മകന്‍ മരിച്ചതോടെ മാനസികമായി തകര്‍ന്നു! ജീവിതത്തിലെ വലിയ ആഘാതത്തെക്കുറിച്ച് ശ്രീകുമാരന്‍ തമ്പി!

മലയാളികളുടെ പ്രിയപ്പെട്ട ഗാനരചയിതാക്കളിലൊരാളാണ് ശ്രീകുമാരന്‍ തമ്പി. പാട്ടെഴുത്തില്‍ മാത്രമല്ല സംവിധാനത്തിലും അദ്ദേഹം കഴിവ് തെളിയിച്ചിരുന്നു. സിനിമയ്ക്ക് വേണ്ടി മാത്രമല്ല സീരിയലിനായും അദ്ദേഹം കഥ എഴുതിയിരുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമായ അദ്ദേഹം പങ്കുവെക്കുന്ന കുറിപ്പുകളെല്ലാം പെട്ടെന്ന് തന്നെ ശ്രദ്ധ നേടാറുണ്ട്. ജീവിതത്തില്‍ ആകെ തകര്‍ന്നുപോയ സമയത്തെക്കുറിച്ച് തുറന്നുപറഞ്ഞെത്തിയിരിക്കുകയാണ് അദ്ദേഹം ഇപ്പോള്‍. മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹം ഇതേക്കുറിച്ച് തുറന്നുപറഞ്ഞത്.

2009 മാര്‍ച്ച് 20നായിരുന്നു ശ്രീകുമാരന്‍ തമ്പിയുടെ മകനും സംവിധായകനുമായ രാജ്കുമാറിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംവിധാനം ചെയ്ത മൂന്നാമത്തെ തെലുങ്ക് ചിത്രം റിലീസ് ചെയ്യാനിരിക്കുന്നതിനിടയിലായിരുന്നു അദ്ദേഹം അന്തരിച്ചത്. മകന് വേണ്ടി പ്രത്യേക വഴിപാട് നടത്തുന്നതിനായി അന്നും താന്‍ അമ്പലത്തിലേക്ക് പോയിരുന്നതായി അദ്ദേഹം ഓര്‍ത്തെടുക്കുന്നു. പൂജാരിയോടും അതേക്കുറിച്ച് പറഞ്ഞിരുന്നു. പ്രസാദം തരുന്നതിനിടയില്‍ അദ്ദേഹത്തിന്റെ കൈയ്യില്‍ നിന്നും അത് താഴെപ്പോയിരുന്നു. അത് വല്ലാതെ വിഷമിപ്പിച്ചിരുന്നു.

പോസ്റ്റ്‌മോര്‍ട്ടം കഴിഞ്ഞതിന് ശേഷം ചാനലുകളില്‍ വാര്‍ത്ത വന്നിരുന്നു. അപ്പോഴാണ് താനും അറിയുന്നത്. ലോകത്തില്‍ ഒരച്ഛന്റേയും ജീവിതത്തിലുണ്ടാവാത്ത കാര്യമാണ് തന്റെ ജീവിതത്തില്‍ സംഭവിച്ചത്. യുവസംവിധായകന്‍ രാജ് ആദിത്യ അന്തരിച്ചുവെന്ന വാര്‍ത്ത കണ്ടപ്പോള്‍ അത് അംഗീകരിക്കാനോ മരിച്ചുവെന്ന് വിശ്വസിക്കാനോ കഴിഞ്ഞിരുന്നില്ല. അന്ന് മരുമകനായിരുന്നു ധൈര്യം നല്‍കി ഒപ്പം നിന്നത്. മകനായാണ് താന്‍ അദ്ദേഹത്തേയും കാണുന്നതെന്നും ശ്രീകുമാരന്‍ തമ്പി പറയുന്നു.

sreekumaran thampi

മകന്‍ പോയതോടെ ജീവിതത്തിലെ എല്ലാ സന്തോഷവും നഷ്ടമാവുകയായിരുന്നു. എല്ലാ ആഘോഷവും അതോടെ അവസാനിക്കുകയായിരുന്നു. തന്‍രെ പിറന്നാളോ മറ്റ് ആഘോഷങ്ങളോ ഒന്നും പിന്നീട് കൊണ്ടാടിയിട്ടില്ല. മകന്‍ മരിക്കുമ്പോള്‍ തനിക്ക് 69 വയസ്സായിരുന്നുവെന്നും അദ്ദേഹം പറയുന്നു. പ്രിയദര്‍ശന്റെ ശിഷ്യനായിരുന്നു മകന്‍. മോന്‍ സിനിമയില്‍ വന്നത് ചേട്ടന് വിഷമമാണെങ്കിലും ഇന്ത്യയിലെ ഏറ്റവും വലിയ സംവിധായകനായി അവന്‍ മാറുമെന്നായിരുന്നു പ്രിയദര്‍ശന്‍ പറഞ്ഞത്.

ഗംഗയിലേക്ക് പോയ സമയത്ത് അവിടെ നിന്നും കണ്ണടച്ച് ധ്യാനിച്ചപ്പോള്‍ മനസ്സില്‍ തെളിഞ്ഞത് മകന്റെ രൂപമായിരുന്നു. അച്ഛന്‍ ഇത്ര പാവമായിപ്പോയല്ലോ, മരണം നല്ലതല്ലേയെന്ന് അവന്‍ പറയുന്നത് പോലെ തോന്നി. മോന്റെ മരണത്തോടെ ജീവിതത്തില്‍ പല മാറ്റങ്ങളും സംഭവിച്ചിരുന്നു. ആ ദുരന്തത്തിന് ശേഷം ദൈവങ്ങളോടും അമര്‍ഷമായിരുന്നു. യഥാര്‍ത്ഥത്തില്‍ ഇത് തന്റെ രണ്ടാം ജന്മമാണെന്നും ശ്രീകുമാരന്‍ തമ്പി പറയുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X