For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'മല്ലിക ചേച്ചിയോട് മോശം കമന്റ് പറഞ്ഞയാളോട് 'വെളിയിലോട്ട് വാടാ' എന്ന രീതിയിൽ രാജു ചൂടായി'; ശ്രീകണ്ഠൻ‌ നായർ!

  |

  അച്ഛൻ സുകുമാരന്റേയും അമ്മ മല്ലിക സുകുമാരന്റേയും സിനിമാ പാരമ്പര്യമാണ് പൃഥ്വിരാജിനേയും ഇന്ത്യൻ സിനിമയുടെ ഭാ​ഗമാക്കിയത്.

  മലയാള സിനിമയിൽ നായകനായി അഭിനയിച്ച് തുടങ്ങിയ പൃഥ്വിരാജ് ഇന്ന് ഇന്ത്യൻ സിനിമയൊട്ടാകെ അറിയപ്പെടുന്ന താരമായി വളർന്ന് ക‌ഴിഞ്ഞു. നടനെന്നതിലുപരി സംവിധായകൻ, നിർമാതാവ്, വിതരണക്കാരൻ‌, ​ഗായകൻ തുട‌ങ്ങി പൃഥ്വിരാജ് കൈവെക്കാത്ത മേഖലകൾ കുറവാണ്.

  Also Read: ഭാര്യ അറിയാതൊരു അവിഹിതമുണ്ടെന്ന് ആ ചേച്ചി തെറ്റിദ്ധരിച്ചു; മകന് പേരിട്ട കഥ പറഞ്ഞ് നടന്‍ മണികണ്ഠന്‍

  പൃഥ്വിരാജിനെപ്പോലെ തന്നെ ചേട്ടൻ ഇന്ദ്രജിത്തും സിനിമയിൽ സജീവമാണ്. മലയാള സിനിമയിൽ നടനായി അരങ്ങേറിയ ശേഷം പൃഥ്വിരാജിനോളം സൈബർ ബുള്ളിയിങും പരിഹാസവും നേരിട്ട മറ്റൊരു താരം ഉണ്ടാകില്ല. ‌

  അവിടെ നിന്നെല്ലാമാണ് ഇന്ന് മലയാള സിനിമയുടെ മുൻനിരയിൽ പൃഥ്വിരാജ് വന്ന് നിൽക്കുന്നത്. 20 വര്‍ഷങ്ങള്‍ക്ക് മുമ്പെത്തിയ രാജസേനന്‍ ചിത്രം നക്ഷത്രക്കണ്ണുള്ള രാജകുമാരന്‍ അവനുമുണ്ടൊരു രാജകുമാരിയിലൂടെയായിരുന്നു പൃഥ്വിരാജ് അഭിനയം ആരംഭിച്ചത്.

  Also Read: 'ഓർമ്മക്കുറവ് വന്നപ്പോഴും ചാക്കോച്ചൻ അച്ഛന്റെ സമ്മതമില്ലാതെ സിനിമ ചെയ്യില്ല; ഇഷ്ടക്കേടിൽ സിനിമ മാറ്റി'

  താരം വിദേശ പഠനം കഴിഞ്ഞ് വന്ന് നിൽക്കുന്ന സമയമായിരുന്നു. പക്ഷെ ആദ്യ ചിത്രം വേണ്ടത്ര വിജയം കണ്ടില്ല. ആ സിനിമയ്ക്ക് ശേഷം സ്റ്റോപ്പ് വയലൻസ് എന്നൊരു സിനിമ കൂടി പൃഥ്വിരാജ് ചെയ്തു. ശേഷ‌മാണ് നന്ദനത്തിലേക്ക് പൃഥ്വിരാജിനെ രഞ്ജിത്ത് കാസ്റ്റ് ചെയ്യുന്നത്.

  നവ്യ നായർ നായികയായ സിനിമ വലിയ ഹിറ്റായിരുന്നു. ഒപ്പം പാട്ടുകളും നായകനും നായികയുമെല്ലാമങ്ങ് ക്ലിക്കായി. ഇതുവരെ മലയാളത്തില്‍ മാത്രം പൃഥ്വിരാജ് പൂര്‍ത്തിയാക്കിയത് നൂറിലധികം ചിത്രങ്ങളാണ്.

  Also Read: ഇഷ്ടം തോന്നിയ നടി അമല; ഇന്നത്തെ അമല പോളിനെ ഇഷ്ടം മകന്; നടിയെക്കുറിച്ച് സുധീഷ് പറഞ്ഞത്

  തമിഴ്, ഹിന്ദി, തെലുങ്ക് തുടങ്ങിയ ഇതര ഭാഷകളിലായി പതിനഞ്ചോളം ചിത്രങ്ങളിലും അഭിനയിച്ചു. പിന്നെ അഭിനയ ജീവിതത്തില്‍ രണ്ട് പതിറ്റാണ്ട് പൂര്‍ത്തിയാക്കും മുമ്പെ താന്‍ എന്നും സ്വപ്‍നം കണ്ട സംവിധായകനാവുക എന്ന ആഗ്രഹവും പൃഥ്വി യാഥാര്‍ഥ്യമാക്കി.

  അതും മലയാള സിനിമയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വാണിജ്യ വിജയം നേടിയ ചിത്രം ലൂസിഫര്‍ ഒരുക്കിക്കൊണ്ട്. ഇന്ത്യന്‍ സിനിമയില്‍ത്തന്നെ നിലവില്‍ ഏറ്റവുമധികം താരമൂല്യമുള്ള സിനിമാ താരങ്ങളില്‍ ഒരാളാണ് പൃഥ്വിരാജ് സുകുമാരന്‍.

  ഇപ്പോഴിത പൃഥ്വിരാജ് സുകുമാരനെ താൻ ഒരിക്കൽ കണ്ട് സംസാരിച്ച അനുഭവം മാധ്യമലോകത്തെ അറിയപ്പെടുന്ന മുഖങ്ങളിലൊന്നായ ശ്രീകണ്ഠൻ നായർ പങ്കുവെച്ചിരിക്കുകയാണ്.

  നടി നവ്യാ നായർ ഫ്ലവേഴ്സ് ടിവിയിലെ ഒരു കോടി എന്ന പരിപാടിയിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് ശ്രീകണ്ഠൻ താരപുത്രനെ കുറിച്ച് സംസാരിച്ചത്. 'മല്ലിക ചേച്ചി ഒരിക്കൽ നമ്മൾ തമ്മിൽ പരിപാടിയിൽ പങ്കെടുത്തുകൊണ്ടിരിക്കുമ്പോൾ ഒരാൾ മല്ലിക ചേച്ചിയോട് മോശം കമന്റ് പറഞ്ഞു.'

  'ചേച്ചിയും ഉടൻ തന്നെ അയാളെ ശാസിച്ച് സംസാരിച്ചു. ചേച്ചി പറഞ്ഞുകൊണ്ടിരിക്കെ പരിപാടി കാണാനിരിക്കുന്ന ഓഡിയൻസിനിടയിൽ നിന്ന് ഒരു പയ്യൻ എഴുന്നേറ്റ് 'വെളിയിലോട്ട് വാടാ' എന്ന രീതിയിൽ ചൂടായി സംസാരിച്ചു. ഉടൻ തന്നെ ഞാൻ ഇടപെട്ട് ആ പയ്യനോട് ചോദിച്ചു നീ ആരായെന്ന്? അപ്പോൾ‌ തന്നെ മറുപടി വന്നു ‍ഞാൻ രാജുവാണ്.'

  'നീ അവിടെ ഇരിക്കാൻ ഞാൻ ആ പയ്യനോട് പറഞ്ഞശേഷം ഒരിക്കൽ കൂടി ആ പയ്യനോട് ചോദിച്ചു നീ ആരാണെന്ന്. അപ്പോൾ അവൻ‌ പറഞ്ഞു ഞാൻ മല്ലിക സുകുമാരന്റെ മകനാണെന്ന്.'

  'പൃഥ്വിരാജ് ആയിരുന്നു അത്. അന്ന് രാജുവിനോട് ഞാൻ പറഞ്ഞു അമ്മ സംസാരിക്കുമ്പോൾ മകൻ സംസാരിക്കേണ്ടതില്ലെന്ന്. പക്ഷെ രാജു ചെയ്ത ഏറ്റവും നല്ല അഭിമുഖങ്ങളിൽ ഒന്നായിരുന്നു അത്.'

  'അന്നേ ഞാൻ രാജുവിന്റെ ആത്മവിശ്വാസം ശ്രദ്ധിച്ചിരുന്നു. വളരെ സ്ട്രെയ്റ്റാണ് രാജു. അയാൾക്ക് ശരിയല്ലെന്ന് തോന്നുന്നത് അയാൾ പറയുകയും ചെയ്യും', ശ്രീകണ്ഠൻ നായർ പറഞ്ഞു.

  Read more about: prithviraj sukumaran
  English summary
  Sreekandan Nair Open Up About How He Met Prithviraj Sukumaran, Video Goes Viral-Read In Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X