച്ചിയുടെ സൗന്ദര്യത്തിന്റെ മറ്റൊരു വേഷം. അത്ഭുതപ്പെടുന്നവരെ, പ്ലോരിപ്പിസ് രാജകുമാരിയെ നിങ്ങള്‍ കണ്ടിട്ടില്ല'.

More from Filmibeat

Read more about: actress നടി
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X