ഉണ്ണിയേട്ടൻ ബിയറിന്റെയാൾ, ഉച്ചയൂണിന് ശേഷം രണ്ടെണ്ണം അടിക്കുന്ന തിലകൻ ചേട്ടൻ, സംവിധായകൻ ദേഷ്യപ്പെട്ടപ്പോൾ!

സംവിധാന സഹായിയായും സംവിധായകനായും ഏറെക്കാലം മലയാള സിനിമയിൽ സജീവമായിരുന്നു ശ്രീകണ്ഠൻ വെഞ്ഞാറമൂട്. ജയറാം, മോ​ഹൻലാൽ, മുകേഷ്, ജ​ഗദീഷ് തുടങ്ങിയവരുടെ സിനിമകളിലാണ് ഏറെയും പ്രവർത്തിച്ചിട്ടുള്ളത്. സഹസംവിധായകനായിരുന്ന കാലത്ത് താരങ്ങൾക്കൊപ്പം ഉണ്ടായിട്ടുള്ള അനുഭവങ്ങൾ പങ്കുവെക്കുകയാണിപ്പോൾ മാസ്റ്റർ ബിന്നിന് നൽകിയ അഭിമുഖത്തിൽ ശ്രീകണ്ഠൻ വെഞ്ഞാറമൂട്. നടൻ മദ്യപിച്ചതിന്റെ പേരിൽ സംവിധായകൻ ദേഷ്യപ്പെട്ടതിന്റേയും അദ്ദേഹത്തിന് മുന്നിൽ കുറ്റക്കാരനായി മാറിയ സംഭവവും ശ്രീകണ്ഠൻ വെഞ്ഞാറമൂട് വെളിപ്പെടുത്തി. ​

ജ​ഗതിയും മോഹൻലാലുമെല്ലാം ഇത്രയും വലിയ താരങ്ങളായി മാറിയത് അവരുടെ ഒബ്സർവേഷൻ സ്കില്ലുകൊണ്ടാണെന്നും ലാലേട്ടൻ കുറച്ച് പ്രതിഫലത്തിന് അഭിനയിക്കുന്നതുപോലെ തോന്നുന്നുമെന്നും ശരീരം അനങ്ങാത്തതാണോയെന്ന് ചിന്തിച്ചിട്ടുണ്ടെന്നും ഇത്രയും ശ്രീകണ്ഠൻ വെഞ്ഞാറമൂട് പറഞ്ഞു.

Oduvil Unnikrishnan

അസോസിയേറ്റായി പ്രവർത്തിക്കുമ്പോൾ നല്ല ക്ഷമ വേണം. ആർട്ട്, കോസ്റ്റ്യൂം തുടങ്ങിയവ എല്ലാം കണക്ട് ചെയ്യുന്നത് അസോസിയേറ്റായി പ്രവർത്തിക്കുന്നവരാണ്. ഡയറക്ടറുടെ കാര്യങ്ങൾ, അദ്ദേഹം ഉദ്ദേശിക്കുന്നത്, പറയുന്നത്, ചിന്തിക്കുന്നത് എല്ലാം അസോസിയേറ്റ് അറിയണം. അത് കോസ്റ്റ്യൂം, ആർട്ട് , ക്യാമറ, ആർട്ടിസ്റ്റ് എന്നിവരുമായി കൺവെ ചെയ്യുകയും വേണം. ജയറാം അടക്കമുള്ള താരങ്ങളോടൊപ്പം ഒരുപാട് സിനിമകളിൽ ഞാൻ പ്രവർത്തിച്ചിട്ടുണ്ട്.

ഒരോരുത്തർക്കും അവരവരുടേതായ ലക്ഷ്യങ്ങളുണ്ടാകും. അതുകൊണ്ട് തന്നെ ജയറാം മാറിയെങ്കിൽ അതിൽ നമുക്ക് കുറ്റം പറയാൻ പറ്റില്ല. എന്റെ പടത്തിൽ ഒരു നടൻ അഭിനയിക്കാൻ തയ്യാറായില്ലെങ്കിൽ അത് എന്റെ മാത്രം പ്രശ്നമാണ്. അല്ലാതെ ജയറാം ചെയ്ത തെറ്റാണെന്ന് അഭിപ്രായപ്പെടാൻ എനിക്ക് പറ്റില്ല. ചിലപ്പോൾ ഈ സിനിമ ചെയ്യുന്നതുകൊണ്ട് ​ഗുണം കിട്ടില്ലെന്ന് തോന്നിക്കാണും.

അങ്ങനെയാകുമ്പോൾ അദ്ദേഹം ചെയ്യേണ്ടതില്ലല്ലോ. ലാലേട്ടനാണ് അഭിനയിക്കുന്നതെങ്കിൽ സെറ്റിൽ നമുക്ക് ഒരു ടെൻഷനും ഉണ്ടാവില്ല. ആക്ഷനും കട്ടിനും ഇടയിലുള്ള ആർട്ടിസ്റ്റാണ് അദ്ദേഹം. ജ​ഗതി ചേട്ടൻ ഇത്രയും വലിയ നടനായതിന് കാരണം അദ്ദേഹത്തിന് അഭിനയത്തെ കുറിച്ച് നല്ല അറിവുള്ളതുകൊണ്ടാണ്. ഒബ്സർവേഷനുള്ളവരാണ് നടനാകുന്നത്. ഒടുവിൽ ഉണ്ണികൃഷ്ണൻ ചേട്ടനൊപ്പവും ഞാൻ ഒരുപാട് വർക്ക് ചെയ്തിട്ടുണ്ട്.

അദ്ദേഹം പെർഫോം ചെയ്യുന്നത് കാണുമ്പോൾ നമുക്ക് ഒന്നും തോന്നുകയില്ല. രണ്ടെണ്ണം അടിച്ചിട്ടൊക്കെയാണ് വരാറ്. പക്ഷെ അ​ദ്ദേഹം ക്യാമറയ്ക്ക് മുന്നിൽ വന്ന് നിൽക്കുമ്പോൾ നമുക്ക് ഒന്നും തോന്നുകയില്ല. സ്ക്രീനിൽ വരുമ്പോൾ വളരെ നന്നായിട്ടാണ്. ലാലേട്ടൻ അഭിനയിക്കുന്നത് കാണുമ്പോൾ നമുക്ക് തോന്നും ശരീരം അനങ്ങി ചെയ്തൂടേ കുറച്ച് കൂടി എക്സ്പ്രഷൻ ഇട്ടൂടെ പൈസ കുറച്ച് മേടിച്ചാണോ പുള്ളി അഭിനയിക്കുന്നത് എന്നൊക്കെ നമുക്ക് തോന്നും.

Oduvil Unnikrishnan

പക്ഷെ സ്ക്രീനിൽ കാണുമ്പോൾ അദ്ദേഹം ചെയ്തത് എല്ലാം കൃത്യമാണെന്ന് നമുക്ക് മനസിലാകും. അവർക്ക് അറിയാം എങ്ങനെ ചെയ്യണമെന്ന്. ഒരു ദിവസം ഉണ്ണി ചേട്ടൻ ഡബ്ബിങിനായി മദ്രാസിൽ വന്നു. സൂര്യപുത്രൻ സിനിമയ്ക്ക് വേണ്ടിയാണെന്ന് തോന്നുന്നു. ഞാനും ജോണി ആന്റണിയുമാണ് ഡബ്ബിങ് സ്റ്റുഡിയോയിലുണ്ടായിരുന്നത്. സംവിധായകൻ വന്നിട്ടില്ല.

പുള്ളി ബിയറിന്റെ ആളാണ്. റൂമിലിരുന്ന് എല്ലാവരും ചേർന്ന് ബിയർ കഴിച്ചു. പിറ്റേ ദിവസം ഡബ്ബിങിന്റെ സമയം ആയിട്ടും അദ്ദേഹം വന്നില്ല. അന്വേഷിച്ചപ്പോഴാണ് വയറിളക്കമാണെന്ന് അറിഞ്ഞത്. സംവിധായകൻ വിളിച്ചപ്പോൾ ഞങ്ങൾക്കൊപ്പം ഇരുന്ന് ബിയർ അടിച്ച കാര്യം ഉണ്ണി ചേട്ടൻ പറഞ്ഞു. അതോടെ ഞങ്ങൾ അവിടെ കുറ്റക്കാരായി. സംവിധായകൻ ഞങ്ങളെ വിളിച്ച് ദേഷ്യപ്പെട്ടു.

പുള്ളി ഓപ്പൺ പേഴ്സണാണ്. തിലകൻ ചേട്ടനൊക്കെ ‌ഉച്ചയ്ക്ക് ഭക്ഷണം കഴിച്ച് കഴിഞ്ഞാൽ രണ്ടെണ്ണം അടിക്കും. ശേഷമെ അഭിനയിക്കൂ. എല്ലാവർക്കും അറിയാം. അടിച്ച് ഓവറായി അഭിനയിക്കാൻ ഇന്നേവരെ വന്നിട്ടുമില്ലെന്നും ശ്രീകണ്ഠൻ വെഞ്ഞാറമൂട് പറഞ്ഞു.

Read more about: oduvil unnikrishnan thilakan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X