'ആർട്ടിസ്റ്റ് തടിച്ച് കൊഴുത്ത് ചാനലിന് മുകളിലേക്ക് വളർന്നാൽ വെട്ടിവീഴ്ത്തേണ്ടിവരും'; ശ്രീകണ്ഠൻ നായർ!
ഉപ്പും മുളകും എന്ന ജനപ്രിയ സിറ്റ്കോം പരിപാടിയിലൂടെ പ്രേക്ഷകർക്ക് സുപരിചിതനായി മാറിയ നടനാണ് റിഷി എസ് കുമാർ എന്ന മുടിയൻ. ബാലുവിന്റെയും നീലുവിന്റെയും മൂത്തപുത്രൻ മുടിയനായി അഭിനയിച്ച് തുടങ്ങിയശേഷം കുടുംബപ്രേക്ഷകർക്കും പ്രിയങ്കരനാണ് റിഷി. ഡാൻസ് റിയാലിറ്റി ഷോയിൽ തിളങ്ങി നിൽക്കുന്ന സമയത്താണ് ഉപ്പും മുളകും സംവിധായകൻ ഉണ്ണി റിഷിയെ കണ്ടെത്തി മുടിയൻ എന്ന കഥാപാത്രം നൽകുന്നത്.
റിഷിയുടെ തിങ്ങി നിറഞ്ഞ് നിൽക്കുന്ന മുടി തന്നെയാണ് ആ വിളിക്ക് പിന്നിലും. ഇന്നും റിഷി എന്ന പേരിനേക്കാൾ മുടിയൻ എന്ന പേരാണ് പ്രേക്ഷകർക്ക് പരിചിതം. എന്നാൽ കഴിഞ്ഞ കുറച്ച് മാസങ്ങളായി റിഷിയെ ഉപ്പും മുളകിൽ കാണാനില്ല.
മുടിയന്റെ വിവാഹം കഴിഞ്ഞുവെന്ന എപ്പിസോഡ് വന്നശേഷം നാല് എപ്പിസോഡുകളിൽ കൂടിയാണ് റിഷിയെ പ്രേക്ഷകർ കണ്ടത്. പിന്നീട് മുടിയൻ എന്ന കഥാപാത്രത്തെ ഉപ്പും മുളകിൽ കണ്ടിട്ടില്ല. മുടിയൻ ഉപ്പും മുളകിൽ ഇല്ലാത്തത് എന്താണെന്ന് പ്രേക്ഷകരും അന്വേഷിക്കാറുണ്ടായിരുന്നു. എപ്പിസോഡുകൾ സോഷ്യൽമീഡിയയിൽ വരുമ്പോൾ ഏറ്റവും കൂടുതൽ ലഭിക്കുന്ന കമന്റും മുടിയൻ എവിടെയെന്ന് അന്വേഷിച്ചുള്ളതാണ്.

പ്രേക്ഷകരുടെ നിരന്തരമായ ചോദ്യങ്ങൾ ശ്രദ്ധയിൽപ്പെട്ട റിഷി തന്നെ താൻ എന്തുകൊണ്ടാണ് ഇപ്പോൾ ഉപ്പും മുളകിൽ അഭിനയിക്കാത്തതെന്ന് വെളിപ്പെടുത്തി എത്തി. വെറൈറ്റി മീഡിയ എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഉപ്പും മുളകിൽ നിന്നും വിട്ടുനിൽക്കുന്ന കാരണം റിഷി വെളിപ്പെടുത്തിയത്.
ഉപ്പും മുളകും സംവിധായകൻ കാരണം താൻ ഒരുപാട് ടോർച്ചർ അനുഭവിച്ചുവെന്നാണ് പൊട്ടിക്കരഞ്ഞുകൊണ്ട് അഭിമുഖത്തിൽ റിഷി പറഞ്ഞത്. ഉപ്പും മുളകും സീരിയലും മുടിയൻ എന്ന കഥാപാത്രത്തെയും ഇല്ലാതാക്കാൻ ശ്രമം നടക്കുന്നുവെന്ന് മനസിലായതുകൊണ്ടാണ് സത്യങ്ങൾ വെളിപ്പെടുത്താൻ തീരുമാനിച്ചതെന്നും പറഞ്ഞതാണ് റിഷി അഭിമുഖത്തിൽ സംസാരിച്ചത്.
'ഉപ്പും മുളകിന്റെ ഡയറക്ടറുമായുള്ള കുറച്ച് പേഴ്‌സണല്‍ ഇഷ്യൂസ് കൊണ്ടാണ് ഞാന്‍ മാറി നിന്നത്. എന്നാല്‍ ഇപ്പോഴിതാ എന്നെ അതില്‍ നിന്നും പൂര്‍ണമായി ഒഴിവാക്കാന്‍ മുടിയന്‍ ബാംഗ്ലൂര്‍ ഡ്രഗ് കേസില്‍ കുടുങ്ങിയെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമിക്കുകയാണ് അവരിപ്പോള്‍. ആ എപ്പിസോഡിന്റെ ഷൂട്ടിങ് കഴിഞ്ഞു. രണ്ട് ദിവസത്തിനുള്ളില്‍ അപ്പ് ആകുമെന്നാണ് അറിയാന്‍ കഴിഞ്ഞത്.'
'അവിടെയുള്ള എന്റെ വിശ്വസ്തനായ ഒരാളാണ് പറഞ്ഞത്. പേര് ഇപ്പോള്‍ പറയാന്‍ കഴിയില്ല. അവിടെ അച്ഛനും അമ്മയ്ക്കും (നിഷ സാരംഗ്, ബിജു സോപാനം) ഒന്നും ഡയറക്ടറോട് ചോദിക്കാന്‍ പറ്റില്ല. അവര്‍ക്ക് ലിമിറ്റുണ്ട്. ഇത് അയാളുടെ കളിയാണ്. അവര്‍ക്ക് എന്നെ മാറ്റാന്‍ എന്തൊക്ക വഴി ഉണ്ടായിരുന്നു.'

'അച്ഛനും അമ്മയും പറഞ്ഞിരുന്നു ഈ എപ്പിസോഡ് ഇടരുതെന്ന്. പക്ഷെ അദ്ദേഹം കേട്ടില്ല. ഉപ്പും മുളകും സീരിയല്‍ ആയിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ അത് സീരിയല്‍ ആയിരിക്കുന്നു. കരച്ചിലും ബഹളവും ഒക്കെയാണ് ഇപ്പോള്‍ ഉപ്പും മുളകിൽ. ഞങ്ങള്‍ക്ക് പലതും പ്രോമിസ് തന്നിട്ടാണ് നിര്‍ത്തിവെച്ചത് രണ്ടാമത് തുടങ്ങിയത്.'
'ഡയറക്ടറില്‍ നിന്നും ഒരുപാട് ടോര്‍ച്ചര്‍ അനുഭവിച്ചിട്ടുണ്ടെന്നും', റിഷി പറഞ്ഞു. നടന്റെ അഭിമുഖം വൈറലായതോടെ ഫ്ലവേഴ്സ് ചാനൽ ഉടമ ശ്രീകണ്ഠൻ നായരോടും റിഷിയുമായി ബന്ധപ്പെട്ടുള്ള ചോദ്യങ്ങൾ പ്രേക്ഷകർ ചോദിക്കാൻ തുടങ്ങി. ഇതോടെ വിഷയത്തിൽ ശ്രീകണ്ഠൻ നായരും പ്രതികരിച്ചു.
പക്ഷെ റിഷിയുടെ ഭാഗത്ത് നിന്നുണ്ടായ തെറ്റുകൾ കൊണ്ടാണ് മുടിയൻ എന്ന കഥാപാത്രത്തെ ഒഴിവാക്കുന്നതെന്ന തരത്തിലാണ് ശ്രീകണ്ഠൻ നായർ പ്രേക്ഷകർക്ക് മറുപടി നൽകിയത്. 'ഉപ്പും മുളകും സെറ്റിൽ വലിയ പ്രശ്നങ്ങളൊന്നുമില്ല. കഴിഞ്ഞ ദിവസവും ഞാൻ അതിന്റെ സെറ്റിൽ പോയതാണ്. നിങ്ങൾ ടെലിവിഷനും സോഷ്യൽമീഡിയ വഴിയും അറിയുന്ന കാര്യങ്ങളായിരിക്കില്ല സത്യം. പെട്ടന്ന് ആർട്ടിസ്റ്റ് തടിച്ച് കൊഴുക്കും.'
'ചിലപ്പോൾ ചാനലിന് മുകളിലേക്ക് വളരും. അങ്ങനെ വരുമ്പോൾ വെട്ടിവീഴ്ത്താതിരിക്കാൻ ആവില്ല. നിങ്ങൾ കേട്ടത് ആ വിഷയത്തിന്റെ ഒരു വശം മാത്രമാണ്. ചില നടന്മാരെ കൊണ്ട് അഭിനയിക്കാൻ പോയാൽ മൂട്താങ്ങേണ്ടി വരും. ഇരുപത്തിനാല് മണിക്കൂറും മൂട് താങ്ങാൻ കഴിയില്ലല്ലോ. ഇനിയും ചോദ്യങ്ങൾ വന്നാൽ പല സത്യങ്ങളും എനിക്ക് വിളിച്ച് പറയേണ്ടി വരുമെന്നും', ശ്രീകണ്ഠൻ നായർ പ്രതികരിച്ചു.


Click it and Unblock the Notifications











