മകളുടെ മിശ്ര വിവാഹത്തെ ശ്രീവിദ്യയുടെ അമ്മ എതിര്‍ത്തു; ജോര്‍ജുമായിട്ടുള്ള ബന്ധത്തെ കുറിച്ച് ശ്രീകുമാരൻ തമ്പി

ശാലീന സൗന്ദര്യത്തിലൂടെ മലയാൡകളുടെ മനംകവര്‍ന്ന നടിയാണ് ശ്രീവിദ്യ. ചെറിയ പ്രായം മുതല്‍ അഭിനയിച്ച് തുടങ്ങിയ ശ്രീവിദ്യയുടെ കരിയര്‍ വിജയമായെങ്കിലും ദാമ്പത്യ ജീവിതം ഒരു പരാജയമായിരുന്നു. കമല്‍ ഹാസന്‍ അടക്കമുള്ളവരുമായി പ്രണയത്തിലായ നടി നിര്‍മാതാവ് ജോര്‍ജ് തോമസിനെയാണ് വിവാഹം കഴിച്ചത്.

പണക്കാരനാണെന്ന് തെറ്റിദ്ധരിച്ചാണ് ശ്രീവിദ്യ ജോര്‍ജിനെ വിവാഹം കഴിച്ചത്. ഈ കാലയളവില്‍ നടന്ന സംഭവങ്ങളെ കുറിച്ച് പറയുകയാണ് സംവിധായകനും എഴുത്തുകാരനുമായ ശ്രീകുമാരന്‍ തമ്പി. ഗൃഹലക്ഷ്മിയ്ക്ക് നല്‍കിയ പ്രത്യേകത പംക്തിയിലൂടെ സംസാരിക്കുകയായിരുന്നു താരം.

പെട്ടെന്ന് പ്രണയത്തില്‍ വീഴുന്ന സ്വഭാവമുള്ള ശ്രീവിദ്യ ജോര്‍ജ് തോമസുമായി പ്രണയത്തിലായി

തീക്കനല്‍ സിനിമയുടെ നിര്‍മാതാവ് ആയിട്ടാണ് ജോര്‍ജ് തോമസ് അക്കാലത്ത് അറിയപ്പെട്ടത്. ബോംബെ നിവാസിയായ ജോര്‍ജ് ബോംബെയില്‍ വരുമ്പോഴെല്ലാം വിലയേറിയ കാറുകളിലാണ് സഞ്ചരിച്ചിരുന്നത്. ശ്രീവിദ്യ അടക്കമുള്ള 'തീക്കനല്‍' എന്ന സിനിമയിലെ അഭിനേതാക്കളും സാങ്കേതിക പ്രവര്‍ത്തകരും കോടീശ്വരനായ ജോര്‍ജ് തോമസിന്റെ ആരാധകരമായി മാറി. താന്‍ നിര്‍മ്മിക്കുന്ന സിനിമയിലെ നടിമാരോടൊക്കെ വളരെ റൊമാന്റികായിട്ടാണ് ജോര്‍ജ് പെരുമാറിയിരുന്നത്. പെട്ടെന്ന് പ്രണയത്തില്‍ വീഴുന്ന സ്വഭാവമുള്ള ശ്രീവിദ്യ ജോര്‍ജ് തോമസുമായി പ്രണയത്തിലായി.

മകളുടെ മിശ്രവിവാഹത്തെ എതിര്‍ത്തു ശ്രീവിദ്യയുടെ അമ്മ എതിർത്തു

വളരെ പെട്ടെന്ന് ആ പ്രണയം ദൃഢമാവുകയും അവര്‍ വിവാഹിതരാവാന്‍ തീരുമാനിക്കുകയും ചെയ്തു. ശ്രീവിദ്യയുടെ അമ്മയും പ്രശസ്ത ഗായികയുമായ എം എല്‍ വസന്തകുമാരി മകളുടെ മിശ്രവിവാഹത്തെ എതിര്‍ത്തു. ഇതോടെ അമ്മയുമായി പിരിഞ്ഞ് വിവാഹം നടത്താന്‍ തന്നെ ശ്രീവിദ്യ തീരുമാനിച്ചു. ഈ സമയത്താണ് തീക്കനലിന്റെ യഥാര്‍ഥ നിര്‍മാതാവ് ജോര്‍ജ് അല്ലെന്നും അദ്ദേഹത്തിന്റെ സുഹൃത്ത് ഗോപി ആണെന്നും നടന്‍ മധു ശ്രീവിദ്യയോട് പറയുന്നത്.

ജീവിതത്തിലെ പല തീരുമാനങ്ങളും ശ്രീവിദ്യ പെട്ടെന്ന് എടുക്കുകയും അത് മാറ്റുന്ന  സാഹചര്യവും ഉണ്ടായിട്ടുണ്ട്

എന്നാല്‍ നടിയത് വിശ്വസിച്ചില്ല. പിന്നെ സംഭവിച്ചതൊക്കെ അവര്‍ക്ക് മാത്രമേ അറിയൂകയുള്ളു. ചിന്തിക്കാതെ പ്രതികരിക്കുന്ന ശ്രീവിദ്യ ഒരു വാരികയില്‍ മധുവിനെതിരെ സംസാരിച്ചിരുന്നു. 'പക്കാവട ഖാദറിന്റെ കൂടെ അഭിനയിക്കേണ്ടി വന്നാലും ഇനിയൊരിക്കലും ഞാന്‍ മധുവിനോടൊപ്പ അഭിനയിക്കുകയില്ല' എന്നാണ് അന്ന് നടി പറഞ്ഞത്. ഇത് മാത്രമല്ല ജീവിതത്തിലെ പല തീരുമാനങ്ങളും ശ്രീവിദ്യ പെട്ടെന്ന് എടുക്കുകയും അത് മാറ്റുന്ന സാഹചര്യവും ഉണ്ടായിട്ടുണ്ട്.

Recommended Video

മമ്മൂട്ടി കമൽ ഹസൻ ചിത്രം വരുന്നു, വമ്പൻ പ്രഖ്യാപനം | Kamal Haasan | #Kollywood | FilmiBeat Malayalam
ജോര്‍ജ് സാധാരണക്കാരനാണെന്ന് മനസിലായതോടെ ജീവിതം മുന്നോട്ട് കൊണ്ട് പോവാന്‍ അഭിനയം തുടരണമെന്ന ബോധ്യം ശ്രീവിദ്യയ്ക്ക് വന്നു


വിവാഹം കഴിഞ്ഞിട്ടും അഭിനയിക്കുകയില്ലെന്ന് പറഞ്ഞ ശ്രീവിദ്യയ്ക്ക് അധികം വൈകാതെ കാര്യങ്ങളുടെ യഥാര്‍ഥ സ്ഥിതി മനസിലായി. ജോര്‍ജ് സാധാരണക്കാരനാണെന്ന് മനസിലായതോടെ ജീവിതം മുന്നോട്ട് കൊണ്ട് പോവാന്‍ അഭിനയം തുടരണമെന്ന ബോധ്യം ശ്രീവിദ്യയ്ക്ക് വന്നു. അങ്ങനെ അഭിനയിക്കില്ലെന്ന് തീരുമാനമെടുത്ത ശ്രീവിദ്യ മരിക്കുന്നത് വരെ അഭിനേത്രിയായി തുടര്‍ന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X