ഒന്നൊന്നര ട്വിസ്റ്റായിരുന്നു! വിവാഹശേഷമുള്ള ജീവിതത്തിലെ കാര്യത്തെക്കുറിച്ച് ശ്രീലക്ഷ്മി ശ്രീകുമാര്‍

പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട താരപുത്രികളിലൊരാളാണ് ശ്രീലക്ഷ്മി ശ്രീകുമാര്‍. ബിഗ് ബോസ് മലയാളത്തില്‍ മത്സരിക്കാനെത്തിയതോടെയാണ് അഭിനേത്രിയും നര്‍ത്തകിയുമായ ശ്രീലക്ഷ്മിയെക്കുറിച്ച് എല്ലാവരും മനസ്സിലാക്കിയത്. പപ്പയെക്കുറിച്ചും പപ്പയുമായുള്ള അടുപ്പത്തെക്കുറിച്ചുമൊക്കെ താരപുത്രി തുറന്നുപറഞ്ഞിരുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമായ ശ്രീലക്ഷ്മി പങ്കുവെക്കുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ ശ്രദ്ധിക്കപ്പെടാറുമുണ്ട്. ജിജിനുമായുള്ള വിവാഹത്തിന് പിന്നാലെയായി വിദേശത്തേക്ക് പോവുകയായിരുന്നു ശ്രീലക്ഷ്മി.

പ്രണയ വിവാഹമായിരുന്നു ശ്രീലക്ഷ്മിയുടേത്. തുടക്കത്തില്‍ ചില എതിര്‍പ്പുകളൊക്കെയുണ്ടായിരുന്നുവെങ്കിലും ഇരുവീട്ടുകാരുടേയും ആശീര്‍വാദത്തോടെയായിരുന്നു വിവാഹം. വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോയുമെല്ലാം സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. യാത്രകളെ ഏറെ ഇഷ്ടപ്പെടുന്നവരാണ് ജിജിനും ശ്രീലക്ഷ്മിയും. വിവാഹ ശേഷം നിരവധി യാത്രകള്‍ നടത്താനുള്ള പ്ലാനിലായിരുന്നു ഇരുവരും. അതിനിടയിലാണ് അപ്രതീക്ഷിത ട്വിസ്റ്റുണ്ടായത്. മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു പുതിയ ട്വിസ്റ്റിനെക്കുറിച്ച് ശ്രീലക്ഷ്മി പറഞ്ഞത്.

യാത്രാവിശേഷം

യാത്രാവിശേഷം

ശ്രീലക്ഷ്മിയും ജിജിനും യാത്രാപ്രേമികളാണ്. കുട്ടിക്കാലത്ത് തനിക്ക് ഒരുപാട് യാത്രകള്‍ നടത്താനുള്ള അവരങ്ങളൊന്നും ലഭിച്ചിരുന്നില്ലെന്ന് ശ്രീലക്ഷ്മി പറയുന്നു. പപ്പയുടെ തിരക്കിനിടയില്‍ വീണുകിട്ടുന്ന അപൂര്‍വ്വ നിമിഷങ്ങളിലാണ് യാത്ര പോവാറുള്ളത്. വയനാട് ഒഴികെ കേരളത്തിലെ മിക്ക സ്ഥലങ്ങളിലും പോവാനുള്ള അവസരങ്ങള്‍ ലഭിച്ചിട്ടുണ്ട്. അമ്മയ്ക്കും തനിക്കും ഏറെ പ്രിയപ്പെട്ട സ്ഥലങ്ങളിലൊന്നാണ് സിംഗപ്പൂരെന്നും താരപുത്രി പറയുന്നു.

ഭക്ഷണപ്രേമികള്‍

ഭക്ഷണപ്രേമികള്‍

യാത്ര മാത്രമല്ല പോവുന്ന സ്ഥലങ്ങളില്‍ നിന്നും മികച്ച ഭക്ഷണം കൂടി കഴിക്കുകയെന്ന ലക്ഷ്യം കൂടിയുണ്ട് ശ്രീലക്ഷ്മിക്കും ജിജിനും. അതാത് സ്ഥലത്തെ സ്‌പെഷല്‍ വിഭവങ്ങളും പ്രത്യേക രുചികളുമൊക്കെ ടേസ്റ്റ് ചെയ്യാറുണ്ട്. സൗത്ത് ഈസ്റ്റ് ഏഷ്യ, യൂറോപ്പ് യാത്രകളാണ് ഞങ്ങളുടെ സ്വപ്‌നയാത്ര. ഫ്രാന്‍സിലും ഗ്രീസിലും തായ്‌ലന്‍ഡിലും പാരീസിലുമെല്ലാം പോണമെന്നുണ്ട്. ഇപ്പോഴത്തെ യാത്രകളെല്ലാം കേവലം സ്വപ്‌നമായി അവശേഷിക്കുമോയെന്ന കാര്യത്തെക്കുറിച്ച് അറിയില്ലെന്നും സാഹചര്യം മാറി കാര്യങ്ങളെല്ലാം പൂര്‍വ്വസ്ഥിതിയിലാവുന്നതിനായി കാത്തിരിക്കുകയാണ്.

 വലിയ ട്വിസ്റ്റ്

വലിയ ട്വിസ്റ്റ്

എന്റെ ലൈഫിലെ ഏറ്റവും വലിയ ട്വിസ്റ്റ് കൊറോണ ആയിരുന്നു. നവംബറിലായിരുന്നു വിവാഹം. ആ മാസം അവസാനത്തോടെ ദുബായിലെത്തി. അവിടെ എത്തിയിട്ട് വീസയൊക്കെ ശരിയാക്കാനുണ്ടായിരുന്നു. അപ്പോഴേക്കും ജനുവരി ആയി. വിവാഹത്തിനു മുമ്പുതന്നെ ഒരുപാട് യാത്രകളും പ്ലാൻ ചെയ്തിരുന്നു. കൊറോണയുടെ ആശങ്ക കൂടിയതോടെ പ്ലാൻ ചെയ്ത യാത്രകളൊക്കെ ലാപ്‌ടോപ്പിൽ ഡോക്യുമെന്റാക്കി വച്ചു. ഇനിയുള്ള യാത്രകൾ കൊറോണ മാറിയിട്ടുവേണം. ആ കാത്തിരിപ്പിലാണ് ഞങ്ങളെന്ന് ശ്രീലക്ഷ്മി പറയുന്നു.

Recommended Video

ശ്രീലക്ഷ്മി ജഗതിയുടെ മകൾ തന്നെ ! | filmibeat Malayalam
അമ്മമാരുടെ സൗഹൃദം

അമ്മമാരുടെ സൗഹൃദം

കൊച്ചിയിലെ സേക്രഡ് ഹാര്‍ട്ട് കോളേജിലായിരുന്നു ശ്രീലക്ഷ്മി പഠിച്ചത്. ആ സമയത്താണ് സൗകര്യത്തിനായി കൊച്ചിയില്‍ വീടെടുത്ത് താമസിച്ചത്. അയല്‍വട്ടത്തായിരുന്നു ജിജിനും കുടുംബവും. അമ്മമാരാണ് ആദ്യം സുഹൃത്തുക്കളായി മാറിയത്. അമ്മയില്‍ നിന്നുമാണ് താന്‍ ആദ്യമായി ശ്രീലക്ഷ്മിയെക്കുറിച്ച് കേട്ടതെന്ന് ജിജിന്‍ പറഞ്ഞിരുന്നു. അതിന് ശേഷമാണ് പരിചയപ്പെട്ടത്. പെട്ടെന്ന് തന്നെ സുഹൃത്തുക്കളായി മാറുകയായിരുന്നു ഇരുവരും.

വിവാഹത്തിന് എതിര്‍പ്പുകളുണ്ടായിരുന്നു

വിവാഹത്തിന് എതിര്‍പ്പുകളുണ്ടായിരുന്നു

തുടക്കത്തില്‍ ചില എതിര്‍പ്പുകളൊക്കെയുണ്ടായിരുന്നുവെങ്കിലും പിന്നീട് ഇരുവീട്ടുകാരും വിവാഹം നടത്താന്‍ തീരുമാനിക്കുകയായിരുന്നു. വീട്ടിലെ മൂത്ത മരുമകളായാണ് ശ്രീലക്ഷ്മി എത്തിയത്. ജിജിന്‍ ജനിച്ച് വളര്‍ന്നത് ദുബായിലായിരുന്നു. സുഹൃത്തുക്കളോടൊപ്പം കറങ്ങുന്നതിലൊക്കെ അമ്മ നിയന്ത്രണം വെച്ചിരുന്നു ജിജിന് . കൃത്യസമയത്ത് വീട്ടില്‍ കയറിയിരിക്കണമെന്നായിരുന്നു അമ്മ പറഞ്ഞത്. പരിചയപ്പെട്ടതിന് ശേഷമാണ് തങ്ങളുടെ ഇഷ്ടാനിഷ്ടങ്ങളില്‍ സാമ്യമുണ്ടെന്ന് ഇരുവരും മനസ്സിലാക്കിയത്.

സൗഹൃദം പ്രണയത്തിലേക്ക്

സൗഹൃദം പ്രണയത്തിലേക്ക്

ഇവരുടെ സൗഹൃദത്തില്‍ വീട്ടുകാര്‍ക്കും പരാതിയില്ലായിരുന്നു. ഭക്ഷണം ഏറെയിഷ്ടപ്പെടുന്നവരായതിനാല്‍ കുറേ സ്ഥലങ്ങളില്‍ കറങ്ങിയിരുന്നു. സൗഹൃദം പ്രണയത്തിലേക്ക് വഴിമാറുന്നതിനെക്കുറിച്ച് ശ്രീലക്ഷ്മി ആദ്യം തന്നെ മനസ്സിലാക്കിയിരുന്നു. ജിജിന്‍ വിളിച്ച് ഒരു കാര്യം പറയാനുണ്ടെന്ന് പറഞ്ഞപ്പോഴേ ഇതായിരിക്കുമെന്ന് മനസ്സിലായിരുന്നു. ആദ്യമായി കേട്ടപ്പോള്‍ പ്രത്യേകിച്ച് മറുപടിയൊന്നും കൊടുത്തിരുന്നില്ല. ഇതോടെ ജിജിന് കൂടുതല്‍ ടെന്‍ഷനാവുകയായിരുന്നുവെന്നും പിന്നീട് താനും സമ്മതം അറിയിക്കുകയായിരുന്നുവെന്നും അങ്ങനെയാണ് പ്രണയം തുടങ്ങിയതെന്നും ശ്രീലക്ഷ്മി മുന്‍പ് മറ്റൊരു അഭിമുഖത്തിനിടയില്‍ വ്യക്തമാക്കിയിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X