twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    വടക്കന്‍ വീരഗാഥയിലെ ആ ഹോളിവുഡ് ടച്ച്, അനുഭവം പങ്കുവെച്ച് സംവിധായകന്‍ ശ്രീകുമാര്‍ കൃഷ്ണന്‍ നായര്‍

    By Midhun Raj
    |

    മമ്മൂട്ടി-ഹരിഹരന്‍ കൂട്ടുകെട്ടിന്‌റെ എക്കാലത്തെയും മികച്ച ക്ലാസിക്ക് ചിത്രങ്ങളില്‍ ഒന്നാണ് ഒരു വടക്കന്‍ വീരഗാഥ, റിലീസ് ചെയ്ത് വര്‍ഷങ്ങള്‍
    കഴിഞ്ഞെങ്കിലും ഇന്നും പ്രേക്ഷകര്‍ ചിത്രം ഓര്‍ത്തിരിക്കുന്നു. മമ്മൂട്ടിക്ക് ആദ്യമായി ദേശീയ പുരസ്‌കാരം നേടിക്കൊടുത്ത ചിത്രം കൂടിയാണ് വടക്കന്‍ വീരഗാഥ. മികച്ച നടന് പുറമെ മികച്ച തിരക്കഥ, മികച്ച പ്രൊഡക്ഷന്‍ ഡിസൈന്‍, മികച്ച കോസ്റ്റ്യൂം ഡിസൈന്‍ തുടങ്ങിയവയ്ക്കും സിനിമയ്ക്ക് ദേശീയ പുരസ്‌കാരം ലഭിച്ചു. അതേസമയം വടക്കന്‍ വീരഗാഥയില്‍ ദേശീയ അവാര്‍ഡ് ജൂറിക്ക് കണ്ടുപിടിക്കാന്‍ കഴിയാതെ പോയ ഹോളിവുഡ് ടച്ചിനെ കുറിച്ച് പറയുകയാണ് സംവിധായകന്‍ ശ്രീകുമാര്‍ കൃഷ്ണന്‍ നായര്‍.

    oruvadakanveeragadha

    വടക്കന്‍ വീരഗാഥയിലെ വാള്‍പയറ്റ് രംഗങ്ങളെ കുറിച്ചാണ് സംവിധായകന്‍ സംസാരിച്ചത്. വാള്‍പയറ്റ് രംഗങ്ങളില്‍ വാള് വീശുന്ന ഇടത്ത് അതുവരെ മലയാളത്തില് തീരെ ഉപയോഗിച്ചിട്ടില്ലാത്ത ശബ്ദം ഇടണം എന്ന് തനിക്ക് ആഗ്രഹം ഉണ്ടായിരുന്നു എന്ന് സംവിധായകന്‍ പറയുന്നു. 'ഞാന്‍ ഇംഗ്ലീഷ് സിനിമകള്‍ ഒരുപാട് കാണുന്ന സമയമാണ് അന്ന്. ഇംഗ്ലീഷ് സിനിമകളില്‍ നിഞ്ച പടങ്ങളിലെല്ലാം ഈ വാളിന്‌റെ സൗണ്ട് ഉണ്ട്. അത് എങ്ങനെ നമ്മള്‍ സെല്ലുലോയ്ഡിലേക്ക് മാറ്റുമെന്നായി ചിന്ത. അങ്ങനെ നിര്‍മ്മാതാവിനോട് ആയിരം രൂപ വാങ്ങി കുറെ നിഞ്ച പടത്തിന്‌റെ വീഡിയോ കാസറ്റ്‌സ് എടുത്തു'.

    അല്ലുവിന്‌റെ നായികയായി തിളങ്ങിയ കാതറിന്‍, ചിത്രങ്ങള്‍ കാണാം

    'അങ്ങനെ ഞാന്‍ ഒരു മെറ്റല്‍ ടേപ്പ് കൂടി വാങ്ങിച്ചു. സുഹൃത്തിന്റെ ടേപ്പ് റെക്കാര്‍ഡര്‍ നല്ലതാണ്. അത് കണക്ട് ചെയ്ത് നിഞ്ചയുടെ എല്ലാ ശബ്ദങ്ങളും ഞാന്‍ മെറ്റല്‍ ടേപ്പിലേക്ക് മാറ്റി. കൂട്ടത്തില്‍ നിങ്ങള് സിനിമയിലെ ക്രൗഡ് കണ്ടിട്ടുണ്ടാവും. അന്ന് മദ്രാസില്‍ വളരെ കുറച്ച് ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുകളാണ് ഉളളത്. അപ്പോ ക്രൗഡിന്‌റെ ശബ്ദത്തിനായി സ്പാര്‍ട്ടക്കസ് എന്ന ചിത്രത്തിന്‌റെ ക്രൗഡ് സൗണ്ട് എടുത്തു. അങ്ങനെ പ്രസാദ് സ്റ്റുഡിയോയില്‍ പോയി അവിടെയുളള റെക്കോര്‍ഡിസ്റ്റിന്‌റെ കൈയ്യില്‍ കൊടുത്തിട്ട് ഞങ്ങള് ഇതിനെ ഒരു ഫിലിം ടേപ്പിലേക്ക് മാറ്റി'.

    പൃഥ്വിയെ നിയന്ത്രിക്കാന്‍ കഴിയുന്ന ഒരേ ഒരു ആള്‍, രാജുവിനെ കുറിച്ച് പലര്‍ക്കും അതറിയില്ല: മല്ലിക സുകുമാരന്‍പൃഥ്വിയെ നിയന്ത്രിക്കാന്‍ കഴിയുന്ന ഒരേ ഒരു ആള്‍, രാജുവിനെ കുറിച്ച് പലര്‍ക്കും അതറിയില്ല: മല്ലിക സുകുമാരന്‍

    Recommended Video

    കേക്ക് മുറിക്കുന്ന കുഞ്ഞിക്കക്ക് പിറകിൽ ഒരു തല..ദേ മമ്മൂക്ക

    ഫിലിം ടേപ്പിലേക്ക് മാറ്റിയിട്ട് അതിനെ നെഗറ്റീവിലേക്ക് എക്‌സ്‌പോസ് ചെയ്തു. സൗണ്ട് നെഗറ്റീവിലേക്ക് എക്‌സ്‌പോസ് ചെയ്തു. അത് ലാബില്‍ കൊണ്ടുപോയിട്ട് ആ സൗണ്ട് നെഗറ്റീവിനെ വികസിപ്പിച്ച് പോസിറ്റീവായിട്ട് മാറ്റി. എഡിറ്റിംഗ് ഭൂരിഭാഗം കഴിഞ്ഞ ശേഷം എഡിറ്റര്‍ ഗോവിന്ദനും ഞാനും ഈ അങ്കം വെട്ടിന്‌റെ ഇടയ്ക്ക് ഒരോ ഒരോ പീസുകളായിട്ട് സൗണ്ട് ആഡ് ചെയ്തു. എന്നിട്ട് ഇത് മാത്രം കാണാന്‍ തുടങ്ങി. അങ്ങനെയാണ് അങ്കം വെട്ട് രംഗങ്ങള്‍ക്ക് ഇങ്ങനെയൊരു ശബ്ദം വന്നത്. ഇതിന് സൗണ്ട് എഡിറ്റേഴ്‌സിന് നാഷണല്‍ അവാര്‍ഡ് കിട്ടി. അന്ന് സിനിമ കണ്ട ശേഷം എംടി സാര്‍ ഇതേകുറിച്ച് പറഞ്ഞ് അഭിനന്ദിച്ചതാണ് തനിക്ക് കിട്ടിയ നാഷണല്‍ അവാര്‍ഡെന്നും സംവിധായകന്‍ പറഞ്ഞു. കൗമുദി ടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് ശ്രീകുമാര്‍ കൃഷ്ണന്‍ നായര്‍ വടക്കന്‍ വീരഗാഥ അനുഭവം പങ്കുവെച്ചത്‌.

    Read more about: mammootty hariharan
    English summary
    Sreekumar Krishnan Nair reveals about the hollywood touch in mammootty's Oru Vadakkan Veeragatha
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X