മഞ്ജു വാര്യരെക്കുറിച്ച് ദിലീപ് പറഞ്ഞതല്ല സത്യം; വീട്ടിലിരുത്തിയില്ലായിരുന്നെങ്കിൽ....: ശ്രീലക്ഷ്മി അറയ്ക്കൽ

നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപ് നിരപരാധിയാണെന്ന് വിശ്വസിക്കുന്നില്ലെന്ന് ആക്ടിവിസ്റ്റ് ശ്രീലക്ഷ്മി അറയ്ക്കൽ. തനിക്കറിയാവുന്ന വിവരങ്ങൾ പ്രകാരം ദിലീപ് കുറ്റക്കാരനാണെന്ന് ശ്രീലക്ഷ്മി അറയ്ക്കൽ പറയുന്നു. മെെൻഡ്സ്കേപിന് നൽകിയ അഭിമുഖത്തിലാണ് പരാമർശം.
ദിലീപ് കുറ്റക്കാരനാണെന്ന് തന്നെ ഞാൻ വിശ്വസിക്കുന്നു. ദിലീപിനെ എനിക്ക് ഒട്ടും ഇഷ്ടമല്ല. പണ്ട് ദിലീപിന്റെയും കാവ്യ മാധവന്റെയും ആൽബം വരെയുള്ള ആളായിരുന്നു ഞാൻ.

ദിലീപ് കുറ്റക്കാരനാണെന്ന് വിശ്വസിക്കുന്നു.. ഭാ​ഗ്യലക്ഷ്മി ചേച്ചിയുമൊക്കെയായി ഞാൻ ക്ലോസ് ആണ്. അവരൊക്കെ പറഞ്ഞും മറ്റും കാര്യങ്ങളൊക്കെ അറിയാം. അതിജീവിതയുമായി നേരിട്ട് കോൺടാക്ടില്ലെങ്കിലും അതിജീവിതയുടെ സഹോദരനുമായി സംസാരിച്ചിട്ടുണ്ട്. ഇനി ദിലീപ് തെറ്റ് ചെയ്തിട്ടില്ലെങ്കിൽ തന്നെ അത്രയും കഴിവുള്ള മഞ്ജു വാര്യരെ വീട്ടിലിരുത്തിയില്ലേ.

Sreelakshmi Arackal  Manju Warrier   Dileep

അത് തന്നെ എന്ത് മോശമാണ്. ദിലീപ് മഞ്ജു വാര്യരെ വീട്ടിലിരുത്തിയില്ലായിരുന്നെങ്കിൽ അവർ ചിലപ്പോൾ ഇം​ഗ്ലീഷിൽ വരെ പോയി അഭിനയിച്ചേനെ. ഏയ്ഞ്ചലീന ജോളിയെ പോലെയായേനെ. അത്രയും കഴിവുള്ള ആളായിരുന്നു. മലയാളത്തിന് എന്ത് നല്ല പ്രതിഭയെയാണ് നഷ്ടപ്പെട്ടത്. ദിലീപ് പറഞ്ഞത് മഞ്ജുവിന് പുറത്തേക്ക് വരാൻ താൽപര്യമില്ലായിരുന്നു എന്നാണ്. പക്ഷെ അതൊന്നുമല്ല സത്യം. അവർക്ക് താൽപര്യമുണ്ടായിരുന്നിട്ടും പുറത്തേക്ക് വിടാതിരുന്നതാണെന്നും ശ്രീലക്ഷ്മി അറയ്ക്കൽ പറഞ്ഞു.

ദിലീപിനെതിരെ നേരത്തെയും ശ്രീലക്ഷ്മി അറയ്ക്കൽ സംസാരിച്ചിട്ടുണ്ട്. ദിലീപ് കുറ്റവിമുക്തൻ ആണെന്ന് വിധി വന്നതിന് ശേഷം താരങ്ങളുടെ പ്രതികരണം ഞാൻ കേൾക്കുകയായിരുന്നു.ആസിഫ് അലി , രഞ്ജി പണിക്കർ. ആസിഫ് അലി ഒക്കെ കൃത്യമായി ഈ വിഷയത്തെ പറ്റി ബോധ്യം ഉള്ള ആൾ ആണ് എന്നാണ് ഞാൻ കരുതുന്നത്. കാരണം അതിജീവിതയുടെ സുഹൃത്ത് ആണ് അയാള്.പക്ഷെ അയാളും ഒരു ന്യൂട്രൽ മറുപടി ആണ് നൽകുന്നത്. രഞ്ജി പണിക്കരും അങ്ങനെ തന്നെ ന്യൂട്രൽ നിലപാട് ആണ് പറഞ്ഞത്.‌‍‌‌‍

എനിക്ക് മനസ്സിലായ കാര്യം ദിലീപ് കുറ്റവിമുക്തൻ ആയതിന് ശേഷം പല താരങ്ങൾക്കും ഒരു പേടി ഉണ്ടായിട്ട് ഉണ്ട്. അതുകൊണ്ട് ആണ് വ്യക്തമായി ഒരു സ്റ്റാൻഡിൽ നിൽക്കാത്തത്. ദിലീപിന് എതിരെ പറഞ്ഞാല് നല്ല പണി വരും എന്ന ബോധം ആയിരിക്കും ഇങ്ങനെ ന്യൂട്രൽ സ്റ്റാൻ്റ് എടുക്കാൻ ആളുകളെ പ്രേരിപ്പിക്കുന്ന ഘടകം.എല്ലാവരും അവരവരുടെ ജോലിക്കും നിലനിൽപിനും മുൻതൂക്കം നൽകുന്നത് തെറ്റാണ് എന്ന് പറയാനും പറ്റില്ല.
ഇതിൽ തന്നെ കുറച്ച് ആൾക്കാർ ബോൾഡ് ആയി അവൾക്കൊപ്പം എന്ന opinion പറഞ്ഞിട്ടുണ്ട് എന്നതും ഒരു പോസിറ്റീവ് മാറ്റം ആണ് എന്നും ശ്രീലക്ഷ്മി അറയ്ക്കൽ പറഞ്ഞു.

More from Filmibeat

Read more about: dileep case manju warrier dileep
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X