ഞങ്ങള്‍ തമ്മില്‍ നല്ല പ്രായ വ്യത്യാസമുണ്ട്! സംഗീതയുമായിട്ടുള്ള വിവാഹത്തെ കുറിച്ച് ശ്രീകാന്ത് മുരളി
നടനും സംവിധായകനുമൊക്കെയായി തിളങ്ങി നില്‍ക്കുന്ന താരമാണ് ശ്രീകാന്ത് മുരളി. പ്രിയദര്‍ശന്റെ അസോസിയേറ്റ് ആയി ഒരുപാട് വര്‍ഷം പ്രവര്‍ത്തിച്ചതിന് ശേഷമായിരുന്നു സ്വതന്ത്രനായി സംവിധാനം ചെയ്യുന്നത്. 2017 ല്‍ പുറത്തിറങ്ങിയ എബി എന്ന സിനിമയായിരുന്നു ശ്രീകാന്ത് സംവിധാനം ചെയ്ത ആദ്യ ചിത്രം. ശേഷം നിരവധി സിനിമകളില്‍ പ്രധാനപ്പെട്ട കഥാപാത്രങ്ങളെയും അവതരിപ്പിച്ചിട്ടുണ്ട്.
ശ്രീകാന്തിനെ പോലെ തന്നെ അദ്ദേഹത്തിന്റെ ഭാര്യ സംഗീതയും മലയാളികള്‍ക്ക് സുപരിചിതയാണ്. മഹോഷിന്റെ പ്രതികാരത്തിലെ 'തെളിവെയിലൊഴുകും' എബിയിലെ 'പാറി പറക്കൂ കിളി' തുടങ്ങിയ പാട്ടുകള്‍ ഹിറ്റായിരുന്നു. തങ്ങളുടെ പ്രണയ വിവാഹത്തെ കുറിച്ച് കൗമുദി ടിവിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ശ്രീകാന്തും സംഗീതയും തുറന്ന് സംസാരിച്ചിരിക്കുകയാണ്.

'പ്രണയവിവാഹമായിരുന്നു ഞങ്ങളുടേത്. ഞാനും സംഗീതയും തമ്മില്‍ നല്ല പ്രായ വ്യത്യാസമുണ്ട്. സംഗീതയും ഏട്ടനും തമ്മില്‍ പത്ത് വയസിന് വ്യത്യാസമുണ്ട്. ഞങ്ങള്‍ രണ്ട് പേരും കൂടിയാണ് ഒന്നിച്ച് ജീവിക്കണമെന്ന് തീരുമാനമെടുത്തത്. എന്നിട്ട് രക്ഷിതാക്കളോട് പറയുകയായിരുന്നു. അവര്‍ക്ക് രണ്ട് പേരെയും നന്നായിട്ട് അറിയാവുന്നത് കൊണ്ട് അവര്‍ വളരെ ഹാപ്പിയായിരുന്നു. ഞങ്ങള്‍ എപ്പോഴാണ് ഇത് പറയുന്നതെന്ന് കാത്തിരിക്കുകയാണെന്ന നിലയിലായിരുന്നു വീട്ടുകാര്‍. വളരെ പോസിറ്റീവ് ആയിരുന്നു.
മാതാപിതാക്കള്‍ക്ക് ഞങ്ങളെ നന്നായി അറിയാവുന്നത് കൊണ്ട് തീരുമാനമെടുക്കാനുള്ള സമയമായിരുന്നു വേണ്ടത്. അതിനിടെയുള്ള ഗ്യാപ്പില്‍ ഫുള്‍ ഉപദേശമായിരുന്നു. ഒരു കാലകാരന്‍ ആണെങ്കില്‍ അദ്ദേഹത്തിന്റെ ഉള്ളില്‍ നല്ലൊരു പ്രണയം ഉണ്ടായിരിക്കുമെന്നാണ് സംഗീത പറയുന്നത്. അതാണ് ക്രിയേറ്റീവിറ്റിയായി പുറത്തേക്ക് വരു. പ്രായവ്യത്യാസം നമ്മളൊന്ന് സെറ്റിലാവുന്നതിന് വേണ്ടിയാണ്. ഒരു ഷോ യ്ക്കിടെയാണ് ഞങ്ങള്‍ തമ്മില്‍ കാണുന്നത്. സംഗീത തന്നെ മാതാപിതാക്കളോട് സംസാരിച്ചു. ശേഷം സംഗീതയുടെ അച്ഛന്‍ എന്റെ അച്ഛനോട് സംസാരിച്ചു. ഞങ്ങള്‍ ഭയങ്കര റൊമാന്റിക് ആയി സംസാരിക്കാറുണ്ട്'.


Click it and Unblock the Notifications