കല്യാണം കഴിഞ്ഞ ഒരാളുമായി ബന്ധത്തിനില്ല, ആരും അറിയില്ലെന്ന് വിചാരിക്കേണ്ട; കാരണങ്ങൾ നിരത്തി ശ്രീലക്ഷ്മി
വിവാഹിതരായ പുരുഷൻമാരുമായി ബന്ധം വെക്കുന്നത് തന്നെ സംബന്ധിച്ച് തെറ്റാണെന്ന് ആക്ടിവിസ്റ്റ് ശ്രീലക്ഷ്മി അറയ്ക്കൽ. ഇതിന് കാരണവും ശ്രീലക്ഷ്മി നിരത്തുന്നുണ്ട്. ഇത്തരം ബന്ധങ്ങളിലേക്ക് പോയവരെ അതിജീവിത എന്ന് വിളിച്ചാലും റേപ് സർവെെവർ എന്ന് പറയാൻ പറ്റില്ലെന്ന് ശ്രീലക്ഷ്മി അറയ്ക്കൽ പറയുന്നു. പേര് വെളിപ്പെടുത്താത്ത ഒരു സാഹിത്യകാരനെതിരെ ആരോപണം വന്ന പശ്ചാത്തലത്തിലാണ് ശ്രീലക്ഷ്മി അറയ്ക്കലിന്റെ പ്രതികരണം.
'ഞാൻ എൻ്റെ ജീവിതത്തിൽ ഇന്നേ വരെ ചെയ്തിട്ടില്ലാത്ത ഒരു കാര്യം വിവാഹം കഴിച്ച ആളോട് റിലേഷൻഷിപ്പ് വെക്കുക എന്നതാണ്.
അതിന് പല കാരണങ്ങൾ ആണ് ഉള്ളത്. 1. അയാൾ നമുക്ക് എപ്പോഴും ഇമോഷണലി അവൈലബിൾ ആയിരിക്കില്ല. അയാൾക്ക് ഭാര്യ കുടുംബം ആയിരിക്കും എന്തൊക്കെ പറഞ്ഞാലും പ്രയോറിറ്റി ഉണ്ടാകുക. 2. ഇത്തരം ആൾക്കാർ ഭാര്യമാരെ പറ്റി വാ തോരാതെ കുറ്റം പറഞ്ഞാണ് മറ്റു പെണ്ണുങ്ങളുടെ സിമ്പതി പിടിച്ച് പറ്റുന്നത്'
'ഭാര്യമാരെ കുറ്റം പറയുന്ന ഭർത്താക്കന്മാരെ എനിക്ക് ഇഷ്ടമില്ല , കാരണം അവന്മാരുടെ മിക്ക കാര്യങ്ങളും നോക്കിയിട്ട് അവന്മാർക്ക് വേണ്ടി ജീവിതം ഉഴിഞ്ഞു വെക്കുന്ന , അവരുടെ പിള്ളേരെ പ്രസവിച്ച് വളർത്തി ജീവിതം ഹോമിക്കുന്ന ഭാര്യമാരെ കുറ്റം പറയുന്നത് നല്ലതല്ല. ഇത്രേം തനിക്ക് വേണ്ടി ചെയ്യുന്ന സ്വന്തം ഭാര്യയോട് ഇല്ലാത്ത സ്നേഹം ഇപ്പുറത്ത് ഉള്ള ആളിനോട് ഉണ്ടാകില്ല.
3. ഞാൻ കല്യാണം കഴിഞ്ഞ ഒരാളെ പ്രേമിക്കുകയാണ് എങ്കിൽ ഞാൻ ഒരു സ്ത്രീയെ ചതിക്കുക ആണ് ചെയ്യുന്നത്. അത് എൻ്റെ എത്തിക്സിന് നിരക്കാത്ത കാര്യമാണ്'
'4.രണ്ടു പേർ ഉൾപ്പെട്ട ബന്ധം തന്നെ വളരെ കോംപ്ലിക്കേറ്റഡ‍് ആണ്. അതിൻ്റെ കൂടെ കല്യാണം കഴിഞ്ഞ ആളുമായിട്ട് ഉള്ള ബന്ധം ഒത്തിരി ആളുകൾ ഇൻവോൾവ്‍ഡ് ആയ ബന്ധം ആണ്. അതിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ വലിയ പാടാണ്.
5. കല്യാണം കഴിഞ്ഞ ആണിൻ്റെ ഭാര്യയോട് എത്ര ഒളിച്ചു വെച്ചാലും ആ പെണ്ണിന് കറക്ട് ആയി ഭർത്താവിൻ്റെ ഒളി കളികൾ കണ്ട് പിടിക്കാൻ ഉള്ള കഴിവ് ഉണ്ട്. അതുകൊണ്ട് ഇതൊന്നും ആരും അറിയില്ല എന്ന് വിചാരിച്ച് ബന്ധം തുടങ്ങിയാൽ അത് കേവലം വിചാരം മാത്രം ആയിരിക്കും'

'6. കല്യാണം കഴിഞ്ഞ ആണിൻ്റെ കൂടെ ഉള്ള ബന്ധത്തിൽ മനസമാധാനമായി ഒന്ന് കറങ്ങാൻ പോകാനോ ഫോട്ടോ ഇടാൻ പോലുമോ പറ്റില്ല. ഇതൊക്കെ ഭാര്യ കാണും എന്ന് പറഞ്ഞ് ആണുങ്ങൾ ഡ്രാമ ഇറക്കും. 7. കല്യാണം കഴിഞ്ഞ പുരുഷൻ പുറത്ത് ഒരു ബന്ധം വെക്കുന്നതിലൂടെ അവന് അത് കളി തമാശ ആണ്. എൻജോയ്മെന്റ് ആണ്. അവസാനം ഇവൻ കാമുകിയെ തള്ളി പറഞ്ഞു ഭാര്യയുടെ കൂടെ പോകും. അല്ലെങ്കിൽ രണ്ടു പേരെയും തള്ളി പറയും. ഇതിൻ്റെ ദുഃഖം മൊത്തം അനുഭവിച്ച് അതിജീവിക്കേണ്ടി വരുന്നത് രണ്ട് സൈഡിലും ഉള്ള സ്ത്രീകൾ ആണ്'
'ഇതുകൊണ്ട് ഒക്കെയാണ് ഞാൻ ഒരിക്കലും കല്യാണം കഴിഞ്ഞ ഒരാളുമായി ഒരു ബന്ധത്തിനും നിൽക്കാത്തത്.
ചെയ്യേണ്ടവർക്ക് ഒക്കെ ചെയ്യാം. ചെയ്യേണ്ടവർ ഈ പോസ്റ്റിൽ പറഞ്ഞ കാര്യങ്ങൾ മുൻകൂട്ടി കണ്ടിട്ട് പ്രേമിക്കാൻ നിൽക്കുക. ചില അവസരങ്ങളിൽ മനുഷ്യന്മാർ ഇങ്ങനത്തെ ബന്ധങ്ങളിൽ ഏർപ്പെടും'
'അത് തെറ്റൊന്നും അല്ല. പക്ഷേ ബന്ധത്തിൻ്റെ അവസാനം നല്ലപോലെ കരയേണ്ടി വരും എന്നതാണ് എൻ്റെ വീക്ഷണം. ലാസ്റ്റ് ബട്ട് നോട്ട് ലിസ്റ്റ്, ഇതുപോലെ ബന്ധത്തിൽ പെട്ട് അതിജീവിത എന്നൊക്കെ പറഞ്ഞു നടക്കുന്ന ആളുകൾ അതിജീവിത ആണെങ്കിലും അവരെ റേപ്പ് സർവൈവർ ആയിട്ട് താരതമ്യപ്പെടുത്താൻ ഒന്നും കഴിയില്ല. അതൊക്കെ ഒരു മനുഷ്യന് താങ്ങാൻ കഴിയാത്ത ട്രോമ ആണ്'


Click it and Unblock the Notifications











