Don't Miss!
- News ശൈലജക്കെതിരായ ദുഷ്പ്രചരണം; പിന്നില്‍ ഈ മൂവര്സംഘമെന്ന് വികെ സനോജ്
- Lifestyle അവധിക്കാലം കുട്ടികള്‍ക്ക് ഉഷാറാക്കാന്‍ സ്വീറ്റ് സോഫ്റ്റ് കേക്ക്
- Sports IPL 2024: ഗില്ലിനെക്കൊണ്ടാവില്ല! ഹാര്‍ദിക് പാണ്ഡ്യ മടങ്ങി വരൂ..., ആവശ്യപ്പെട്ട് ജിടി ആരാധകര്‍
- Automobiles ടൊയോട്ട ഇനി ചന്ദ്രനിലേക്കോ, നാസയുമായി കൈകോർത്ത് ബ്രാൻഡ്
- Finance എല്ലാ മാസവും ഉറപ്പായ വരുമാനം, റിട്ടയർമെന്റ് ജീവിതം അടിപൊളിയാക്കൂ, ഇതാണ് പദ്ധതി
- Technology 2 രൂപ വ്യത്യാസത്തിൽ ഇങ്ങനെ മാജിക്ക് കാണിക്കാൻ ബിഎസ്എൻഎല്ലിനേ പറ്റൂ! കാണുന്നവർ അമ്പരക്കും
- Travel ബാംഗ്ലൂർ നഗരത്തിലെ യാത്രകൾ ഈസി; 2 കിലോമീറ്ററിന് 20 രൂപ, ജിപിഎസ് ട്രാക്കിങ്, കുട്ടികൾക്ക് സൗജന്യ യാത്ര..
ഭര്‍ത്താവിന്റെ കൂടെയും ഷീല അഭിനയിച്ചിരുന്നു; സൗന്ദര്യം കൊണ്ട് നഷ്ടപ്പെട്ടത്, ഷീലയെ കുറിച്ച് ശ്രീകുമാരൻ തമ്പി
മലയാള സിനിമയിലെ മുതിര്‍ന്ന നടിയാണ് ഷീല. ചെറിയ പ്രായത്തില്‍ അഭിനയിച്ച് തുടങ്ങിയ നടി ഇപ്പോഴും സിനിമയിലും ടെലിവിഷന്‍ പരിപാടികളിലുമൊക്കെ സജീവമായി നിലനില്‍ക്കുകയാണ്. നിത്യഹരിത നായകന് പ്രേം നസീറിനൊപ്പം നായികയായതിന്റെ പേരില്‍ റെക്കോര്‍ഡുകള്‍ വരെ സൃഷിടിച്ചിരുന്നു. ഇപ്പോഴിതാ ഷീലയെ കുറിച്ച് സംവിധായകനും എഴുത്തുകാരനുമായ ശ്രീകുമാരന്‍ തമ്പി പറഞ്ഞ വാക്കുകള്‍ ശ്രദ്ധേയമാവുകയാണ്. ഗൃഹലക്ഷ്മിയ്ക്ക് വേണ്ടി എഴുതുന്ന റിപ്പോര്‍ട്ടിലാണ് പ്രിയ നായികയെ കുറിച്ച് അദ്ദേഹം എഴുതിയത്. വായിക്കാം...
'ഏറ്റവും കൂടുതല്‍ സിനിമകളില്‍ നായകനും നായികയുമായി അഭിനയിച്ച ലോക റെക്കോര്‍ഡ് സൃഷ്ടിച്ചവരാണ് പ്രേം നസീറും ഷീലയും. അവര്‍ വളരെ അടുത്ത സുഹൃത്തുക്കളായിരുന്നു. എന്നാല്‍ തികച്ചും ആകസ്മികം എന്നോണം ആ സൗഹൃദ ശോഭ മായുകയും അവര്‍ തമ്മില്‍ മാനസികമായി അകലുകയും ചെയ്തു. അപ്പോള്‍ മുതല്‍ ജയഭാരതി, വിജയശ്രീ തുടങ്ങിയവര്‍ പ്രേം നസീറിന്റെ നായികമാരായി എത്തി. പ്രേംനസീര്‍ നായകനായി അഭിനയിക്കുന്ന സിനിമകളില്‍ 75 ശതമാനത്തിലും അക്കാലത്ത് ശീലമായിരുന്നു നായക അതുകൊണ്ട് ആദ്യകാലത്ത് ഞാന്‍ എഴുതിയ മികച്ച പല ഗാനങ്ങളും പാടി അഭിനയിച്ചത് അവര്‍ രണ്ടുപേരും ചേര്‍ന്നാണ് എന്നാണ് ശ്രീകുമാരന്‍ തമ്പി പറയുന്നത്.
പില്ക്കാലത്ത് പ്രശസ്ത തമിഴ് നടന് രവിചന്ദ്രനെ ഷീല വിവാഹം കഴിച്ചു. ആ ബന്ധത്തില്‍ ജോര്‍ജ് വിഷ്ണു എന്ന മകനും പിറന്നു. സ്വന്തം ഭര്‍ത്താവിനോടൊപ്പം ചില സിനിമകളില്‍ ഷീല അഭിനയിച്ചിരുന്നു. തമിഴ് സിനിമയിലെ രണ്ടാം നിരയിലെ മികച്ച നടന് ആയിരുന്നിട്ടും രവിചന്ദ്രന്‍ മലയാളത്തില്‍ വേണ്ടത്ര അംഗീകാരം ലഭിച്ചില്ല. ക്രമേണ ഷീലയും രവിചന്ദ്രനും തമ്മിലുള്ള ദാമ്പത്യവും അവസാനിച്ചു.
നിരവധി പുരസ്കാരങ്ങള്‍ വാരിക്കൂട്ടിയ നടി ആണെങ്കിലും അര്‍ഹിച്ച ചിലത് നടിയ്ക്ക് ലഭിക്കാതെ പോയിട്ടുണ്ടെന്നാണ് ശ്രീകുമാരന്‍ തമ്പി ചൂണ്ടി കാണിക്കുന്നത്. 'ഷീലയ്ക്ക് നാല് സംസ്ഥാന അവാര്‍ഡുകള്‍ കിട്ടിയിട്ടുണ്ടെങ്കിലും അവര്‍ തികച്ചും അര്‍ഹിക്കുന്ന ദേശീയ പുരസ്കാരം ലഭിച്ചിട്ടില്ല. പലപ്പോഴും സൗന്ദര്യം കൂടുതലുള്ള നടിക്ക് അവര്‍ എത്ര നന്നായി അഭിനയിച്ചാലും പുരസ്കാരം നല്കിക്കൂടാ എന്ന് നിര്‍ബന്ധമുള്ള ചില ബുദ്ധിജീവികള്‍ ഉണ്ട്. ഗ്ലാമര്‍ എന്ന വാക്കിനോടുള്ള അലര്‍ജി ആണ് അവരെ ഭരിക്കുന്നത്. എത്രയെത്ര ചിത്രങ്ങളിലാണ് ഷീല അവിസ്മരണീയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ആ ദുഃഖപുത്രിയായി ഗ്ലാമര്‍ താരമായ ഒതുങ്ങി പോവാതെ ഏതു വേഷവും തികഞ്ഞ തന്മയത്തോടെ അഭിനയിച്ചു ഫലിപ്പിക്കാന്‍ കഴിവുള്ള നടിയായി അവര്‍ വളര്‍ന്നു.
Recommended Video
ഷീലയുടെ സൗന്ദര്യം അവരുടെ മുഖത്തും അംഗോപാംഗങ്ങളിലും മാത്രമല്ല അവര്‍ ജീവിതത്തില്‍ നിലനിര്‍ത്തുന്ന സൗഹൃദങ്ങളും പ്രകടമാണ്. തൃശൂര്‍ കണിമംഗലം സ്വദേശികളായ ആന്റണി-ഗ്രേസി ദമ്പതിമാരുടെ പത്ത് മക്കളില്‍ ഒരാളായിരുന്നു ഷീല. സെലിന് എന്നാണ് നടിയുടെ ആദ്യ പേര്. സഹോദരങ്ങളില്‍ ഏറ്റവും സുന്ദരി ഷീലയാണ്. കുടുംബത്തിന്റെ രക്ഷകയായി മാറുന്നതിന് വേണ്ടി പ്രകൃതി ഷീലയ്ക്ക് കനിഞ്ഞ് നല്‍കിയതാണ് ആ സൗന്ദര്യമെന്നാണ് ശ്രീകുമാരന്‍ തമ്പി പറയുന്നത്. കേവലം പതിമൂന്ന് വയസുള്ളപ്പോള്‍ മുതല്‍ അഭിനയിച്ച് തുടങ്ങിയ ഷീല പതിറ്റാണ്ടുകളോളം നീണ്ട അഭിനയ ജീവിതം മുന്നോട്ട് കൊണ്ട് പോവുകയാണ് ഇപ്പോഴും.
-
എന്റെ നേര്‍ക്ക് വിരല്‍ ചൂണ്ടി പല്ലിറുമ്മി; ആ സംവിധായകന് ആദ്യമായി ദേഷ്യപ്പെടുന്നത് കണ്ടു: ശ്രീദേവി
-
'നായകനായി ഒരു സിനിമ ചെയ്ത് വെച്ചിട്ടുണ്ട്..., സിനിമാ അവസരം വരുമ്പോൾ മസിൽ കളയേണ്ട സാഹചര്യം വരാറുണ്ട്'; ജിന്റോ!
-
നോറയ്ക്ക് കൃത്യമായ ടാര്ജറ്റുകളുണ്ട്, ഇവരാണവര്‍; നോറ സ്ട്രോങ് ആകാന്‍ കാരണം ഇതാണ്!