twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മല്ലികയ്‌ക്കൊപ്പം ജഗതി എന്നെ കാണാന്‍ വന്നു; അഭിനയ മോഹവുമായി വന്നവരെ കുറിച്ച് പറഞ്ഞ് ശ്രീകുമാരന്‍ തമ്പി

    |

    നടന്‍ ജഗതി ശ്രീകുമാറിന്റെ എഴുപതാം ജന്മദിനം കുടുംബാംഗങ്ങള്‍ക്കൊപ്പം ആഘോഷിച്ചിരിക്കുകയാണ്. വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന താരം ജീവിതത്തിലേക്ക് തിരികെ വന്നത് പോലെ സിനിമയിലേക്കും എത്താനുള്ള തയ്യാറെടുപ്പിലാണ്. വൈകാതെ അതുണ്ടാവുമെന്ന കാര്യം ജഗതിയുടെ മകന്‍ ഇതിനകം അറിയിച്ചിരുന്നു.

    ജഗതി ആദ്യമായി സിനിമയില്‍ അഭിനയിച്ചത് മുതല്‍ നല്ലൊരു നടനായി വളര്‍ന്നത് വരെയുള്ള കാര്യങ്ങള്‍ വെളിപ്പെടുത്തുകയാണ് ശ്രീകുമാരന്‍ തമ്പി. കേരള കൗമുദി ഫ്‌ളാഷിന് നല്‍കിയ പുതിയ അഭിമുഖത്തിലാണ് തുടക്കത്തില്‍ മല്ലികയ്‌ക്കൊപ്പം തന്നെ കാണാന്‍ വന്ന ശ്രീകുമാറിനെ കുറിച്ചുള്ള ഓര്‍മ്മകള്‍ അദ്ദേഹം പങ്കുവെച്ചിരിക്കുന്നത്.

    ജഗതിയെ കുറിച്ച് ശ്രീകുമാരന്‍ തമ്പി

    സാമ്പത്തികമായി വലിയ ബുദ്ധിമുട്ടിലായിരിക്കുന്ന സമയത്താണ് ശ്രീകുമാറും മല്ലികയും അഭിനയ മോഹവുമായി എന്നെ കാണാന്‍ വന്നത്. മല്ലികയുടെ അമ്മയും എന്റെ അമ്മയും അടുത്ത ബന്ധുക്കളായിരുന്നു. കുട്ടിക്കാലത്ത് മല്ലികയുടെ അമ്മ എന്നെ എടുത്ത് നടന്നിട്ടുണ്ട്. എന്റെ ഭാര്യ പിതാവ് വൈക്കം എംപി മണി(കലാനിലയം നാടകങ്ങളിലെ നായകന്‍)യുമായി ശ്രീകുമാറിന്റെ അച്ഛന് അടുത്ത ബന്ധമുണ്ടായിരുന്നു.

    ജഗതിയെ കുറിച്ച് ശ്രീകുമാരന്‍ തമ്പി

    കലാനിലയത്തിന്റെ എല്ലാ നാടകങ്ങളും എഴുതിയിരുന്നത് ജഗതി ശ്രീകുമാറിന്റെ അച്ഛനായിരുന്നു. ഈ പരിചയവും ബന്ധവും വച്ചാണ് ശ്രീകുമാറും മല്ലികയും എന്നെ കാണാന്‍ വന്നത്. നായകനാവാന്‍ എത്തിയ ജഗതിയ്ക്ക് സിനിമയില്‍ നല്ലൊരു വേഷം നല്‍കിയത് ഞാനാണ്. അതിന് മുന്‍പ് കന്യാകുമാരി എന്ന സിനിമയില്‍ ആള്‍ക്കൂട്ടത്തിലൂടെ നടന്ന് പോകുന്ന ഒരു ഷോട്ടിലുണ്ടായിരുന്നു.

     ജഗതിയെ കുറിച്ച് ശ്രീകുമാരന്‍ തമ്പി

    ചട്ടമ്പിക്കല്യാണി സിനിമയുടെ ടൈറ്റില്‍ ഇടാന്‍ നേരത്ത് ഞാന്‍ ജഗതി ശ്രീകുമാര്‍ എന്ന പേരിട്ടപ്പോള്‍ അദ്ദേഹം എതിര്‍ത്തു. എനിക്ക് അച്ഛന്റെ പേരില്‍ ആളാകണ്ട. എന്നായിരുന്നു ശ്രീകുമാറിന്റെ വാദം. കേരളത്തിലെ അറിയപ്പെടുന്ന എഴുത്തുകാരനായ ജഗതി എന്‍ കെ ആചാരിയുടെ 'ജഗതി' ശ്രൂകുമാറിനൊപ്പം ഇരിക്കട്ടേ എന്ന് ഞാനും. അങ്ങനെ ഇഷ്ടമില്ലാതിരുന്നിട്ടും എന്റെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് ആ പേര് ചേര്‍ത്തത്. ഞാന്‍ കൊണ്ട് വന്ന നടനെന്ന പേരില്‍ മറ്റ് പല നിര്‍മാതാക്കളും തുടക്കത്തില്‍ ജഗതിയെ അംഗീകരിച്ചില്ല. പിന്നീട് ഞാനെഴുതുന്ന തിരക്കഥകളില്‍ ജഗതിയെ മനസില്‍ കണ്ട് ഒരു കഥാപാത്രത്തെ ഉണ്ടാക്കും.

    Recommended Video

    Actor Jagathy Sreekumar Turns 70
     ജഗതിയെ കുറിച്ച് ശ്രീകുമാരന്‍ തമ്പി

    അടൂര്‍ ഭാസിയ്‌ക്കൊപ്പം ചെറിയ വേഷങ്ങള്‍ ജഗതിയ്ക്ക് ലഭിച്ചു. അങ്ങനെ മൂന്ന് നാല് വര്‍ഷത്തോളം ജഗതിയെ നിലനിര്‍ത്തിയത് ഞാനായിരുന്നു. ഞാന്‍ മലയാള സിനിമയില്‍ നിക്ഷേപിച്ച ഫിക്‌സഡ് ഡിപ്പോസിറ്റാണ് ജഗതി ശ്രീകുമാര്‍. ആദ്യ സിനിമ തന്നെ റെക്കോര്‍ഡ് കളക്ഷന്‍ നേടി സൂപ്പര്‍ ഹിറ്റായത് ജഗതിയ്ക്ക് നേട്ടമായി. എന്റെ ആ കണ്ടുപിടുത്തം പിന്നീട് കോമേഡിയനില്‍ നിന്ന് വലിയൊരു നടനിലേക്ക് വളര്‍ന്നു.

    English summary
    Sreekumaran Thampi About Actor Jagathy Sreekumar's Cinema Entry
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X