ഭര്‍ത്താവ് സമ്പന്നന്‍ ആണെന്ന് നടി തെറ്റിദ്ധരിച്ചു; വിവാഹം കഴിഞ്ഞാണ് സത്യം അറിയുന്നത്, ശ്രീകുമാരന്‍ തമ്പി

ഒക്ടോബര്‍ പത്തൊന്‍പതിന് നടി ശ്രീവിദ്യ അന്തരിച്ചിട്ട് പതിനഞ്ച് വാര്‍ഷം പൂര്‍ത്തിയായിരിക്കുകയാണ്. നടിയുടെ ഓര്‍മ്മ ദിവസം മുതലിങ്ങോട്ട് പലതരത്തിലുള്ള കഥകളാണ് പുറത്ത് വരുന്നത്. പലരോടും നടിയ്ക്ക് ഉണ്ടായിരുന്ന പ്രണയത്തെ കുറിച്ചും അതൊരു ദുരന്തമായി മാറിയതിനെ കുറിച്ചുമൊക്കെ സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്ത് കഴിഞ്ഞു. എന്നാല്‍ ശ്രീവിദ്യയുടെ ഭര്‍ത്താവിനെ കുറിച്ച് അധികമാർക്കും അറിയാത്ത ചില കാര്യങ്ങൾ പറഞ്ഞ് എത്തിയിരിക്കുകയാണ് സംവിധായകനും എഴുത്തുകാരനുമായ ശ്രീകുമാരന്‍ തമ്പി. യൂട്യൂബ് ചാനലിലൂടെയാണ് ശ്രീവിദ്യയുടെ ഓർമ്മദിനത്തോട് അനുബന്ധിച്ചാണ് നടിയെ കുറിച്ചും തനിക്കൊപ്പം ഒ രുമിച്ച സിനിമയുടെ പിന്നണിയിൽ നടന്ന ചില രസകരമായ കാര്യങ്ങളും അദ്ദേഹം പറയുന്നത്.

'കെ ജി ജോർജുമായിട്ടുള്ള വിവാഹസമയത്ത് താനിനി ഒരിക്കലും അഭിനയിക്കുകയില്ലെന്ന് ശ്രീവിദ്യ പ്രഖ്യാപിച്ചിരുന്നു. കാരണം തന്റെ ഭര്‍ത്താവ് വളരെ വലിയ സമ്പന്നന്‍ ആണെന്നായിരുന്നു ശ്രീവിദ്യയുടെ ധാരണ. അദ്ദേഹം അങ്ങനെയാണ് അവരെ വിശ്വസിപ്പിച്ചത്. വിവാഹം കഴിഞ്ഞപ്പോള്‍ അത് സത്യമല്ലെന്ന് ശ്രീവിദ്യ അറിഞ്ഞു. സാമ്പത്തികമായി തന്റെ നിലവാരം പഴയത് പോലെ നിര്‍ത്തണമെങ്കില്‍ വീണ്ടും അഭിനയിക്കണമെന്ന അവസ്ഥ വന്നു. മാത്രമല്ല ഭര്‍ത്താവും അഭിനയിക്കണമെന്ന് പറഞ്ഞു. അദ്ദേഹം സഞ്ചരിച്ചിരുന്ന ആഢംബര കാറുകളും മറ്റുമൊക്കെ മറ്റൊരാളുടെ ആണെന്നും ഇദ്ദേഹം ഒരു ബിനാമി മാത്രമാണെന്ന് അറിഞ്ഞതും വിവാഹശേഷമാണ്.

sreevidhya-hus

അങ്ങനെ ശ്രീവിദ്യയുടെ രണ്ടാമത്തെ വരവിലാണ് എന്റെ വേനല്‍ ഒരു മഴ എന്ന സിനിമയില്‍ നടി അഭിനയിക്കുന്നത്. ശ്രീവിദ്യയും മധുവുമാണ് ഏറ്റവും കൂടുതല്‍ സിനിമകളില്‍ അക്കാലത്ത് അഭിനയിച്ചിരുന്നത്. അവര്‍ വിവാഹിതയാവുന്നതിന് തൊട്ട് മുന്‍പ് മധുവുമായി ചില അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായിരുന്നു. ഇനി മധുവിനൊപ്പം അഭിനയിക്കില്ലെന്ന് വരെ ശ്രീവിദ്യ പ്രഖ്യാപിച്ചിരുന്നു. പക്ഷേ വേനല്‍മഴയില്‍ മധുവിനൊപ്പം അഭിനയിക്കാന്‍ കുഴപ്പമില്ലെന്ന് പറഞ്ഞ് വീണ്ടും അഭിനയിച്ചു. മധുവിനും പ്രശ്‌നങ്ങളൊന്നുമില്ലായിരുന്നതായിട്ടും തമ്പി വ്യക്തമാക്കുന്നു.

sreevidhya-

സിനിമയുടെ ചിത്രീകരണത്തിനിടയില്‍ ശ്രീവിദ്യയുടെ കഥാപാത്രം ചാണകം വാരുന്ന സീനുണ്ട്. ചാണകം എവിടെ കണ്ടാലും അത് വാരി കൊണ്ട് വന്ന് ഉണക്കി വില്‍ക്കുന്നതാണ് വിദ്യ അവതരിപ്പിക്കുന്ന ത്രേസ്യാമ്മ എന്ന കഥാപാത്രം. പക്ഷേ താന്‍ ചാണകം വാരില്ലെന്ന് വിദ്യ പറഞ്ഞു. ശ്രീവിദ്യ വാരണ്ട, പക്ഷേ എന്റെ ത്രേസ്യാമ്മ വാരിയെ പറ്റുവെന്ന് അപ്പോള്‍ തന്നെ ഞാനും പറഞ്ഞു. അതിനൊരു ഉപമ കൂടി ഞാന്‍ സൂചിപ്പിച്ചു. അത് മോശമായി പോയെന്ന് പിന്നീട് ചിന്തിച്ചിട്ടുണ്ട്. ഒരു അപിസാരികയായി അഭിനയിക്കാന്‍ പറഞ്ഞാല്‍ ഞാനിത് വരെ വ്യഭിചരിച്ചിട്ടില്ല. അതുകൊണ്ട് അഭിനയിക്കാന്‍ പറ്റില്ലെന്ന് പറയുമോന്ന് ഞാന്‍ ചോദിച്ചു. അതിലൊരു മോശം വശം ശ്രീവിദ്യ കണ്ടു. പിന്നീട് മധുവും അക്കാര്യം തന്നോട് സംസാരിച്ചെന്ന് ശ്രീകുമാരന്‍ തമ്പി പറയുന്നു.

എല്ലാവരും വളരെയധികം ഇഷ്ടപ്പെടുന്ന ശ്രീവിദ്യാമ്മയുടെ ജീവിതം ഒരു കഥ പറയുന്നതു പോലെ അവതരിപ്പിച്ച സാറിന് അഭിനന്ദനങ്ങള്‍ രേഖപ്പെടുത്തി കൊണ്ട് ആരാധകര്‍ എത്തിയിരിക്കുകയാണ്. എന്നും വെള്ളിവെളിച്ചത്തിലായിരുന്നിട്ടും അതിന്റെ നിഴല്‍ ഏല്‍ക്കാത്ത സാര്‍ ഒരു അപൂര്‍വ്വ വ്യക്തിത്വമാണെന്നാണ് ഒരു ആരാധകന്‍ കമന്റിട്ടിരിക്കുന്നത്. ശ്രീവിദ്യ എന്ന നടിയെ കുറിച്ച് സാര്‍ പങ്കു വെച്ച അനുഭവങ്ങളും നടിയും എന്നും എല്ലാവരുടെയും മനസ്സില്‍ ജീവിക്കും. അത്ര നല്ല അവതരണമായിരുന്നു. വിദ്യാമ്മ മരിച്ച ദിവസത്തെ മനോരമ പത്രത്തിന്റെ തലക്കെട്ട്,, 'മലയാളത്തിന്റെ ശ്രീ മാഞ്ഞു പോയി 'എന്നായിരുന്നു, എത്ര സുന്ദരമായ കണ്ണുകളും ചിരിയും എന്നെന്നും ഓര്‍മ്മയില്‍ നിലനില്‍ക്കുന്നതായിരുന്നു എന്ന് മറ്റൊരാളും സൂചിപ്പിച്ചു.

വീഡിയോയുടെ പൂർണരൂപം കാണാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X