twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    എന്നെ പോലെരാള്‍ക്ക് ഇതുപോലൊരു ഭാര്യയായി കിട്ടിയോ? എനിക്കും അത്ഭുതമുണ്ടായിരുന്നുവെന്ന് ശ്രീജിത്ത് രവി

    |

    നടന്‍ ടിജി രവിയും അദ്ദേഹത്തിന്റെ മകനും നടനുമായ ശ്രീജിത്ത് രവിയും വില്ലന്‍ വേഷങ്ങളിലൂടെ നിറഞ്ഞ് നില്‍ക്കുകയാണ്. തുടക്ക കാലത്ത് കിടിലന്‍ വില്ലനായിരുന്നെങ്കില്‍ പിന്നീട് അഭിനയ പ്രധാന്യമുള്ള വേഷങ്ങളിലേക്ക് എത്തി. അതേ സമയം തന്റെ പ്രണയ വിവാഹത്തെ കുറിച്ച് ശ്രീജിത്ത് പറഞ്ഞ വാക്കുകള്‍ ഇപ്പോള്‍ വൈറലാവുകയാണ്.

    എംജി ശ്രീകുമാര്‍ അവതാരകനായിട്ടെത്തുന്ന പറയാം നേടാം എന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ശ്രീജിത്ത് രവി. അവതാരകന്റെ ചോദ്യത്തിന് മറുപടി പറയവേയാണ് ഭാര്യ സജിതയെ പരിചയപ്പെട്ട് വിവാഹം കഴിച്ചതിനെ കുറിച്ച് നടന്‍ പറഞ്ഞത്.

    എന്നെ പോലെരാള്‍ക്ക് അതുപോലൊരു കുട്ടിയെ എങ്ങനെ കിട്ടി എന്നൊരു അതിശയോക്തി ഇല്ലേ

    പ്രണയവിവാഹമാണോ, അതിന് മുന്‍പും പിന്‍പും പ്രണയം ഉണ്ടായിട്ടുണ്ടോ എന്നാണ് ശ്രീജിത്ത് രവിയോട് വന്ന ചോദ്യം.

    'തന്റേത് പ്രണയവിവാഹമായിരുന്നു. അതിന് മുന്‍പും പിന്‍പും ഉള്ളത് അവിടെ നില്‍ക്കട്ടേ, അത് പറഞ്ഞ് കഴിഞ്ഞാല്‍ കുടുംബ വഴക്കായി പോവും. മാത്രമല്ല ആ ചോദ്യത്തിന് എന്നെ പോലെരാള്‍ക്ക് അതുപോലൊരു കുട്ടിയെ എങ്ങനെ കിട്ടി എന്നൊരു അതിശയോക്തി ഇല്ലേ എന്നും' നടന്‍ തിരിച്ച് ചോദിക്കുന്നു.

    തന്നെയൊക്കെ ആരെങ്കിലും പ്രണയിക്കുമോ എന്നൊരു ധ്വനി ആ ചോദ്യത്തിലുണ്ട്. പക്ഷേ എനിക്കും അതൊരു അത്ഭുതമായിരുന്നുവെന്നാണ് പ്രണയവിവാഹത്തെ കുറിച്ച് ശ്രീജിത്ത് രവി പറയുന്നത്.

    വിവാഹം കഴിഞ്ഞതോടെ പ്രതിഫലവും കൂട്ടി; ഒറ്റയടിക്ക് 10 കോടി പ്രതിഫലമാക്കി നയന്‍താര, റിപ്പോര്‍ട്ടുകളിങ്ങനെവിവാഹം കഴിഞ്ഞതോടെ പ്രതിഫലവും കൂട്ടി; ഒറ്റയടിക്ക് 10 കോടി പ്രതിഫലമാക്കി നയന്‍താര, റിപ്പോര്‍ട്ടുകളിങ്ങനെ

     ഇഷ്ടം തോന്നിയത് പത്താം ക്ലാസിൽ പഠിക്കുന്ന കുട്ടിയാണെന്ന് അറിഞ്ഞു

    ഭാര്യ സജിതയുമായിട്ടുള്ള കല്യാണാലോചന വന്നതിനെ പറ്റി.. 'എനിക്ക് ഇരുപത്തിയെട്ട് ഇരുപത്തിയെന്‍പത് വയസുള്ളപ്പോള്‍ വീട്ടില്‍ കല്യാണാലോചന ശക്തമായിരിക്കുകയാണ്. അങ്ങനെയിരിക്കേ ഒരു കല്യാണ വീട്ടില്‍ വച്ച് ആദ്യമായി സജിതയെ കണ്ടു.

    ഈ കുട്ടി കൊള്ളാമല്ലോ, അതിനെ ഒന്ന് ആലോചിച്ചാലോ എന്ന് അമ്മയോട് പറഞ്ഞു. അമ്മ അന്വേഷിച്ചിട്ട് പറഞ്ഞു അത് പത്തിലോ പ്ലസ്ടുവിലോ പഠിക്കുന്ന കുട്ടിയാണെന്ന്. പ്രായം ചെറുതായത് കൊണ്ട് ആ ആലോചനയെ വിട്ടു. പക്ഷേ അത് തെറ്റാണെന്ന് പിന്നീട് മനസിലായി ശരിക്കും സജിത കോളേജിൽ പഠിക്കുകയായിരുന്നു' ശ്രീജിത്ത് പറയുന്നു.

    അമൃതയുടെ ലിപ് ടു ലിപ് ചുംബിക്കുന്നത് പുറത്ത് വിടാന്‍ കാരണമുണ്ട്; ആല്‍ബത്തിന്റെ ടീസറിനെ കുറിച്ച് ഗോപി സുന്ദര്‍അമൃതയുടെ ലിപ് ടു ലിപ് ചുംബിക്കുന്നത് പുറത്ത് വിടാന്‍ കാരണമുണ്ട്; ആല്‍ബത്തിന്റെ ടീസറിനെ കുറിച്ച് ഗോപി സുന്ദര്‍

    ആശുപത്രിയിൽ നിന്നും കണ്ട് ഇഷ്ടത്തിലായി

    'സജിത പാലക്കാട് മേഴ്‌സി കോളേജില്‍ പഠിക്കുകയായിരുന്നു. കോളേജിലെ പരിപാടിയുമായി ബന്ധപ്പെട്ട് എന്നെ വിളിച്ചു. അങ്ങനെ ഫോണ്‍ വഴിയാണ് പരിചയപ്പെടുന്നത്. അകന്ന ബന്ധുക്കളായത് കൊണ്ട് മുന്‍പ് കണ്ടിട്ടുണ്ട്. പക്ഷേ ഇയാളാണ് വിളിക്കുന്നതെന്ന് അറിഞ്ഞില്ല.

    പിന്നെ കിളിനാദം പോലൊരു ശബ്ദം കേട്ടാല്‍ നമ്മള്‍ വിടില്ലല്ലോ, അങ്ങനെ ആ സംസാരം പതിയെ ഇഷ്ടമായി.

    ആമിര്‍ ഖാന്റെ മകള്‍ ഉടനെ വിവാഹിതയാവും? കാമുകനൊപ്പമുള്ള പുതിയ ചിത്രങ്ങള്‍ സൂചിപ്പിക്കുന്നതിങ്ങനെയാണ്ആമിര്‍ ഖാന്റെ മകള്‍ ഉടനെ വിവാഹിതയാവും? കാമുകനൊപ്പമുള്ള പുതിയ ചിത്രങ്ങള്‍ സൂചിപ്പിക്കുന്നതിങ്ങനെയാണ്

    Recommended Video

    ഇതാ റോബിന്‍ രാധാകൃഷ്ണന്റെ രണ്ടാമത്തെ സിനിമ
     അച്ഛനും അമ്മയും പ്രണയിച്ച് വിവാഹം കഴിച്ചത് കൊണ്ട് പ്രശ്നമുണ്ടായില്ല

    ഒരു ഹോസ്പിറ്റല്‍ പരിസരത്ത് വച്ചാണ് ഞങ്ങള്‍ വീണ്ടും കാണുന്നത്. പിന്നെ വീട്ടുകാര്‍ അറിയാതെ ഞങ്ങള്‍ പലപ്പോഴും കണ്ടിട്ടുണ്ട്. അച്ഛനും അമ്മയും പ്രണയിച്ച് വിവാഹം കഴിച്ചവര്‍ ആയത് കൊണ്ട് എന്റെ വീട്ടില്‍ പ്രശ്‌നങ്ങളൊന്നും ഇല്ലായിരുന്നു. ഗുരുവായൂര്‍ വച്ച് കല്യാണം നടത്തി. ഇപ്പോൾ രണ്ട് ആൺകുട്ടികളുടെ കൂടെ സന്തോഷത്തോടെ കഴിയുകയാണ് താരം.

    English summary
    Sreejith Ravi Opens Up His Love Story With Sajitha In MG Sreekumar's Show Parayam Nedam
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X