ദിയ അങ്ങനെയൊരാളേയല്ല! ലഹരി ഉപയോഗിക്കാറില്ല! സജ്‌നയുടെ ആരോപണം തള്ളി ശ്രീലക്ഷ്മി

ദിയ സന എംഡിഎംഎ ഉപയോഗിച്ചുവെന്നും, വില്‍പ്പന നടത്താന്‍ ശ്രമിച്ചുവെന്നും ആരോപിച്ച് സജ്‌ന നൂര്‍ രംഗത്തെത്തിയിരുന്നു. അടുത്ത സുഹൃത്തുക്കളായിരുന്ന ഇരുവരും സോഷ്യല്‍മീഡിയയിലൂടെ നടത്തുന്ന വെളിപ്പെടുത്തലുകള്‍ ക്ഷണനേരം കൊണ്ടാണ് വൈറലായി മാറുന്നത്. എന്നും ലഹരിക്കെതിരെ സംസാരിക്കുന്ന ആളാണ് ഞാന്‍. ഇന്നുവരെ എംഡിഎംഎ ഉപയോഗിച്ചിട്ടില്ലെന്നുമായിരുന്നു ദിയ സന പറഞ്ഞത്. ദിയ അങ്ങനെയൊരാളല്ലെന്നായിരുന്നു അടുപ്പമുള്ളവരെല്ലാം പറഞ്ഞത്. ദിയയെക്കുറിച്ചുള്ള കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് ശ്രീലക്ഷ്മി അറക്കല്‍.

ദിയ സന - സജ്ന നൂർ റസൂൽ പൂക്കുട്ടി ഇവർ തമ്മിൽ നടക്കുന്ന വിഷയം എന്തെങ്കിലും ആയിക്കോട്ടെ , അതിൽ എനിക്ക് ഒന്നും പറയാൻ ഇല്ല, കാരണം എനിക്ക് അതിൻ്റെ സത്യാവസ്ഥ നേരിട്ട് അറിയില്ല. പക്ഷേ ദിയ സനയുടെ കൂടെ ഒരുപാട് യാത്ര ചെയ്ത വ്യക്തി എന്ന നിലയിൽ എനിക്ക് പറയാൻ ഉള്ളത് ദിയ സനയുടെ ഞാൻ മനസ്സിലാക്കിയ വ്യക്തിത്വത്തെ കുറിച്ചാണ്. ദിയ സന ഒരിക്കലും എംഡിഎംഎ ആയി നടക്കുന്നത് ഞാൻ കണ്ടിട്ടില്ല. അങ്ങനെ ഒരാള് ആയിരുന്നു എങ്കിൽ ഞാൻ കൂടെ നടക്കുകയും ഇല്ല.

Sreelakshmi Arackal about Diya Sana
Photo Credit: Sreelakshmi Arackal / Diya Sana / Facebook

നമുക്ക് വിയോജിപ്പ് രേഖപ്പെടുത്താൻ ഏറെ സ്വാതന്ത്യം ഉള്ള ഒരു വ്യക്തി ആണ് ദിയ സന. കാരണം ഞാനും ദിയ സനയും കൂടെ ഒരുപാട് കാര്യങ്ങളിൽ ഘോര ഘോര അടികൾ ഫോൺ വഴിയും നേരിട്ടും നടത്താറുണ്ട്. വാക്ക് തർക്കം മിക്കതും പൊളിറ്റിക്സ് പറഞ്ഞിട്ടാണ്. പക്ഷെ അടുത്ത നിമിഷം തന്നെ അത് സോൾവ് ആകാൻ സ്പേസ് ഉണ്ട്. ദിയയുടെ മകനെ പഠിപ്പിക്കാനായി ഉൾപ്പെടെ ഞാൻ അവരുടെ ഫ്ലാറ്റിൽ ഒരുപാട് തവണ പോയിട്ട് ഉണ്ട്. പക്ഷെ ഇന്ന് വരെ ഒരു ലഹരി പോലും ഞാൻ കണ്ടിട്ടില്ല.

ദിയ സനയുടെ ഒരു സ്വഭാവം അനുസരിച്ച് , നമുക്ക് എന്തെങ്കിലും ഒരു ആപത്ത് വന്നാൽ എത്ര ശത്രുത ഉണ്ടെങ്കിൽ പോലും ആ ശത്രുതയും മാറ്റി വെച്ച് അവർ വരും. ഹോസ്പിറ്റലിലും പോലീസ് സ്റ്റേഷനിലും ഒക്കെ കൂടെ വന്നു സഹായിക്കാൻ ഒരു മടിയും ഇല്ല. അത്രയും ഹെൽപിം​ഗ് ഹാൻഡ്സാണ് അവർ. ഞാൻ സൈബർ ബുള്ളിയിം​ഗ് കിട്ടി തകർന്നു ഒരു മുറിയിൽ ഒറ്റക്ക് അടച്ച് ഇരിക്കുന്ന സമയത്ത് ദിയയാണ് എന്നെ ഇങ്ങോട്ട് വന്നു വിളിച്ച് കൊണ്ട് പോയി വീണ്ടും സോഷ്യലൈസ് ചെയ്യിച്ചത്. ഇതുപോലെ പ്രതിസന്ധി ഘട്ടത്തിൽ അവർ പെട്ടന്നു സഹായവുമായി വരും.

ആൾക്കാരെ പ്രതിസന്ധി ഘട്ടത്തിൽ സഹായിക്കുന്നത് ദിയയുടെ വ്യക്തിത്വത്തിൻ്റെ ഭാഗം ആണ്. അതിൻ്റെ ഭാഗമായാണ് ഇതൊക്കെ കേൾക്കേണ്ടി വരുന്നത്. അവരുടെ കൂടെ യാത്രചെയ്ത ആളെന്ന നിലക്ക് ഞാൻ പറയുന്നു. അവർ ചെയ്യുന്ന പല നല്ല കാര്യങ്ങളും ആളുകളിലേക്ക് എത്തുന്നില്ല. എത്തുന്നത് ഇതുപോലെ ഉള്ള കുറേ ആരോപണങ്ങൾ മാത്രമാണ്. ഈ പോസ്റ്റ് വായിച്ചിട്ടെങ്കിലും അവരെക്കുറിച്ചുള്ള കാഴ്ചപ്പാട് ഒരാൾക്കെങ്കിലും മാറുമെങ്കിൽ ഞാൻ സന്തോഷവതിയാണ്.

Read more about: diya sana
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X