അത്രയും കഷ്ടപ്പെട്ടയാളാണ്, എന്നിട്ടും എന്നെക്കുറിച്ച് പറയുന്നത്; പൊട്ടിക്കരഞ്ഞ് ജീവിതം പറഞ്ഞ് ശ്രീലക്ഷ്മി

തനിക്ക് നേരെ നടന്ന് കൊണ്ടിരിക്കുന്ന രൂക്ഷമായ സെെബർ ആക്രമണങ്ങളിൽ പൊട്ടിക്കരഞ്ഞ് പ്രതികരിച്ച് ആക്ടിവിസ്റ്റ് ശ്രീലക്ഷ്മി അറയ്ക്കൽ. ദീപക് എന്ന വ്യക്തി ജീവനൊടുക്കിയതിൽ പ്രതി ഷിംജിതയെ അനുകൂലിച്ച് ശ്രീലക്ഷ്മി അറയ്ക്കൽ സംസാരിച്ചിരുന്നു. ഇതിനെതിരെ വ്യാപക വിമർശനം വന്നു. ചിലർ ഇവരെ അധിക്ഷേപിക്കുകയും ചെയ്തു. ഇതിനെതിരെ സംസാരിക്കവെയാണ് ശ്രീലക്ഷ്മി അറയ്ക്കൽ പൊട്ടിക്കരഞ്ഞത്. മെെൻഡ്സ്കേപ് എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഇവർ.

രാവിലെ അഞ്ച് മണിക്ക് എഴുന്നേറ്റ് കുളിച്ച് ട്യൂഷന് പോയി, അവിടെ നിന്ന് നേരെ ബിഎഡ് കോളേജിൽ പോയി പഠിച്ച്, വീട്ടിൽ വരാതെ അടുത്ത ട്യൂഷനെടുത്ത് രാത്രി എട്ട് മണിക്ക് വന്ന് ബിഎഡിന്റെ എല്ലാ വർക്കും എഴുതി തീർത്തിട്ടുണ്ട് ഞാൻ. അങ്ങനെ ജോലി ചെയ്ത് ജീവിച്ചയാളെ നിങ്ങൾ വേശ്യ എന്ന് പറയരുത്. ഭയങ്കര മോശമാണത്. ഞാനത്രയ്ക്ക് കഷ്ടപ്പെട്ടാണ് ഞാൻ ജീവിച്ചത്. പക്ഷെ നിങ്ങളെല്ലാവരും എന്നെ വേശ്യ എന്നാണ് വിളിക്കുന്നത്. അങ്ങനെ ജീവിക്കാം. പക്ഷെ അത് പറ്റില്ല. ആ ജോലി മോശമായത് കൊണ്ടല്ല. പക്ഷെ എനിക്ക് പറ്റില്ല.

Sreelakshmi Arackal

അങ്ങനെയാണെങ്കിൽ ഇപ്പോൾ വീടും കാറുമെല്ലാമായേനെ. ഫോൺ വരെ എത്രയോ കൊല്ലമായി ഉപയോ​ഗിക്കുന്നു. ഹാങ് ആയിപ്പോകുന്നു. ഫോൺ പോലും മാറ്റാൻ പെെസയില്ല. 9ാം ക്ലാസ് തൊട്ട് ഞാൻ ട്യൂഷനെടുക്കാൻ തുടങ്ങിയതാണ്. ഇപ്പോൾ 30 വയസായി. എനിക്ക് കഴിവുള്ളത് കൊണ്ട് മാത്രമാണ് ഞാൻ ജീവിച്ച് പോകുന്നത്. എന്റെ അമ്മ അം​ഗൻവാടി ടീച്ചറായാണ് ജോലി ചെയ്യുന്നത്. അമ്മയ്ക്ക് അന്ന് 600 രൂപയൊക്കെയാണ് മാസം കിട്ടിയിരുന്നത്. എനിക്ക് ഭക്ഷണം തരാൻ വേണ്ടി എന്റെ അമ്മ സക്കാത്ത് വാങ്ങാൻ പോയിട്ടുണ്ട്. അങ്ങനെ വരെ ജീവിച്ചിട്ടുണ്ട്. അങ്ങനെയുള്ള അമ്മയെക്കുറിച്ച് മോശം പറയരുതെന്നും ശ്രീലക്ഷ്മി അറയ്ക്കൽ പറഞ്ഞു.

ഷിംജിതയ്ക്കെതിരെ കേസെടുക്കരുതെന്ന് ശക്തമായി വാദിച്ചയാളായിരുന്നു ശ്രീലക്ഷ്മി അറയ്ക്കൽ. പ്രതികരിക്കുന്ന സ്ത്രീക്ക് എതിരെ കേസ് എടുക്കരുത്! കാലാകാലങ്ങൾ ആയി ബസിൽ നടക്കുന്ന അതിക്രമങ്ങൾക്ക് എതിരെ ഇപ്പോഴാണ് സ്ത്രീകൾ പ്രതികരിച്ച് തുടങ്ങിയത്. അതും ഒരു ശതമാനം പോലും ആളുകൾ എക്സ്പോസ് ആകുന്നുണ്ട് എന്ന് എനിക്ക് തോന്നുന്നില്ല. അതുകൊണ്ട് തന്നെ പ്രതികരിച്ച ആ സ്ത്രീക്ക് എതിരെ ഒരിക്കലും കേസ് എടുക്കരുത്.

ആ സ്ത്രീക്ക് എതിരെ കേസ് എടുക്കുകയാണെങ്കിൽ നാളെ ഒരു സ്ത്രീക്ക് ബസിൽ അബ്യൂസ് നേരിട്ടാൽ പ്രതികരിക്കാൻ പോലും കഴിയില്ല.
എത്രയോ വർഷങ്ങൾ എടുത്താണ് സ്ത്രീകൾ വിഡിയോ എടുത്ത് പ്രതികരിക്കുന്ന അവസ്ഥയിൽ എങ്കിലും ഒന്നു എത്തിയത്.
കുറെ പേര് അയാള് തെറ്റ് ചെയ്തില്ല , മാന്യ സ്വഭാവം ആണ് എന്ന് പറയുന്നത് കൊണ്ട് തെറ്റ് തെറ്റല്ലാതെ ആകുന്നില്ല. ആ വിഡിയോ കണ്ട ഉടനെ തന്നെ എനിക്ക് മനസ്സിലായതുട ഇതൊരു abuse ആണെന്നാണ്.

വിഡിയോ എടുക്കുന്നതിന് മുൻപ് എന്താണ് നടന്നത് , അയാൾ എന്തു ചെയ്തിരുന്നു എന്ന് ഈ വീഡിയോ ചെയ്യുന്ന , പോസ്റ്റ് ഇടുന്ന ആർക്കും അറിയില്ല.ഒന്നും ചെയ്യാതെ ഇരിക്കുന്ന ഒരു അപരിച്ചതിന് എതിരെ വിഡിയോ എടുക്കില്ല. അങ്ങനെ ആണെങ്കിൽ ബസിൽ വേറെ എത്ര ആളുകൾ ഉണ്ട്. അവരുടെ ഒക്കെ വീഡിയോ എടുത്ത് ഇട്ടുടെ.

പിന്നെ ഒരു വാർഡ് മെമ്പർ ആയ ആൾക്ക് ഇങ്ങനെ വിഡിയോ എടുത്ത് റീച്ച് ആകേണ്ട ഗതികേട് ഒന്നും ഇല്ല.
ലൈംഗിക അതിക്രമം വിഡിയോ എടുത്ത് ഇടുന്ന സ്ത്രീകൾ സോഷ്യൽ മീഡിയയിൽ ആക്രമിക്കപ്പെടാൻ തുടങ്ങിയിട്ട് കുറെ നാളുകൾ ആയി. അതുകൊണ്ട് തന്നെ സൈബർ ആക്രമണം നേരിടാൻ വേണ്ടി ആരും ചുമ്മാ ഒരു വീഡിയോ എടുത്ത് ഇടില്ല.

അയാൾ വിഡിയോ എടുക്കുന്നതിന് മുൻപ് എന്തെങ്കിലും ചെയ്തു കാണും. അല്ലാതെ വിഡിയോ എടുക്കാൻ തുടങ്ങില്ല.
വിഡിയോ എടുക്കുമ്പോഴും അയാള് കൃത്യമായി ശരീരത്ത് സ്പർശിക്കുന്നത് മനസ്സിലാകും. ഇപ്പൊൾ തന്നെ ആ പെൺകുട്ടി ക്രൂരമായ സൈബർ ആക്രമണം ആണ് നേരിടുന്നത്. ഇനി ഒരു കേസ് കൂടെ എടുത്ത് പ്രതികരിക്കുന്ന പെണ്ണുങ്ങളുടെ വാ അടപ്പിക്കാൻ കൂട്ട് നിൽക്കരുത്.
ഒരിക്കലും ആ സ്ത്രീക്ക് എതിരെ കേസ് എടുക്കരുത് എന്നായിരുന്നു ശ്രീലക്ഷ്മി അറയ്ക്കൽ നേരത്തെ പങ്കുവെച്ച പോസ്റ്റ്.

More from Filmibeat

Read more about: social media
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X