മോഹൻലാലും മമ്മൂട്ടിയും വലിയ താരങ്ങളായപ്പോള്‍ എനിക്ക് കാള്‍ഷീറ്റ് തന്നില്ല, വെളിപ്പെടുത്തി ശ്രീകുമാരൻ തമ്പി

മലയാളി പ്രേക്ഷകർക്ക് മികച്ച ചിത്രങ്ങൾ സമ്മാനിച്ച സംവിധായകനാണ് ശ്രീകുമാരന്‍ തമ്പി. ഗാനരചയിതാവായി സിനിമയിൽ ചുവട് വെച്ച അദ്ദേഹം, പിന്നീട് സിനിമയുടെ പിന്നണി‌യിൽ സജീവമാകുകയായിരുന്നു. സിനിമയിൽ മാത്രമല്ല മിനിസ്ക്രീനിലും സജീവ സാന്നിധ്യാമയിരുന്നു അദ്ദേഹം. നിരവധി സീരിയലുകളും സംവിധാനം ചെയ്തിട്ടുണ്ട്. ഇപ്പോഴിത താരരാജാക്കന്മാരെ കുറിച്ച് സംവിധായകൻ പറഞ്ഞ വാക്കുകൾ വൈറലാകുന്നു.

mammotty , mohanlal,Sreekumaran Thampi

താന്‍ മികച്ച കഥാപാത്രങ്ങള്‍ നല്‍കി വളര്‍ത്തി വലുതാക്കിയ മമ്മൂട്ടിയും, മോഹന്‍ലാലും തനിക്ക് പിന്നീട് ഡേറ്റ് തന്നിട്ടില്ലെന്നാണ് ശ്രീകുമാരന്‍ തമ്പി പറയുന്നത്. ഗൃഹലക്ഷ്മിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കൂടാതെ തന്റെ ജീവിതത്തെ കുറിച്ചും അദ്ദേഹം പറയുന്നുണ്ട്. ശ്രീകുമാരന്‍ തമ്പിയുടെ വാക്കുകൾ ഇങ്ങനെ... ചെറുപ്പത്തിലെ സിനിമയില്‍ വന്നു പേരും പ്രശസ്തിയും കാശും ഉണ്ടായി. 35-ാംമത്തെ വയസ്സില്‍ മൂന്നു കാറ് ഉണ്ടായിരുന്നു. ഒരു ഫോഡും രണ്ടു അംബാസിഡറും പിന്നെ എല്ലാം വിറ്റു. ഇപ്പോള്‍ ചെന്നൈയില്‍ ഒരു വണ്ടിയുണ്ട്. അത് അവിടെ വീട്ടാവശ്യത്തിനാണ്. തിരുവനന്തപുരത്തെ എന്‍റെ യാത്രകള്‍ ഓട്ടോയിലും ടാക്സിയിലുമാണ്. അന്നുമിന്നും ആഡംബര ജിവിതം എന്നെ ഭ്രമിപ്പിച്ചിട്ടില്ല. ഞാന്‍ കോടീശ്വരനല്ല.

ഞാന്‍ എന്റെ സിനിമയില്‍ ക്യാരക്ടര്‍ റോള്‍ കൊടുത്ത് വളര്‍ത്തിയ മമ്മൂട്ടിയും മോഹന്‍ലാലും ഇന്ന് കോടീശ്വരന്മാരാണ്. 'മുന്നേറ്റ'ത്തില്‍ മമ്മൂട്ടിക്കും 'എനിക്കും ഒരു ദിവസം' എന്ന സിനിമയില്‍ മോഹന്‍ലാലിനും ഞാന്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ അവസരം നല്‍കി. പിന്നീട് അവര്‍ വലിയ താരങ്ങളായപ്പോള്‍ എനിക്ക് കാള്‍ഷീറ്റ് തന്നില്ല. സിനിമയില്‍ നിന്ന് കിട്ടിയതെല്ലാം ഞാന്‍ സിനിമയ്ക്ക് തന്നെ നല്‍കി. തിരുവനന്തപുരത്ത് ആദ്യം വാടകയ്ക്കായിരുന്നു താമസം. സീരിയലില്‍ നിന്ന് കിട്ടിയ കാശ് കൊണ്ടാണ് ഇപ്പോള്‍ താമസിക്കുന്ന വീട് വാങ്ങിച്ചതെന്ന് അദ്ദേഹം പറയുന്നു.

Recommended Video

Sreekumaran Thampi about young stars

കൂടാതെ യുവതാരങ്ങളെ വെച്ച് സിനിമ ചെയ്യാത്ത കാര്യവും അദ്ദേഹം അഭിമുഖത്തിൽ പറഞ്ഞിരുന്നു. സിനിമ പിടിക്കാനായി താരങ്ങളുടെ കാലു പിടിക്കാന്‍ വയ്യ എന്നാണ് അദ്ദേഹം പറയുന്നത്. മമ്മൂട്ടിയുടേയും മോഹന്‍ലാലിന്റേയും വഴിയില്‍ തന്നെയാണ് പുതിയ താരങ്ങളും. ഇവരൊക്കെ സിനിമയില്‍ സംവിധായകരേക്കാള്‍ മുകളില്‍ നില്‍ക്കുവാന്‍ താത്പര്യപ്പെടുന്നവരാണ്. ക്യാമറ ആംഗിളുകള്‍ തീരുമാനിക്കുന്നത് പലപ്പോഴും താരങ്ങളാണ്. അതുകൊണ്ടു തന്നെ ഇപ്പോഴത്തെ സൂപ്പര്‍ താരങ്ങളായ നിവിന്‍ പോളിയും പൃഥ്വിരാജും തനിയ്ക്കു ഡേറ്റ് തരില്ലെന്നും ശ്രീകുമാരന്‍ തമ്പി അഭിമുഖത്തിൽ പറഞ്ഞു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X