ധ്യാന്‍ പോടാ എന്ന് പറഞ്ഞിട്ടും പോയില്ല! പൂജാരിമാരെ തള്ളിമാറ്റി സ്വയം കര്‍മ്മിയായി! കുടുംബം പറഞ്ഞത്
ശ്രീനിവാസന്റെ അന്ത്യ ചടങ്ങിന് സുനില്‍ സ്വാമി നേതൃത്വം നല്‍കിയത് വിവാദമായിരുന്നു. കുപ്രസിദ്ധനായ ഇദ്ദേഹം എങ്ങനെയാണ് അദ്ദേഹത്തെപ്പോലെയൊരാള്‍ക്ക് അന്ത്യയാത്ര നല്‍കുന്നതെന്നായിരുന്നു ചോദ്യങ്ങള്‍. തട്ടിപ്പുവീരനായ സുനില്‍ സ്വാമി എങ്ങനെയാണ് അവിടേക്ക് എത്തിയതെന്നായിരുന്നു എല്ലാവരും ചോദിച്ചത്. അദ്ദേഹം ആരാണെന്ന് ചേച്ചിക്ക് പോലും അറിയില്ലായിരുന്നു. അങ്ങേയറ്റം തകര്‍ന്നിരിക്കുന്ന അവസ്ഥയില്‍ ചേച്ചിക്കോ, മക്കള്‍ക്കോ അദ്ദേഹത്തെ തിരിച്ചറിയാനായില്ലെന്നായിരുന്നു കുടുംബത്തോട് അടുപ്പമുള്ളവര്‍ പ്രതികരിച്ചത്.
സഞ്ചയന ചടങ്ങില്‍ പോയപ്പോള്‍ തന്നോടും വിമല ഇതേക്കുറിച്ച് സംസാരിച്ചതായി ശ്രീകണ്ഠന്‍ നായര്‍ പറയുന്നു. 24 ന്യൂസിലൂടെയായിരുന്നു അദ്ദേഹം ഇതേക്കുറിച്ച് വിശദീകരിച്ചത്. ശ്രീനിവാസന്റെ കുടുംബത്തിന്റെ അനുമതിയോടെയാണ് ഈ വാര്‍ത്ത പങ്കുവെക്കുന്നതെന്നും അദ്ദേഹം വിശദീകരിച്ചിരുന്നു. സഞ്ചയന ദിവസം ഞാനും ശ്രീനിയേട്ടന്റെ വീട്ടിലേക്ക് പോയിരുന്നു. അവരെയെല്ലാം ഒന്നുകണ്ട് ആശ്വസിപ്പിക്കാനായിരുന്നു പോയത്. വിമല ചേച്ചിയുമായി കുറേനേരം സംസാരിച്ചിരുന്നു. ശ്രീനിയേട്ടന്റെ മരണാനന്തര ചടങ്ങുകള്‍ നടക്കുന്ന സമയത്ത് ആരും ക്ഷണിക്കാതെയായിരുന്നു സുനില്‍ സ്വാമി അവിടേക്ക് എത്തിയത്. പൂജയുടെയും കര്‍മ്മത്തിന്റെയും കാര്യങ്ങള്‍ സ്വയം ഏറ്റെടുക്കുകയായിരുന്നു പുള്ളി.

കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് വര ജയിലിലായിരുന്നു സുനില്‍ സ്വാമി. അദ്ദേഹം അവിടെ വന്നത് പല സിനിമാക്കാരെയും വേദനിപ്പിച്ചിരുന്നു. എന്നാല്‍ മരണത്തിന്റെ വേദനയിലും, നിസഹായതയിലും നില്‍ക്കുന്നവരുടെ ഇടയിലേക്കാണ് സുനില്‍ സ്വാമി ഇടിച്ച് കയറിയത്. ഗുരുവിന്റെ പ്രാര്‍ത്ഥനയടക്കം, വിനീതിനെക്കൊണ്ട് ചടങ്ങുകളെല്ലാം ചെയ്യിച്ചത് അദ്ദേഹമായിരുന്നു. പൂജാരിമാരെയൊക്കെ അവിടേക്ക് വിളിച്ചിരുന്നു. അവരെയെല്ലാം പിന്തള്ളിക്കൊണ്ടാണ് സുനില്‍ സ്വാമി നേതൃത്വം സ്വയം ഏറ്റെടുത്തത്. അകത്തെ ചടങ്ങുകള്‍ നിയന്ത്രിച്ചത് അവരായിരുന്നു.
ആള്‍ദൈവങ്ങളെ എതിര്‍ത്ത ആളാണ് ശ്രീനിവാസന്‍. അദ്ദേഹത്തിന്റെ കഥാപാത്രങ്ങളില്‍ വരെ അത് പ്രകടവുമായിരുന്നു. ശ്രീനിയേട്ടന്റെ അവസാന ചടങ്ങുകളെക്കുറിച്ച് പറയുന്നതിനിടയില്‍ എനിക്കും അമ്പരപ്പായിരുന്നു ഇതാരാണ് സുനില്‍ സ്വാമിയെ അവിടേക്ക് ക്ഷണിച്ചത് എന്ന കാര്യത്തില്‍. ഒരിക്കലും അംഗീകരിക്കാത്ത കാര്യമാണ് അദ്ദേഹം ചെയ്തത്. ഈ സ്വാമിയെ അടിച്ച് വെളിയിലാക്കാന്‍ പറ്റാത്ത സിറ്റുവേഷനായിപ്പോയി. ദൈവം നിന്റെ സായൂജ്യം പരേത്മാവിനേകണേ എന്ന പ്രാര്‍ത്ഥന അവിടെ കൂടിയവരെല്ലാം ഏറ്റുചൊല്ലിയിരുന്നു. കുടുംബത്തിലൊരാളും വിളിക്കാതെ, അവിടേക്ക് നുഴഞ്ഞുകയറുകയായിരുന്നു സുനില്‍ ദാസ് എന്ന സുനില്‍ സ്വാമി. തട്ടിപ്പുകേസുകളടക്കം നിരവധി കേസുകളുണ്ട്. നിരവധി തവണ ജയിലിലും കഴിഞ്ഞിട്ടിട്ടുണ്ട്. പ്രമുഖരുടെ സംസ്‌കാര ചടങ്ങുകള്‍ വരെ തട്ടിപ്പിനുള്ള വേദിയാക്കുകയായിരുന്നു സുനില്‍.
സുനില്‍ സ്വാമിയുടെ പ്രാര്‍ത്ഥനകളൊന്നും വിനീതോ, ധ്യാനോ ഏറ്റുചൊല്ലിയിരുന്നില്ല. ഇടയ്ക്ക് പോടാ എന്ന് ധ്യാന്‍ അദ്ദേഹത്തോട് പറഞ്ഞിരുന്നു. എന്നിട്ടും സുനില്‍ അവിടെ നിന്നും പോയിരുന്നില്ല. സുനിലിനെ അവിടെ നിന്നും പുറത്താക്കാനും, പ്രതികരിക്കാനും പലരും തയ്യാറായിരുന്നുവെങ്കിലും ശ്രീനിവാസനെ ഓര്‍ത്ത് മാത്രമാണ് പിന്‍വാങ്ങിയത്. വ്യക്തമായ ലക്ഷ്യത്തോടെയാണ് സുനില്‍ സ്വാമി ആ ചടങ്ങിലേക്ക് വന്നത്. ക്ഷണിക്കപ്പെട്ട പൂജാരികളെപ്പോലും തട്ടിമാറ്റി ആ ചടങ്ങിന് നേതൃത്വം കൊടുക്കുകയെന്ന ലക്ഷ്യം നിറവേറ്റുകയും ചെയ്തു. അതാവട്ടെ ആ കുടുംബത്തിന് വലിയ വേദനയാണ് നല്‍കിയത്.
ധ്യാന്‍ പോടാ എന്ന് പറഞ്ഞിട്ടുണ്ടെങ്കില്‍ അതുമതി അയാളുടെ കള്ളത്തരങ്ങള്‍ മനസിലാക്കി എന്നുള്ളതിന്. ഇയാള്‍ക്കുള്ളത് ധ്യാന്‍ തന്നെ കൊടുത്തോളും. അത്രയേറെ തകര്‍ന്നിരിക്കുന്ന സിറ്റുവേഷനായത് കൊണ്ടാണ് ആ സമയത്ത് പ്രതികരണം വരാതെയിരുന്നത്. ആരും വിളിക്കാതെ വന്നയാളാണോ, ശ്രീനിവാസനോട് കാണിച്ച അനാദരവായിപ്പോയി. ധ്യാനിന്റെ നോട്ടത്തില്‍ അയാള്‍ പതറുന്നത് കണ്ടിരുന്നു. തുടങ്ങിയ പ്രതികരണങ്ങളായിരുന്നു വീഡിയോയുടെ താഴെ വന്നത്. ഞങ്ങളാരും അറിയാതെയാണ് അദ്ദേഹം വന്നതെന്ന് കുടുംബാംഗങ്ങള്‍ പ്രതികരിച്ചതായി മാധ്യമപ്രവര്‍ത്തകനും, കുടുംബത്തോട് അടുപ്പമുള്ള ആളുമായ ഹൈദരാലിയും വ്യക്തമാക്കിയിരുന്നു.


Click it and Unblock the Notifications











