twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    നടി ജയഭാരതി ജയന്റെ മുറപ്പെണ്ണ് ആണ്; ആരോടും പറയാതിരുന്ന ആ രഹസ്യം ജയനാണ് തന്നോട് പറഞ്ഞതെന്ന് ശ്രീകുമാരന്‍ തമ്പി

    |

    അനശ്വര നടന്‍ ജയന്റെ വിയോഗത്തിലൂടെ മലയാള സിനിമയ്ക്ക് ഉണ്ടായത് കനത്ത നഷ്ടമാണ്. വളരെ കുറഞ്ഞ കാലയളവില്‍ സൂപ്പര്‍താര പദവിയിലേക്ക് എത്തിയ മാസ് നായകനായിരുന്നു ജയന്‍. അഭിനയിച്ച ഓരോ സിനിമയിലൂടെയും വേറിട്ട രൂപവും ഡയലോഗും വസ്ത്രങ്ങളുമൊക്കെ കൊണ്ട് ജയന്‍ ശ്രദ്ദേയനായി. സിനിമാ ലൊക്കേഷനില്‍ നിന്നുണ്ടായ ജയന്റെ അപകടം കേരളക്കരയെ ഒന്നടങ്കം സങ്കടത്തിലാഴ്ത്തിയിരുന്നു. ആ വേര്‍പാടിന് ശേഷം വര്‍ഷങ്ങള്‍ ഒത്തിരി കഴിഞ്ഞെങ്കിലും അതൊരു നോവായി തുടരുകയാണ്.

    അതേ സമയം ജയനും ജയഭാരതിയും തമ്മിലൊരു അടുത്ത ബന്ധമുണ്ടെന്ന് പറയുകയാണ് സംവിധായകനും എഴുത്തുകാരനുമായ ശ്രീകുമാരന്‍ തമ്പി. ഗൃഹലക്ഷ്മിയ്ക്ക് എഴുതുന്ന ലേഖനത്തിലൂടെയാണ് ജയഭാരതി പറയാത്ത ആ രഹസ്യ ബന്ധത്തെ കുറിച്ച് ജയന്‍ പറഞ്ഞിരുന്നെന്ന് തമ്പി വെളിപ്പെടുത്തിയത്. അദ്ദേഹത്തിന്റെ വാക്കുകള്‍ വായിക്കാം...

    ജയഭാരതി മനസ് തുറന്ന് ആരോടും പറഞ്ഞിട്ടില്ലാത്ത ഒരു വലിയ ബന്ധത്തിന്റെ കഥ

    'ജയഭാരതി മനസ് തുറന്ന് ആരോടും പറഞ്ഞിട്ടില്ലാത്ത ഒരു വലിയ ബന്ധത്തിന്റെ കഥ ഞാനും നടന്‍ ജയനും ആത്മാര്‍ഥ സുഹൃത്തുക്കളായി കഴിഞ്ഞ് ജയന്‍ പറഞ്ഞാണ് അറിഞ്ഞത്. ജയഭാരതിയുടെ അച്ഛന്‍ ശിവശങ്കരന്‍ നായര്‍ ജയന്‍ എന്ന കൃഷ്ണന്‍ നായരുടെ സ്വന്തം അമ്മാവനാണ്. അതായത് ജയഭാരതി ജയന്റെ സ്വന്തം അമ്മാവന്റെ മകളാണ്. പഴയ നായര്‍ സമുദായ രീതിയില്‍ പറഞ്ഞാല്‍ ജയന്റെ മുറപ്പെണ്ണാണ് ജയഭാരതി. ജയനുമായിട്ടുള്ള എന്റെ സൗഹൃദം കാരണമാണ് ഞാന്‍ എന്റെ ചിത്രങ്ങളില്‍ വീണ്ടും അഭിനയിപ്പിച്ചത്.

    അവരുടെ ഒരു വെഡിങ്ങ് ഫോട്ടോ എടുത്ത് ഫ്രെയിം ചെയ്ത് ഇരുവരെയും കാണിച്ചു

    ജയന്‍ അവസാനമായി അഭിനയിച്ച ആക്രമണം എന്ന എന്റെ സിനിമയില്‍ തെറ്റായ ജീവിതത്തില്‍ നിന്നും ഒരു പെണ്ണിനെ നേര്‍വഴിയില്‍ കൊണ്ട് വരാനായി അവളെ വിവാഹം കഴിക്കുന്ന ഐപിഎസ് ഓഫീസര്‍ ആയി ജയനെ അഭിനയിപ്പിച്ചു. നര്‍ത്തകിയായ ആ പെണ്ണിന്റെ ഭാഗം അഭിനയിച്ചത് ജയഭാരതി ആയിരുന്നു. അവരുടെ ഒരു വെഡിങ്ങ് ഫോട്ടോ എടുത്ത് ഫ്രെയിം ചെയ്ത് ഇരുവരെയും കാണിച്ചു. എന്നാല്‍ ആ സിനിമയുടെ ഷൂട്ടിങ് പകുതിയാകും മുന്‍പ് ജയന്‍ അന്തരിച്ചു.

    'എനിക്കെന്നും ആശങ്കയാണ്.... എന്റെ അഭിനയത്തിൽ ഞാൻ തൃപ്തനല്ല'; ദുൽഖർ സൽമാൻ പറയുന്നു!'എനിക്കെന്നും ആശങ്കയാണ്.... എന്റെ അഭിനയത്തിൽ ഞാൻ തൃപ്തനല്ല'; ദുൽഖർ സൽമാൻ പറയുന്നു!

    ഒരു പൊളിറ്റിക്കല്‍ സിനിമ ആകേണ്ടിയിരുന്ന 'ആക്രമണം' മറ്റൊരു കഥയാക്കി

    ജയനെ കൂടാതെ മധുവും ശ്രീവിദ്യ, പ്രമീള, ബാലന്‍ കെ നായര്‍, സത്താര്‍ എന്നിവരൊക്കെ ആ പടത്തില്‍ ഉണ്ടായിരുന്നു. അതുകൊണ്ട് കഥ ഞാന്‍ പുതിയ വഴികളിലൂടെ മുന്നോട്ട് കൊണ്ട് പോയി. ഒരു പൊളിറ്റിക്കല്‍ സിനിമ ആകേണ്ടിയിരുന്ന 'ആക്രമണം' മറ്റൊരു കഥയാക്കി റിലീസ് ചെയ്തു. എങ്കിലും അത് എവിടെയും എത്തിയില്ല. സിനിമയുടെ നിര്‍മാതാവ് താനയത് കൊണ്ട് ആ നഷ്ടം സഹിച്ചു. താന്‍ സംവിധാനം ചെയ്ത സിനിമകളില്‍ ഏറ്റവും മോശം 'ആക്രമണം'ആണെന്നാണ് ശ്രീകുമാരന്‍ തമ്പി പറയുന്നത്. അതിന് കാരണം ജയന്റെ അഭാവമാണ് എന്നും അദ്ദേഹം വ്യക്തമാക്കുന്നു'. '

    കഥ മാറിയപ്പോൾ ഉൾക്കൊള്ളാൻ കഴിഞ്ഞില്ല'; കറുത്തമുത്തിൽ നിന്ന് പിന്മാറിയതിനെ കുറിച്ച് കിഷോർ സത്യ!കഥ മാറിയപ്പോൾ ഉൾക്കൊള്ളാൻ കഴിഞ്ഞില്ല'; കറുത്തമുത്തിൽ നിന്ന് പിന്മാറിയതിനെ കുറിച്ച് കിഷോർ സത്യ!

    Recommended Video

    5 വർഷത്തിന് ശേഷം ഭാവന വരുന്നു, ഷറഫുദ്ദീനൊപ്പം | FilmiBeat Malayalam
    ജയന്റെ മരണം ഉണ്ടായിട്ട് നാല്‍പത് വര്‍ഷത്തിന് മുകളിലായി

    ജയന്റെ മരണം ഉണ്ടായിട്ട് നാല്‍പത് വര്‍ഷത്തിന് മുകളിലായിരിക്കുകയാണ്. എങ്കിലും ഇന്നും അദ്ദേഹത്തിന്റെ സിനിമകള്‍ ആരാധകര്‍ വാഴ്ത്തി കൊണ്ടിരിക്കുകയാണ്. ജയഭാരതി കസിന്‍ ആണെന്നുള്ള വിവരം പുറത്ത് വന്നിട്ടുണ്ടെങ്കിലും ഇരുവരും തമ്മിലുള്ള അടുത്ത ബന്ധത്തെ കുറിച്ച് വ്യക്തമായിരുന്നില്ല.

    'ഒരു ഫാനും കിടക്കയും മാത്രം തന്നാൽ മതി'; ബോളിവുഡ് താരത്തിന് വേണ്ടി റൂമൊഴിയേണ്ടി വന്നപ്പോൾ‌ അജിത്ത് പറഞ്ഞത്!'ഒരു ഫാനും കിടക്കയും മാത്രം തന്നാൽ മതി'; ബോളിവുഡ് താരത്തിന് വേണ്ടി റൂമൊഴിയേണ്ടി വന്നപ്പോൾ‌ അജിത്ത് പറഞ്ഞത്!

    Read more about: jayan sreekumaran thampi
    English summary
    Sreekumaran Thampi Revealed An Unknown Story About Jayan and Jayabharathi
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X