ആരാധകരെ കൈയിലെടുത്ത് താരപുത്രി ശ്രീലക്ഷ്മിയുടെ കിടിലന്‍ ഡാന്‍സ് പെര്‍ഫോമന്‍സ്! വീഡിയോ കാണാം..
ബിഗ് ബോസ് മലയാളം സീസണ്‍ വണ്‍ സെപ്റ്റംബര്‍ 30 ന് അവസാനിക്കാന്‍ പോവുകയാണ്. വാശിയേറിയ പോരാട്ടമാണ് ഇപ്പോള്‍ ബിഗ് ബോസില്‍ നടക്കുന്നത്. അവസാന എലിമിനേഷനിലൂടെ രണ്ട് പേരെങ്കിലും പുറത്തേക്ക് പോവുമെന്നാണ് അറിയുന്നത്. ബിഗ് ബോസില്‍ നിന്നും നേരത്തെ പുറത്ത് പോയ മത്സരാര്‍ത്ഥിയായിരുന്നു ശ്രീലക്ഷ്മി.

നടന്‍ ജഗതി ശ്രീകുമാറിന്റെ മകളായ ശ്രീലക്ഷ്മി നല്ലൊരു മത്സരാര്‍ത്ഥിയായിരുന്നു. ബിഗ് ബോസില്‍ നിന്നും ഔട്ടായതിന് ശേഷം ശ്രീലക്ഷ്മിയെ കുറിച്ച് കൂടുതല്‍ വിവരങ്ങളില്ലായിരുന്നു. എന്നാല്‍ കിടിലന്‍ ഡാന്‍സ് പെര്‍ഫോമന്‍സുമായിട്ടാണ് ശ്രീലക്ഷ്മി ഇപ്പോള്‍ എത്തിയിരിക്കുന്നത്. തമിഴിലെ പോപ്പുലര്‍ ക്ലാസിക് സോംഗിനൊപ്പം ഡാന്‍സ് കളിക്കുന്ന വീഡിയോ ശ്രീലക്ഷ്മി തന്നെയാണ് ഇന്‍സ്റ്റാഗ്രാം പേജിലൂടെപോസ്റ്റ് ചെയ്തിരിക്കുന്നത്. പുറത്ത് വന്ന വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു.
ശ്രീലക്ഷ്മി ഒരു ക്ലാസിക്കല്‍ ഡാന്‍സാറാണ്. പലപ്പോഴായി സ്‌റ്റേജ് ഷോ കളില്‍ നടിയുടെ ഡാന്‍സ് പെര്‍ഫോമന്‍സ് ഉണ്ടാവാറുണ്ട്. ബിഗ് ബോസിലെ മത്സരാര്‍ത്ഥിയായി എത്തിയ ശ്രീലക്ഷ്മി തുടക്കത്തില്‍ തന്നെ പുറത്താവുകയായിരുന്നു. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ ശ്രീലക്ഷ്മി തിരികെ എത്തുമോ എന്ന് ആരാധകര്‍ കാത്തിരുന്നെങ്കിലും അങ്ങനെ ഒന്ന് ഉണ്ടായില്ലായിരുന്നു.


Click it and Unblock the Notifications











