20 വർഷത്തോളമായി എനിക്ക് അറിയുന്ന ആളാണ്; വിവാഹാലോചന ആദ്യം നടന്നില്ല; ഒരുമിച്ചതിങ്ങനെ: ശ്രീജിത്തും സജിതയും
ഉണ്ണി മുകുന്ദൻ ചിത്രം മാർക്കോ കോടികളാണ് ബോക്സ് ഓഫീസിൽ നേടിയത്. അഭിനയിച്ച ഒട്ടുമിക്ക പേർക്കും ശ്രദ്ധേയ വേഷം സിനിമയിൽ ലഭിച്ചു. നടൻ ശ്രീജിത്ത് രവിയും ഭാര്യ സജിത ശ്രീജിത്തും മാർക്കോയിൽ അഭിനയിച്ചിട്ടുണ്ട്. മാർക്കോയുടെ സഹോദരിയും സഹോരിയുടെ ഭർത്താവുമായാണ് ഇരുവരും എത്തിയത്. കരിയറിൽ ചെറിയ വേഷങ്ങൾ ചെയ്ത് സജീവമായിക്കൊണ്ടിരിക്കുകയാണ് സജിത ശ്രീജിത്ത്. മികച്ച പ്രകടനമാണ് മാർക്കോയിൽ നടി കാഴ്ച വെച്ചത്. കരിയറിന് പൂർണ പിന്തുണ നൽകിക്കൊണ്ട് ഭർത്താവ് ശ്രീജിത്ത് രവിയും ഒപ്പമുണ്ട്. ഇപ്പോഴിതാ തങ്ങളുടെ ജീവിതത്തെക്കുറിച്ച് സംസാരിക്കുകയാണ് ഇരുവരും.

ലെവൻതിന് പഠിക്കുകയാണോ മറ്റോ ആണെന്നാണ് അറിഞ്ഞത്. പക്ഷെ യഥാർത്ഥത്തിൽ ഡിഗ്രി പഠിച്ച് കൊണ്ടിരിക്കുകയാണ്. പിന്നെ കുറേകഴിഞ്ഞ് ഇവളുടെ കോളേജിലെ ഫങ്ഷന് വേണ്ടി വിളിച്ചു. പിന്നെ സൗഹൃദമായി. എപ്പോഴോ പ്രണയത്തിലേക്കെത്തി. പ്രണയം താനാണ് ആദ്യം പറഞ്ഞതെന്നും ശ്രീജിത്ത് വ്യക്തമാക്കി.
വളരെ പെട്ടെന്നായിരുന്നു പ്രണയവും വിവാഹവും. സജിത വളരെ അണ്ടർസ്റ്റാൻഡിംഗ് ആണ്. പെട്ടെന്നുള്ള ദേഷ്യം വിട്ട് കഴിഞ്ഞാൽ മനസിലാക്കാൻ അവൾ സമയം കണ്ടെത്തുന്നു. ഒരു മനുഷ്യനെ മനസിലാക്കാൻ എളുപ്പത്തിൽ കഴിയുന്നുണ്ട്. എല്ലാ ശരികളും എല്ലാ തെറ്റുകളും അതിന്റേതായ രീതിയിൽ മനസിലാക്കാനും അതിന്റെ കൂടെ യാത്ര ചെയ്യാനും അവൾക്ക് സാധിക്കുന്നെന്നും ശ്രീജിത്ത് രവി പറയുന്നു.

കല്യാണത്തിന് മുമ്പേ ശ്രീജിത്തിന്റെ അച്ഛനെ ഒരുപാട് തവണ കണ്ടിട്ടും സംസാരിച്ചിട്ടുമുണ്ട്. തമാശകൾ പറയുന്ന ആളായാണ് ഞാൻ കണ്ടത്. എനിക്ക് ടെൻഷനില്ലായിരുന്നെന്നും സജിത വ്യക്തമാക്കി. ശ്രീജിത്ത് വളരെ സപ്പോർട്ടും സ്പേസും തരുന്ന ആളാണ്. ഇന്നത്തെ തലമുറ വിവാഹ ജീവിതത്തിൽ വീട്ടിലെ എല്ലാ കാര്യങ്ങളും തുല്യമായി പങ്കിട്ട് ചെയ്യുന്നവരായിരിക്കും.
ഞങ്ങൾ 18 വർഷം മുമ്പേ അങ്ങനെയാണ്. ശ്രീജിത്ത് വീട്ടിലെ ജോലികളിലും കുട്ടികളുടെ കാര്യത്തിലും തനിക്കൊപ്പം സഹായിക്കാറുണ്ടെന്ന് സജിത ശ്രീജിത്ത് വ്യക്തമാക്കി. 20 വർഷത്തോളമായി എനിക്ക് അറിയുന്ന ആളാണ്. തന്റെ അഭിപ്രായത്തിൽ ശ്രീജിത്ത് വളരെ നല്ല വ്യക്തിയാണെന്നും സജിത പറഞ്ഞു.
അച്ഛനിപ്പോൾ താമസിക്കുന്നത് ചേട്ടന്റെ വീട്ടിലാണ്. ഞങ്ങളവിടെ പോകുമ്പോൾ ഏറ്റവുമധികം സംസാരിക്കുന്നത് സഞ്ജുവും അച്ഛനുമായാണ്. ഞാനും അച്ഛനുമായല്ല. അവർ തമ്മിൽ അടുത്ത സൗഹൃദമുണ്ട്. ഇവളുടെ സിനിമ വന്നപ്പോൾ ഏറ്റവും നല്ല അഭിപ്രായം അച്ഛനാണ് പറഞ്ഞതെന്നും ശ്രീജിത്ത് രവി വ്യക്തമാക്കി. സിനിമാ രംഗത്ത് സജീവമാകാനാണ് സജിത ശ്രീജിത്തിന്റെ തീരുമാനം.


Click it and Unblock the Notifications











