ശ്രീവിദ്യയെ ഞെട്ടിച്ച് കൊണ്ടാണ് ഭരതൻ ലളിതയെ വിവാഹം കഴിച്ചത്; നടിയ്ക്ക് വേണ്ടി സീരിയൽ അവസാനിപ്പിച്ചു കഥയിങ്ങനെ
നടി ശ്രീവിദ്യയുടെ ജീവിതത്തെ കുറിച്ചുള്ള അനേകം കഥകള്‍ പുറത്ത് വന്നിട്ടുണ്ട്. നിരവധി പുരുഷന്മാരുമായി പ്രണയത്തിലായെങ്കിലും അതൊന്നും ശ്രീവിദ്യയ്ക്ക് ആശ്വാസമായില്ല. സംവിധായകന്‍ ഭരതന്‍ മുതല്‍ നടന്‍ കമല്‍ഹാസന്‍ വരെയുള്ള താരങ്ങളുമായി ശ്രീവിദ്യ പ്രണയത്തിലായിരുന്നു. ഭര്‍ത്താവ് ജോര്‍ജിനെയും നടി പ്രണയിച്ച് വിവാഹം കഴിച്ചതാണ്.
Recommended Video
എന്നാല്‍ പുരുഷന്മാരെ കുറിച്ചുള്ള ശ്രീവിദ്യയുടെ കണക്ക് കൂട്ടലുകളെല്ലാം പൂര്‍ണമായി തെറ്റായിരുന്നു. നടിയുടെ അവസാന കാലത്തിലുണ്ടായ സംഭവങ്ങള്‍ പറഞ്ഞ് എത്തിയിരിക്കുകയാണ് സംവിധായകന്‍ ശ്രീകുമാരന്‍ തമ്പി.

'ശ്രീവിദ്യയുടെ ജീവിതത്തിലേക്ക് അനേകം പുരുഷന്മാര്‍ വിവിധ കാലഘട്ടങ്ങളില്‍ വന്നിട്ടുണ്ട്. അനുതാപത്തോട് കൂടി പറയട്ടേ, പുരുഷനെ കുറിച്ചുള്ള അവരുടെ കണക്ക് കൂട്ടലുകള്‍ പൂര്‍ണമായും തെറ്റായിരുന്നു. ഭരതനെ അവര്‍ പ്രണയിക്കുന്ന കാലത്താണ് ശ്രീവിദ്യ എന്ന സുന്ദരിയെ ഞെട്ടിച്ച് കൊണ്ട് ഒരു സുപ്രഭാതത്തില്‍ ഭരതന്‍ കെപിഎസി ലളിതയെ വിവാഹം കഴിച്ചത്. ഏറ്റവും ഒടുവില്‍ അവര്‍ തന്റെ രക്ഷകനും രക്ഷകര്‍ത്താവുമായി തിരഞ്ഞെടുത്തത് കെ ബി ഗണേഷ് കുമാറിനെയായിരുന്നു'.

അങ്ങനെ ചെന്നൈ നഗരത്തില്‍ നിന്ന് വിദ്യ തിരുവനന്തപുരത്തേക്ക് താമസം മാറ്റി. സ്ഥലം വാങ്ങി സ്വന്തം വീട് വച്ചു. എല്ലാം ഗണേഷ് കുമാറിന്റെ മേല്‍നോട്ടത്തില്‍. ഒടുവില്‍ അയാള്‍ക്ക് പവര്‍ ഓഫ് അറ്റോര്‍ണിയും നല്‍കി. അതായത് ശ്രീവിദ്യയ്ക്ക് സ്വന്തമായ എല്ലാ സ്വത്തുക്കളും കൈകാര്യം ചെയ്യാനുള്ള അവകാശം ഗണേഷ് കുമാറിന്.

തിരുവനന്തപുരത്ത് താമസിക്കുന്ന സമയത്ത് അമ്മത്തമ്പുരാട്ടി എന്ന എന്റെ മെഗാപരമ്പരയില്‍ ശ്രീവിദ്യ അഭിനയിച്ചിരുന്നു. ആ സമയത്ത് അവര്‍ സത്‌നാര്‍ബുദത്തിനുള്ള ചികിത്സയിലാണ്. ഷൂട്ടിങ്ങ് നടക്കുമ്പോള്‍ വിദ്യയുടെ മുഖത്തും ശരീരത്തിന്റെ ചലനത്തിലും ഉണ്ടാകുന്ന മാറ്റം എന്നെ അത്ഭുതപ്പെടുത്തി. വിദ്യയുടെ മരണം ഉറപ്പാണെന്ന് വ്യക്തമായപ്പോള്‍ അമ്മത്തമ്പുരാട്ടി പരമ്പര നിര്‍ത്താന്‍ ഞാന്‍ തീരുമാനിച്ചു. പണത്തിന് വില കല്‍പ്പിക്കുന്നവര്‍ ശ്രീദേവിയ്ക്ക് പകരം മറ്റൊരു നടിയെ വച്ച് പരമ്പര തുടരും.

എന്നാല്‍ സീരിയലിന്റെ നാല്‍പ്പത്തിയൊമ്പാതും എപ്പിസോഡില്‍ ഞാന്‍ ക്യാമറയ്ക്ക് മുന്നില്‍ വന്ന് പ്രേക്ഷകരോട് സംസാരിച്ചു. 'ക്ഷണിക്കണം, ശ്രീവിദ്യ ഈ പരമ്പരയില്‍ തുടര്‍ന്ന് അഭിനയിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ്.
മറ്റൊരു നടിയെ അമ്മത്തമ്പുരാട്ടിയാക്കി പരമ്പര തുടര്‍ന്നാല്‍ അത് ശ്രീവിദ്യയോടും അവരുടെ ആരാധകരോടും ചെയ്യുന്ന അപരാധമായിരിക്കും. അതുകൊണ്ട് ഈ പരമ്പര ഇവിടെ അവസാനിപ്പിക്കുന്നു.. ക്ഷമിക്കുക..' എന്നും പറഞ്ഞതായി ഗൃഹലക്ഷ്മിയ്ക്ക് നല്‍കിയ റിപ്പോര്‍ട്ടിലൂടെ ശ്രീകുമാരന്‍ തമ്പി പറയുന്നു.

'അമ്മത്തമ്പുരാട്ടി' പെട്ടെന്ന് നിര്‍ത്തിയത് കൊണ്ട് എനിക്ക് എട്ട് ലക്ഷത്തിലധികം രൂപയുടെ നഷ്ടം വന്നിരുന്നതായിട്ടും സംവിധായകന്‍ വ്യക്തമാക്കി. മാത്രമല്ല ശ്രീവിദ്യ മരിച്ചതിന് പിന്നാലെ തന്റെ മകന്‍ കണ്ണനും ഒരു യാത്ര പോലും പറയാതെ പോയി. ഇതിലും വലിയ നഷ്ടം വേറെ എന്തെങ്കിലും ഉണ്ടോന്നാണ് താരം ചോദിക്കുന്നത്.


Click it and Unblock the Notifications











