'രേണു പോലും അറിയാതെ രേണു വിപ്ലവം നയിക്കുന്നു, അച്ഛൻ മരിച്ച കിച്ചുവിന് പ്രശ്നമില്ല, പക്ഷെ രേണു ചെയ്താൽ...'
രേണു സുധിയെ പിന്തുണച്ച് ആക്ടിവിസ്റ്റ് ശ്രീലക്ഷ്മി അറയ്ക്കൽ. താൻ അടുത്തിടെ രൂക്ഷമായ സെെബർ അധിക്ഷേപം നേരിട്ടപ്പോൾ തനിക്ക് പ്രചോദനമായത് രേണുവാണെന്ന് ശ്രീലക്ഷ്മി പറയുന്നു. ദ റിയാലിറ്റി ബെെ സരികയ്ക്ക് നൽകിയ അഭിമുഖത്തിലാണ് പരാമർശം.
സെെബർ ബുള്ളിയിംഗ് കിട്ടിയപ്പോൾ ഞാൻ ജീവിച്ചതിന് ഒരേയൊരു കാരണം രേണു സുധിയെന്ന വ്യക്തിയാണ്. രേണു സുധി എത്രമാത്രം അനുഭവിക്കുന്നുണ്ടെന്നാണ് ഞാൻ എല്ലാവരോടും പറഞ്ഞത്.
ഇത്രയും തെറി വിളി കേട്ടിട്ടും അവർ ജീവിക്കുന്നുണ്ട്. അതെനിക്ക് ഇൻസ്പിരേഷൻ ആണ്. രേണു സുധിയെക്കുറിച്ച് അതുവരെ ഞാനത്ര ആഴത്തിൽ ചിന്തിച്ചിരുന്നില്ല. വിധവയായാൽ ഒരു പ്രത്യേക രീതിയിൽ പെരുമാറണം എന്ന് സമൂഹത്തിനൊരു ധാരണയുണ്ട്. പക്ഷെ അവരത് പൊളിച്ചടുക്കി.

എല്ലാവർക്കും എപ്പോഴും ദുഖിച്ച് കൊണ്ടിരിക്കാൻ പറ്റുമോ. വിധവകൾ ഇങ്ങനെയേ ചെയ്യാവൂ എന്ന സമൂഹത്തിന്റെ കാഴ്ചപ്പാടിനെ പൊളിച്ചെഴുതിയ വ്യക്തിയാണ്. സെെബർ ബുള്ളിയിംഗ് കിട്ടുമ്പോൾ എങ്ങനെ അതിജീവിക്കണം എന്ന് കാണിച്ച് തന്നു. രേണു സുധിക്ക് എന്റെ അത്രയും വിദ്യഭ്യാസമുണ്ടാകില്ല. പക്ഷെ എനിക്കവർ ഇൻസ്പിരേഷൻ ആണ്.
രേണു ഇൻസ്റ്റഗ്രാമിൽ പാടുന്ന വീഡിയോകളിടുമ്പോൾ തന്നെ കിച്ചുവും വേടന്റെ പാട്ട് പാടി വീഡിയോ ഇടുന്നുണ്ട്. അച്ഛൻ മരിച്ച കുട്ടിയല്ലേ. അവൻ പാടുന്നതിൽ ആർക്കും എതിർപ്പില്ല. ഭർത്താവ് മരിച്ച രേണു പാടുന്നത് കുറ്റം. രേണു സുധി പോലും അറിയാതെ രേണു വിപ്ലവം നയിക്കുന്നെന്നും ശ്രീലക്ഷ്മി അറയ്ക്കൽ പറഞ്ഞു.


Click it and Unblock the Notifications
















