ഗര്‍ഭകാലം അങ്ങനെയായിരുന്നെങ്കിലും ആ മാന്ത്രിക കൈകള്‍ സഹായിച്ചു; മകന്റെ ജനനത്തെ കുറിച്ച് ശ്രീലക്ഷ്മി ശ്രീകുമാർ

ആദ്യത്തെ കണ്മണിയ്ക്ക് ജന്മം കൊടുത്ത് ഒരു അമ്മയായ സന്തോഷത്തിലാണ് നടി ശ്രീലക്ഷ്മി ശ്രീകുമാര്‍. നടന്‍ ജഗതി ശ്രീകുമാറിന്റെ മകള്‍ എന്നതിലുപരി മലയാളത്തിലെ അഭിനേത്രി കൂടിയാണ് ശ്രീലക്ഷ്മി. നായികയായി കുറച്ച് ചിത്രങ്ങളില്‍ അഭിനയിച്ചെങ്കിലും പിന്നീട് അഭിനയത്തില്‍ നിന്നും മാറി നില്‍ക്കുകയാണ് താരപുത്രി ചെയ്തത്. ബിഗ് ബോസ് മലയാളം ഒന്നാം സീസണില്‍ മത്സരാര്‍ഥിയായി വന്നതോടെയാണ് താരപുത്രിയെ കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങള്‍ പുറംലോകം അറിയുന്നത്.

ഇപ്പോള്‍ വിവാഹം കഴിഞ്ഞതോട് കൂടി മനോഹരമായൊരു ദാമ്പത്യ ജീവിതം ആസ്വദിക്കുകയാണ് ശ്രീലക്ഷ്മി. മാര്‍ച്ച് പത്തിനാണ് താരദമ്പതിമാര്‍ ഒരു ആണ്‍കുഞ്ഞിന് ജന്മം കൊടുക്കുന്നത്. മകന് അര്‍ഹാന്‍ ജിജിന്‍ ജഹാംഗീര്‍ എന്നാണ് പേരിട്ടിരിക്കുന്നത്. മമ്മയും ഡാഡിയും കുഞ്ഞിനെ ആദി എന്നാണ് വിളിക്കുന്നതെന്നും നടി സൂചിപ്പിച്ചിരുന്നു. ഇപ്പോഴിതാ തന്റെ പ്രസവം വളരെ മനോഹരമാക്കിയ ഡോക്ടര്‍ക്കും മറ്റുള്ളവര്‍ക്കും നന്ദി പറഞ്ഞ് കൊണ്ടാണ് താരപുത്രി എത്തിയിരിക്കുന്നത്.

മാതൃത്വത്തിലേക്കുള്ള വഴി വളരെ മനോഹരമാണ്

'മാതൃത്വത്തിലേക്കുള്ള വഴി വളരെ മനോഹരമാണ്, ഉത്കണ്ഠയും ആവേശവും, സന്തോഷവും തുടങ്ങി പല വികാരങ്ങള്‍ നിറഞ്ഞതാണ് അത്. എന്റെ ഗര്‍ഭകാലം ഒരു റോളര്‍ കോസ്റ്റര്‍ റൈഡ് പോലെ ആയിരുന്നു. പക്ഷേ എന്റെ അരികില്‍ നില്‍ക്കുന്ന മാന്ത്രിക കൈകളുള്ള ഈ സുന്ദരമായ ആത്മാവിന് വലിയ നന്ദി. ഡോക്ടര്‍ ഗൗരി ഒരു അത്ഭുത മനുഷ്യനും മികച്ച ഡോക്ടറുമാണെന്ന് പറഞ്ഞ് ശ്രീലക്ഷ്മി ഡോക്ടറെ പരിചയപ്പെടുത്തിയിരിക്കുകയാണ്.

 അര്‍ഹമിനെ സുരക്ഷിതമായി പ്രസവിക്കാന്‍ എന്നെ സഹായിച്ചു.

അവര്‍ എനിക്ക് ആത്മവിശ്വാസവും സുരക്ഷിതത്വവും നല്‍കി. അര്‍ഹമിനെ സുരക്ഷിതമായി പ്രസവിക്കാന്‍ എന്നെ സഹായിച്ചു. ഡോക്ടര്‍ ഗൗരിയ്ക്കും എമ്മയ്ക്കും പരിയച സമ്പന്നമായ പ്രസവശുശ്രൂഷ നടത്തിയ കിംഗ്‌സ് ഹോസ്പിറ്റലിലെ എല്ലാ ചികിത്സയ്ക്കും പരിചരണത്തിനും വളരെ നന്ദി എന്നുമാണ'് ശ്രീലക്ഷ്മി പറയുന്നത്. ഭര്‍ത്താവിനും കുഞ്ഞിനുമൊപ്പം ഡോക്ടറുടെയും നേഴ്‌സിന്റെയും കൂടെ നില്‍ക്കുന്ന ചിത്രങ്ങളായിരുന്നു ശ്രീലക്ഷ്മി പങ്കുവെച്ചത്. ഡോ. ഗൗരി കുഞ്ഞിനെ എടുത്ത് പിടിച്ചിട്ടുണ്ടെങ്കിലും മകന്റെ മുഖം മറച്ച് പിടിച്ചാണ് ഫോട്ടോ പങ്കുവെച്ചിരിക്കുന്നത്.

 ജഗതിയുടെ മകളുടെ വിവാഹം നടന്ന കഥ

രഞ്ജിനി ഹരിദാസ് അടക്കം സിനിമയിലും അല്ലാതെയുമായിട്ടുള്ള ശ്രീലക്ഷ്മിയുടെ സുഹൃത്തുക്കളെല്ലാം കമന്റുകളുമായി എത്തിയിരിക്കുകയാണ്. ബിഗ് ബോസില്‍ പങ്കെടുത്തപ്പോള്‍ മുതലാണ് രഞ്ജിനിയുമായി താരപുത്രി സൗഹൃദത്തിലാവുന്നത്. അന്ന് മുതലിങ്ങോട്ട് ശ്രീലക്ഷ്മി ശ്രീകുമാറിന്റെ ഓരോ വിശേഷങ്ങളും സോഷ്യല്‍ മീഡിയയിലൂടെ പുറത്ത് വരാറുണ്ട്. ജിജിന്‍ ജഹാംഗീറുമായിട്ടുള്ള വിവാഹം കേരളത്തില്‍ വെച്ച് വലിയ ആഘോഷമായി തന്നെ നടത്തിയിരുന്നു. വിവാഹവും ശേഷം നടത്തിയ വിരുന്ന് സത്കാരവുമൊക്കെ വാര്‍ത്തകളില്‍ നിറയുകയും ചെയ്തു.

 വിവാഹത്തിന് ശേഷവും ദുബായിലേക്ക് പോയി താരപുത്രി

വിവാഹത്തിന് ശേഷവും ദുബായിലേക്ക് പോയ ശ്രീലക്ഷ്മി ഭര്‍ത്താവിന്റെ കൂടെ തന്നെയായിരുന്നു താമസം. അവിടെ ജോലി ഉള്ളത് കൊണ്ട് നാട്ടിലേക്കുള്ള വരവും കുറഞ്ഞു. തങ്ങളുടെ വിശേഷങ്ങള്‍ സോഷ്യല്‍ മീഡിയ പേജിലൂടെ പങ്കുവെക്കാറുണ്ടായിരുന്നെങ്കിലും ഗര്‍ഭിണിയായ കാര്യം ശ്രീലക്ഷ്മി പുറത്ത് വിട്ടില്ല. മകന്‍ ജനിച്ച സന്തോഷം പുറംലോകത്തെ അറിയിച്ചെങ്കിലും മാധ്യമങ്ങള്‍ അതൊരു ആഘോഷമാക്കി മാറ്റുന്നതിനെയും താരപുത്രി ശക്തമായി എതിര്‍ത്തിരുന്നു. തങ്ങളുടെ സ്വാകാര്യതയെ മാനിക്കണമെന്നും ഈ നിമിഷങ്ങള്‍ ആസ്വദിക്കുയാണ് എന്നുമാണ് അന്ന് നടി പറഞ്ഞത്. ഇതിന് പിന്നാലെ ഗര്‍ഭകാലത്തുള്ള ചിത്രങ്ങളൊക്കെ പങ്കുവെക്കുകയും ചെയ്തു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X